twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിടവാങ്ങിയത് ഇന്ത്യൻ സിനിമയുടെ നിത്യവസന്തം! ശ്രീദേവിയുടെ സൂപ്പ‍ർ ഹിറ്റ് ചിത്രങ്ങൾ കാണാം...

    മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

    By Ankitha
    |

    ഇന്ത്യൻ സിനിമയുടെ നിത്യഹരിത ഇതിഹാസ താരമായിരുന്നു ശ്രീദേവി. തമിഴ്, മലയാളം , ഹിന്ദി എന്നു വേണ്ട ഇന്ത്യയുടെ എല്ലാ ഭാഷയിലും താരം തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ലോക സിനിമയ്ക്ക് എന്നും പ്രയപ്പെട്ടതാണ് ശ്രീദേവി.

    sreedevi

    എൺപതുകളിൽ വെള്ളിത്തിരയിലെത്തിയ ശ്രീദേവി സ്ത്രീ സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. നാലാം വയസിൽ തുണൈവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ അരങ്ങേറ്റം കുറിച്ച ശ്രീദേവി 54ാം വയസുവരെ സിനിമയിലെ നിറസാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

    ചാൽബാസ്

    ചാൽബാസ്

    1989 ൽ പുറത്തിറങ്ങിയ കോമഡി ക്ലാസിക്കൽ ചിത്രമായിരുന്നു ബോളിവുഡ് ചിത്രമായിരുന്നു ചാൽബാസ്.

    സദ്മ

    സദ്മ

    1983 ൽ കമൽഹാസന്റെ നായികയായി എത്തിയ ചിത്രമായിരുന്നു സദ്മ. ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

    മിസ്റ്റർ ഇന്ത്യ

    മിസ്റ്റർ ഇന്ത്യ

    1987 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബോളിനുഡ് ചിത്രമായിരുന്നു മിസ്റ്റർ ഇന്ത്യ. ശ്രീദേവി, അനിൽ കപൂർ, അമരീഷ് പൂരി എന്നവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്.

    ഇംഗ്ലീഷ് വിംഗ്ലീഷ്

    ഇംഗ്ലീഷ് വിംഗ്ലീഷ്

    2012 ൽ പുറത്തിറങ്ങിയ ശ്രീദേവിയുടെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഇംഗ്ലീഷ് വിംഗ്ലീഷ് സിനിമയിലെ രണ്ടാം വരവ് കൂടിയായിരുന്നു

    പൂമ്പാറ്റ

    പൂമ്പാറ്റ

    1971 പുറത്തിറങ്ങിയ മലയാള ചിത്രമാണ് പൂമ്പാറ്റ. ശ്രീദേവിയുടെ കന്നി ചിത്രമാണ് പൂമ്പാറ്റ.

    ഗോവിന്ദ  ഗോവിന്ദ

    ഗോവിന്ദ ഗോവിന്ദ

    1994 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായിരുന്നു ഗോവിന്ദ ഗോവിന്ദ. നാഗാർജുന, ശ്രീദേവി എന്നീവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ചാന്ദ് കാ തുക്കഡ

    ചാന്ദ് കാ തുക്കഡ

    സൽമാൻ ഖാൻ നായകനായി എത്തി 1994 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചാന്ദ് കാ തുക്കഡ. ശ്രീദേവി സൽമാൻഖാൻ താരജോഡികളായി എത്തിയ ആദ്യ ചിത്രമായിരുന്നു ഇത്.

    ചന്ദ്രമുഖി

    ചന്ദ്രമുഖി

    1993 ൽ പുറത്തിറങ്ങി ചിത്രമായിരുന്നു ചന്ദ്രമുഖി. സൽമാൻ-ശ്രീദേവി താര ജോഡികളുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണിത്.

    പ്രിയ

    പ്രിയ

    രജിനി-ശ്രീദേവി താരജോഡികളായെത്തിയ തമിഴ് ചിത്രമായിരുന്നു പ്രിയയ 1978 ൽ പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ചിത്രമായിരുന്നു പ്രിയ .

    പോക്കിരി രാജ

    പോക്കിരി രാജ

    1982 ൽ പുറത്തിറങ്ങിയ രജനി-ശ്രീദേവി കൂട്ട് കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പോക്കി രാജ. ബോക്സ് ഒഫീസിൽ വൻ വിജയം കൊയ്ത ചിത്രമായിരുന്നു പോക്കി രാജ.

    വരുമയിൻ നിലം ശിവപ്പൂ

    വരുമയിൻ നിലം ശിവപ്പൂ

    കമൽ-ശ്രീദേവി താര ജോഡികളുടെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വരുമയിൻ നിലം ശിവപ്പൂ. ഈ ചിത്രം പിന്നീട് തെലുങ്കുലേയ്ക്ക് മൊഴി മാറ്റുകയും ചെയ്തിരുന്നു.

    സത്യം ശിവം

    സത്യം ശിവം

    1981 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രമായിരുന്നു സത്യം ശിവം. പിന്നീട് ഈ ചിത്രം ബോളിവുഡിലേയ്ക്ക് മൊഴി മാറ്റുകയും ചെയ്തിരുന്നു.

    റാം റോബർട്ട് റഹീം

    റാം റോബർട്ട് റഹീം

    1980 ൽ രജനികാന്ത് ശ്രീദേവി കേന്ദ്ര വേഷത്തിലെത്തിയ ചിത്രമായിരുന്നു റാം റോബർട്ട്.

    പുലി

    പുലി

    2015 ൽ വിജയ് നായികനായ പുലിയിൽ ശ്രീദേവി കേന്ദ്രകഥാപാത്രത്തിലെത്തിയിരുന്നു. തമിഴകത്തിലേയ്ക്കുള്ള രണ്ടാം വരവായിരുന്നു അത്. ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

     മോം

    മോം

    ശ്രീദേവിയുടെ അവസാന ചിത്രമായിരുന്നു മോം. വെള്ളിത്തിരയിലെ അവസാന ചിത്രമായിരുന്നു ഇത്. ഇതിന്റെ മലായളം, ഹിന്ദി പതിപ്പുകൾ പുറത്തു വരുന്നുണ്ട്.

    ദേവരാഗം

    ദേവരാഗം

    1996 ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായിരുന്നു ദേവരാഗം. മലയാളത്തിലെ ലെജന്റ് സംവിധായകൻ ഭരതൻ ഒരുക്കിയ ചിത്രത്തിൽ അരവിന്ദ് സ്വാമിയായിരുന്നു നായകൻ. ബോക്സ്ഓഫീസിൽ വൻ ഹിറ്റായിരുന്നു ദേവരാഗം.

    കുമാര സംഭവം

    കുമാര സംഭവം

    1969 ൽ പി ബാലസുബ്രഹ്മണ്യം സംവിധാനം ചെയ്ത മലയാശ ചിത്രമായിരുന്നു കുമാരസംഭവം. കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണിത്. ജെമിനി ഗണേശൻ ,കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി, ശാരദ, ടി.കെ. ബാലചന്ദ്രൻ എന്നിവർ ചിത്രത്തിലെ മറ്റു താരങ്ങൾ.

    മേരി ബീവി ക ജവാബ് നഹീം

    മേരി ബീവി ക ജവാബ് നഹീം

    അക്ഷയ് കുമാർ ശ്രീദേവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ഇത്. 2004 പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

    ആർമി

    ആർമി

    1996 പുറത്തിറങ്ങിയ ചിത്രമായിരുന്നു ആർമി. ഷാറൂഖ് ഖാൻ - ശ്രീദേലി കേന്ദ്ര കഥാപാത്തിൽ എത്തിയ ചിത്രമായിരുന്നു ഇത്. ഒരു ആർമി കഥ പറയുന്ന ചിത്രമായിരുന്നു ഇത്.

    ബലിദാൻ

    ബലിദാൻ

    1985 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബലിദാനം. എസ്എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ രവി കപൂർ, ശോഭൻ ബാബു എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. 85 കളിലെ ഹിറ്റ് ചിത്രമായിരുന്നു ബലിദാൻ.

    ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!

    ആ ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി പോയത്.. 54 വയസ്സിലും!!!ആ ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി പോയത്.. 54 വയസ്സിലും!!!

    വിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണിവിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണി

    English summary
    sridevi super hit movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X