ബോണി കപൂറിന്റെ ചിത്രത്തില്‍ ശ്രീദേവി അമ്മ വേഷത്തില്‍
ഇന്ത്യന്‍ താരം ശ്രീദേവി ബോളിവുഡില്‍ വീണ്ടും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ്. ഇംഗ്ലീഷ് വിങ്ളീഷ് എന്ന സിനിമയിലൂടെ ബോളിവുഡില്‍ ഒരു തിരിച്ചു വരവ് നടത്തിയ എക്കാലത്തെയും സ്വപ്‌നസുന്ദരി ഇത്തവണ ഭര്‍ത്താവ് തന്ന വേഷമാണ് അണിയാന്‍ പോകുന്നത്. ഭര്‍ത്താവ് ബോണി കപൂറിന്റെ ചിത്രത്തിലൂടെയാണ് ശ്രീദേവി വീണ്ടും ബോളിവുഡില്‍ ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ഈ ചിത്രത്തിലും അമ്മ വേഷത്തിലാണ് താരം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക. അമ്മ വേഷം തനിക്ക് ഏറെ ഇണങ്ങുമെന്ന് ഇംഗ്ലീഷ് വിങ്ളീഷ് എന്ന സിനിമയിലൂടെ ശ്രീദേവി തെളിയിച്ചതാണ്. പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ രണ്ടാനമ്മയായി ആണ് താരം വേഷം ഇടുന്നത്. അമ്മയും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെയും വാത്സ്യത്തിന്റെയും കഥ പറയുന്ന ഒരു സിനിമ കൂടിയായിരിക്കും ഇത്. പ്രേക്ഷക മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങല്‍ ശ്രീദേവിയിലൂടെ സിനിമാ ലോകത്തിന് ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്,കന്നട,തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളില്‍ നിരവധി സിനിമകളിലൂടെ കടന്നു വന്ന ഒരു പ്രശസ്ത താരമാണ് ശ്രീദേവി.

കാലം ഇത്ര കഴിഞ്ഞിട്ടും താരത്തിന്റെ അഭിനയ മികവിന് ഒരു കോട്ടവും വന്നിട്ടില്ല. ഭാര്യയുടെ കലയെ ഒരു മൂലയില്‍ ഇന്നും ഒതുക്കാന്‍ ഭര്‍ത്താവ് ബോണി കപൂറിന് ആഗ്രഹവും ഇല്ല. തന്റെ ഭാര്യയ്ക്ക് അനുയോജ്യമായ ഒരു കഥയെയും കഥാപാത്രത്തെയും തയ്യാറാക്കുന്നതിന്റെ ശ്രമത്തിലായിരുന്നു താന്‍ എന്ന് ബോണി കപൂര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയോടെ ആരംഭിക്കും.
തമിഴ് ആരാധകര്‍ക്കിടയിലും ശ്രീദേവി വൈകാതെ എത്തും. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് ശ്രീദേവി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു രാജ കുമാരിയുടെ വേഷത്തിലാണ് ശ്രീദേവി എത്തുന്നത് എന്നതും വ്യത്യസ്തം ആണ്.


Click it and Unblock the Notifications