»   » ഒന്നിക്കുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും, ഈ സര്‍പ്രൈസിന് പിന്നില്‍ ആരായിരിക്കും?

ഒന്നിക്കുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും, ഈ സര്‍പ്രൈസിന് പിന്നില്‍ ആരായിരിക്കും?

Posted By: സാൻവിയ
Subscribe to Filmibeat Malayalam

രവി ഉദ്യവര്‍ സംവിധാനം ചെയ്ത മാം എന്ന ചിത്രത്തിലെ കിടിലന്‍ പെര്‍ഫോമന്‍സുകൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്തിരിക്കുകയാണ് നടി ശ്രീദേവി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാമിന് ശേഷം ശ്രീദേവി പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നുവെന്നാണ് അറിയുന്നത്.

മുമ്പ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ കരണ്‍ ജോഹര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് മകളല്ല, അമ്മ ശ്രീദേവി തന്നെയാണ് കരണ്‍ ജോഹര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് അറിഞ്ഞു.

20-sridevi

അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ് ദത്തുമായാണ് ശ്രീദേവി സ്‌ക്രീന്‍ പങ്കിടുന്നതെന്നാണ് അറിയുന്നത്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇരുവരും 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വരുണ്‍ ദവാനും ആലിയ ഭട്ടുമാണ് ചിത്രത്തില്‍ നായിക-നായക വേഷം അവതരിപ്പിക്കുന്നത്.

English summary
Sridevi And This Bollywood Star To Reunite After 25 Years?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam