»   » ഉണ്ടപ്പാറു ആയിരുന്ന ശ്രീദേവിയുടെ മകള്‍ മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായി, സിനിമയാണോ ലക്ഷ്യം ?

ഉണ്ടപ്പാറു ആയിരുന്ന ശ്രീദേവിയുടെ മകള്‍ മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായി, സിനിമയാണോ ലക്ഷ്യം ?

By: Rohini
Subscribe to Filmibeat Malayalam

നടി ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂറിനെ കുറിച്ച് മാത്രമേ മാധ്യമങ്ങള്‍ സംസാരിക്കാറുള്ളൂ. ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും പ്രണയ ഗോസിപ്പുകളെ കുറിച്ചുമൊക്കെ ധാരാളം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിട്ടുണ്ട്.

ബോളിവുഡില്‍ മാത്രമല്ല, മുഖസൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നായികമാര്‍ ഇവിടെയുമുണ്ട്!

എന്നാല്‍ ശ്രീദേവിയുടെ രണ്ടാമത്തെ മകള്‍ ഖുഷി കപൂര്‍ അങ്ങനെ വാര്‍ത്താ ശ്രദ്ധ നേടിയിട്ടില്ല. ക്യാമറയ്ക്ക് മുന്നിലും ഗോസിപ്പുകാര്‍ക്കിടയിലും ഖുഷി പെടാതെ മാറി നിന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ഖുഷിയും രംഗത്തെത്തുന്നു... മെലിഞ്ഞു സുന്ദരിയായി.

ഇങ്ങനെ ഇരുന്ന ഖുഷി

തടിച്ച് ഉണ്ടപ്പാറുവായിരുന്നു ഖുഷി. വട്ടമുഖവും ഉരുണ്ട ശരീരവുമൊക്കെയായതുകൊണ്ടാവാം ഖുഷി ക്യാമറയിലൊന്നും പെടാതെ മാറി നിന്നു... എന്നാല്‍ ശ്രീദേവി മക്കളുടെ ഒരു ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതോടെ ഖുഷിയും വാര്‍ത്താ ശ്രദ്ധ നേടുകയാണ്.

മെലിഞ്ഞു സുന്ദരിയായി

ഒരു വിവാഹത്തിന് പോകാന്‍ തയ്യാറെടുത്ത മക്കളുടെ ഈ ഫോട്ടോയാണ് ശ്രീദേവി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. അതില്‍ ഖുഷിയെ മെലിഞ്ഞു സുന്ദരിയായി കണ്ടപ്പോള്‍ പാപ്പരാസികളുടെ മുഴുവന്‍ ശ്രദ്ധ അങ്ങോട്ടായി.

ക്യാമറയില്‍ നിന്നും മറഞ്ഞു നിന്നു

മൂത്തമകള്‍ ജാന്‍വി കപൂറിനൊപ്പമുള്ള ഫോട്ടോകളാണ് മിക്കപ്പോഴും ശ്രീദേവി തന്റെ ട്വിറ്റര്‍ - ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുള്ളത്. പൊതു പരിപാടികളിലും മിക്കപ്പോഴും ജാന്‍വിയാണ് ശ്രീദേവിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്. ജാന്‍വിയുടെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് പാപ്പരാസികള്‍ സംസാരിക്കുന്നത്. മനപൂര്‍വ്വമോ എന്തോ ഖുഷി ക്യാമറയില്‍ നിന്നും അകന്നു നിന്നു.

ജാന്‍വിയെക്കാള്‍ സുന്ദരി

ഇപ്പോള്‍ ജാന്‍വി കപൂറിനൊപ്പമുള്ള ഖുഷി കപൂറിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജാന്‍വിയെക്കാള്‍ സുന്ദരിയാണ് ഖുഷി എന്ന് ചിലര്‍ പറയുന്നു. രണ്ട് പേരും അമ്മയെ പോലെ തന്നെ സുന്ദരികളാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായയം.

സിനിമാ തയ്യാറെടുപ്പോ

തടിച്ച് ഉണ്ടപ്പാറുവായിരുന്ന ഖുഷി കപൂര്‍ മെലിഞ്ഞ്, ഇതുപോലെ സ്ലിം ബ്യൂട്ടിയായി വന്നതോടെ താരപുത്രിയുടെയും ലക്ഷ്യം സിനിമ തന്നെയാണെന്നാണ് ബോളിവുഡ് സിനിമാ ലോകം പറയുന്നത്. അതിനുള്ള തയ്യാറെടുപ്പാണത്രെ ഈ ശരീര സൗന്ദര്യം.

English summary
Actress Sridevi's younger daughter Khushi kapoor has lost lot of weight and looks stunning just like her sister Jhanvi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam