For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിൻ്റെ മുൻഭാര്യയുടെ ജീവിതത്തിലുണ്ടായത് ശ്രീദേവിയ്ക്കും സംഭവിച്ചു; ആ സാമ്യത്തെ കുറിച്ചുള്ള റിപ്പോർട്ട്

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ പദവി നേടിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ശ്രീദേവി. 2018 ല്‍ നടിയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു. അതേ സമയം നടിയുടെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സംവിധായകനും നിര്‍മാതാവുമായ ബോണി കപൂറുമായി പ്രണയിച്ചാണ് ശ്രീദേവി വിവാഹം കഴിച്ചത്.

  ബോളിവുഡില്‍ ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയ പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അതിന് കാരണം ശ്രീദേവിയെ പ്രണയിക്കുന്ന കാലത്ത് ബോണി കപൂര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ബോണിയുമായിട്ടുള്ള വിവാഹമോചനത്തോടെ ആദ്യ ഭാര്യ മോണ കപൂറും മക്കളും ഒത്തിരി വേദനിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ജീവിതത്തിലൊരു സമാനതയുണ്ട്. ഇത് സംബന്ധിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

  ഇപ്പോള്‍ ബോളിവുഡിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് ബോണി കപൂറിന്റെ ആദ്യബന്ധത്തിലുള്ള മകന്‍ അര്‍ജുന്‍ കപൂര്‍. അര്‍ജുന് അനുഷ്‌ല എന്നൊരു സഹോദരി കൂടിയുണ്ട്. അമ്മയുടെ ജീവിതം തട്ടിയെടുത്ത ആള്‍ എന്ന നിലയില്‍ ശ്രീദേവിയുമായി അടുപ്പമോ സൗഹൃദമോ അര്‍ജുനും സഹോദരിയ്ക്കും ഇല്ലായിരുന്നു. 2012 ലാണ് മോണ കപൂര്‍ അന്തരിക്കുന്നത്. അന്ന് അര്‍ജുന്‍ സിനിമയിലേക്ക് എത്തിയെങ്കിലും ആദ്യ സിനിമ റിലീസ് ആവുന്നതിന് മുന്‍പേ അമ്മയുടെ വേര്‍പാടുണ്ടായി.

  Also Read: എന്റെ കൂടെ ജീവിക്കുക വലിയ പ്രയാസമാണെന്ന് ഭര്‍ത്താവ് പറയും; വെട്ടത്തിലെ വേശിയുടെ റോളിനെ പറ്റിയും നടി ഗീത വിജയൻ

  മകന്റെ സിനിമ കാണാന്‍ സാധിക്കാതെയാണ് താരമാതാവ് പോയത്. അസിസ്റ്റന്റ് സംവിധായകനായി കരിയര്‍ തുടങ്ങിയ അര്‍ജുന്‍ കപൂര്‍ നിര്‍മാണത്തിലേക്കും ചുവടുവെച്ചിരുന്നു. അവിടെ നിന്നാണ് നായകനായിട്ടുള്ള അരങ്ങേറ്റം. ഇസ്ഹാസാദെ.. എന്ന ചിത്രത്തിലാണ് അര്‍ജുന്‍ ആദ്യമായി അഭിനയിക്കുന്നത്. 2012 മേയ് 11 ഈ സിനിമ റിലീസ് ചെയ്തു. 2012 മാര്‍ച്ച് 25 നാണ് മോണ കപൂര്‍ അന്തരിക്കുന്നത്. മകന്റെ സിനിമ എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് ഈ വേര്‍പാട്.

  Also Read: ഒരു അക്ഷരം മാറ്റിയതോടെ ജീവിതവും മാറി; താന്‍ ശക്തയാണെന്ന് മനസിലാക്കിയ നിമിഷത്തെ കുറിച്ച് അമൃത സുരേഷ് പറഞ്ഞത്

  എന്നാല്‍ ഇതേ കാര്യം തന്നെ ശ്രീദേവിയുടെ ജീവിതത്തിലും നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീദേവിയ്ക്കും മൂത്തമകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ സിനിമ കാണാനുള്ള ഭാഗ്യം ഇല്ലാതായി പോയി. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു നടിയ്ക്ക്.

  ജാന്‍വി അഭിനയിക്കുന്ന ധടക്ക് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ് ശ്രീദേവി മരിച്ചത്. 2018 ഫ്രെബുവരി 24 ന് ശ്രീദേവിയുടെ വേര്‍പാടുണ്ടായി. ശേഷം അതേ വര്‍ഷം ജൂലൈ 20 നാണ് ജാന്‍വിയുടെ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

  Also Read: റോബിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ കാരണം പറഞ്ഞ് ദില്‍ഷ; ബ്ലെസ്ലിയെ കുറിച്ചും താരം

  Recommended Video

  Dilsha On Riyas Salim: റോബിനെ പുറത്താക്കിയ റിയാസിനോട് ദേഷ്യമുണ്ടോ?, ദില്‍ഷ പറയുന്നു | *Interview

  വെള്ളിത്തിരയില്‍ മക്കളെ കാണാനുള്ള ഭാഗ്യമില്ലാതെയാണ് രണ്ട് താരമാതാവും വേര്‍പിരിഞ്ഞത്. നിലവില്‍ ബോളിവുഡിലെ മുന്‍നിരയിലേക്ക് എത്താന്‍ അര്‍ജുനും ജാന്‍വിയ്ക്കും സാധിച്ചു. മാത്രമല്ല ശ്രീദേവിയുടെ വേര്‍പാടോട് കൂടി ജാന്‍വിയെയും അനിയത്തി ഖുഷിയെയും ചേര്‍ത്ത് പിടിക്കാന്‍ അര്‍ജുനും അന്‍ഷുലയ്ക്കും കഴിഞ്ഞു.

  English summary
  Sridevi's Sad Connection With Her Husband First Wife Mona Kapoor Goes Trending Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X