അവസാന സമയത്തെ ശ്രീദേവിയുടെ സാമ്പാദ്യം; ഉയർന്ന പ്രതിഫലം വാങ്ങിയ നടിയുടെ സ്വത്ത് വിവരം ഇങ്ങനെ...
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്രീദേവി. ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ ശ്രീയായി മാറുകയായിരുന്നു. 1963 ൽ ചെന്നൈയിലെ ശിവകാശിയിലാണ് ജനിക്കുന്നത്. 'ശ്രീ അമ്മയങ്കാർ അയ്യപ്പൻ' എന്നായിരുന്നു ആദ്യകാലത്തെ പേര്. പിന്നീട് ശ്രീദേവി എന്ന് പേര് മാറ്റുകയായിരുന്നു. നാലാം വയസ്സിലാണ് ശ്രീദേവി സിനിമയിൽ എത്തിയത്. തുണൈവർ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാവുകയായിരുന്നു.
കോളിവുഡ് സൂപ്പർ താരങ്ങളായ രജനികാന്തും കമൽഹാസനും ഒന്നിച്ചെത്തിയ ചിത്രത്തിലൂടെയാണ് ശ്രീദേവി നായികയായി ചുവട് വയ്ക്കുന്നത്. 1967 ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത 'മൂണ്ട്രു മുടിച്ചു ആണ് ശ്രീദേവി നായികയായി എത്തിയ ആദ്യത്തെ ചിത്രം. ഈ ചിത്രത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്കിൽ നിന്നുമൊക്കെ നിരവധി അവസരങ്ങൾ നടിയെ തേടിയെത്തുകയായിരുന്നു. ഇതിന് ശേഷമാണ് ബോളിവുഡിൽ ചുവട് ഉറപ്പിക്കുന്നത്. പിന്നീട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം(ആഗസ്റ്റ് 13) ശ്രീദേവിയുടെ 58ാം പിറന്നാളായിരുന്നു. നടിക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തേയും പ്രേക്ഷകരേയും ഏറെ ഞെട്ടിച്ച ഒരു വേർപാടിയിരുന്നു നടിയുടേത്. ഇനിയും ശ്രീദേവിയുടെ വിയോഗം പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീദേവി വിട പറഞ്ഞത്. നടിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും ഉടലെടുത്തിരുന്നു.

2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ദുബായിൽ വെച്ചായിരുന്നു നടിയുടെ അന്ത്യം. കുടുംബസുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു താരകുടുംബം. വിവാഹ ചടങ്ങുകളിൽ സജീവമായിരുന്ന ശ്രീദേവിയെ പിന്നീട് കാണുന്നത് ഹോട്ടൽ മുറിയിൽ ചലനമറ്റ നിലയിലാണ്. നടിയുടെ അപ്രതീക്ഷിത വിയോഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ശ്രീദേവിയുടെ വിയോഗം ഭർത്താവ് ബോണി കപൂറിനേയും മക്കളായ ഖുഷിയേയും ജാൻവിയേയും ഏറെ തളർത്തിയിരുന്നു. ശ്രീദേവിയെ ചുറ്റിപ്പറ്റിയായിരുന്നു ഇവരുടെ ജീവിതം. നടിയുടെ വിയോഗത്തിന് ശേഷം ബോണി കപൂറിന്റെ മകൻ അർജുൻ കപൂർ അച്ഛനും സഹോദരിമാർക്കും ഒരു താങ്ങായി മാറുകയായിരുന്നു. ശ്രീദേവിയുടേയുള്ള പിണക്കം മറന്ന് അർജുൻ കപൂർ എത്തിയത് അന്ന് ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയായിരുന്നു. അർജുൻ കപൂറിനെ കൂടാതെ ഒരു മകൾ കൂടി ബോണി കപൂറിന് ആദ്യ ബന്ധത്തിലുണ്ട്

ജീവിച്ചിരുന്ന സമയത്തും ശ്രീദേവിയെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കിയിരുന്നു. നടിയുടെ പ്രണയങ്ങളും വിവാഹവുമായിരുന്നു വിവാദങ്ങൾ സൃഷ്ടിച്ചത്. ഇന്നും ബോളിവുഡ് കോളങ്ങളിൽ ഇവ ചർച്ചാ വിഷയമാണ്. നടൻ മിഥുൻ ചക്രവർത്തിയുമായുള്ള ശ്രീദേവിയുടെ പ്രണയം ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയായിരുന്നു. അന്ന് മിഥുൻ ചക്രവർത്തിയുടെ ഭാര്യ നടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. നടനുമായുള്ള ബന്ധം പിരിഞ്ഞതിന ശേഷമാണ് നിർമ്മാതാവ് ബോണി കപൂറുമായി അടുക്കുന്നത്. ശ്രീദേവിയുമായി പ്രണയത്തിലാകുമ്പോൾ ബോണി കപൂർ വിവാഹിതനായിരുന്നു. പിന്നീട് മോന കപൂറുമായുളള ബന്ധം വേർപിരിഞ്ഞതിന് ശേഷം ശ്രീദേവിയെ വിവാഹം കഴിക്കുകയായിരുന്നു.

ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം ശ്രീദേവി സിനിമ വിടുകയായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. തുടർന്ന് ഉത്തമ കുടുംബിനിയായി മാറുകയായിരുന്നു. മക്കൾ ജനിച്ചതിന് ശേഷം അവരെ ചുറ്റിപ്പറ്റിയായിരുന്നു നടിയുടെ ജീവിതം. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ശ്രീദേവി ബോളിവുഡ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ബോളിവുഡിലെ സൂപ്പർ മദർ എന്നായിരുന്നു ശ്രീദേവിയെ അറിയപ്പെട്ടിരുന്നത്. ഒരുപാട് ആഗ്രഹം ബാക്കിയാക്കിയാണ് ശ്രീദേവി ലോകത്ത് നിന്ന് യാത്രയായത്. അതിൽ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂത്തമകൾ ജാൻവിയുടെ സിനിമ പ്രവേശനം. എന്നാൽ മകളുടെ ആദ്യത്തെ സിനിമ കാണാൻ ശ്രീദേവിയ്ക്ക് സാധിച്ചില്ല. ശ്രീദേവിയുടെ വിയോഗത്തിന് ശേഷമാണ് ജാൻവിയുടെ ആദ്യ സിനിമയായ ധടക് റിലീസ് ചെയ്തത്. ഇഷാൻ ഖട്ടർ ആയിരുന്നു നായകൻ ആയി എത്തിയത്. സിനിമ വിജയമായിരുന്നു. ബോളിവുഡിൽ സജീവമാണ് ജാൻവി
Recommended Video

ശ്രീദേവിയുടെ പിറന്നാൾ പ്രമാണിച്ച് നടിയുടെ സമ്പാദ്യത്തെ കുറിച്ചുളള ചില വാർത്തകൾ പുറത്ത് വരുകയാണ്. പ്രസ്സ് ജേർണലാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ശ്രീദേവിയ്ക്ക് 350 മില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ( ഇന്ത്യ രൂപ 250 കേടി) കൂടാതെ നടിയ്ക്ക് നിരവധി ആഢംബര വാഹനങ്ങളും വസ്തുക്കളുമുണ്ട്. മടങ്ങി വരവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം കൂടിയായിരുന്നു ശ്രീദേവി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ശ്രീദേവി15 വർഷങ്ങൾക്ക് ശേഷമാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. ചിത്രം വൻ വിജയമായിരുന്നു. മോം ആയിരുന്നു ശ്രീദേവിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം, ഭർത്താവ് ബോണി കപൂറാണ് ചിത്രം നിർമ്മിച്ചത്.


Click it and Unblock the Notifications











