മകളെക്കൊണ്ട് ഇത് സാധിക്കുമോ; സിനിമാ ലോകത്തെ പ്രശ്നങ്ങൾ കണ്ട ശ്രീദേവി ഭയന്നു; ഒടുവിൽ സമ്മതിച്ചപ്പോൾ

സിനിമാ പ്രേക്ഷകർക്ക് എന്നും അത്ഭതുമായിരുന്നു അന്തരിച്ച നടി ശ്രീദേവി. അഭിനയ മികവും വശ്യമായ സൗന്ദര്യവും ഒത്തിണങ്ങിയ ശ്രീദേവി ഇന്ത്യൻ സിനിമാ ലോകത്തിലെ താര റാണിയായി വളർന്നു. മരണം വരെയും ഈ താരമൂല്യം ശ്രീദേവിക്കുണ്ടായിരുന്നു. ഓഫ് സ്ക്രീനിലെ ശ്രീദേവിയെക്കുറിച്ച് പല അഭിപ്രായങ്ങളും കഥകളും പുറത്ത് വന്നിട്ടുണ്ട്. ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്ന ശ്രീദേവിക്ക് ക്യാമറയ്ക്ക് മുന്നിൽ പക്ഷെ വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ശ്രീദേവിയുടെ ജീവിതം.

നായികയായപ്പോൾ ​ഗോസിപ്പുകൾ നടിയെ പിന്തുടർന്നു. ​ഗോസിപ്പുകൾ വേട്ടയാടിയ ഒരു കാലം ശ്രീദേവിക്കുണ്ട്. സിനിമയാണ് തനിക്കെല്ലാം നൽകിയതെങ്കിലും മകൾ ജാൻവി കപൂർ നടിയാകണമെന്ന് ശ്രീദേവി ആ​ഗ്രഹിച്ചിട്ടില്ല. ഇതിന് കാരണം ശ്രീദേവിയുടെ അനുഭവങ്ങൾ തന്നെയാണ്. സിനിമാ രം​ഗത്തെ ബു​ദ്ധിമുട്ടുകൾ നേരിടാൻ ജാൻവിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നിയ ശ്രീദേവി മകൾ മെഡിസിൻ പോലെയുള്ള കരിയർ തെരഞ്ഞെടുക്കണമെന്ന് ആ​ഗ്രഹിച്ചു. ജാൻവി തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

Sridevi  Janhvi Kapoor

അതേസമയം ഇളയ മകൾ ഖുശി കപൂറിന് നടിയായി മാറാൻ സാധിക്കുമെന്ന് ശ്രീദേവി കരുതിയിരുന്നു. സിനിമാ രം​ഗത്തെ വെല്ലുവിളികൾ നേരിടാനുള്ള ധൈര്യം ഖുശിക്കുണ്ടെന്ന് ശ്രീദേവി കരുതി. അതേസമയം അമ്മയെ പോലെ വലിയ നടിയായി മാറണമെന്ന് ജാൻവി കപൂർ ആ​ഗ്രഹിച്ചു. മകളെ ആദ്യം പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും പിന്നീട് ഈ ആ​ഗ്രഹത്തിനൊപ്പം ശ്രീദേവി നിന്നു. താര പുത്രിയായതിനാൽ അവസരം ലഭിക്കാൻ ജാൻവിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.

പക്ഷെ ഒരു നടിയായി മാറാൻ മറ്റ് ചില കടമ്പകൾ ജാൻവിക്ക് കടക്കേണ്ടി വന്നു. ​ഗ്ലാമറിന്റെ ലോകമായ ബോളിവുഡിൽ ഇടം ലഭിക്കാൻ വലിയ മാറ്റങ്ങൾക്ക് ജാൻവി തയ്യാറായി. മുഖത്ത് ഒന്നിലേറെ തവണ പ്ലാസ്റ്റിക് സർജറി ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പഴയ ജാൻവിയുടെ ഫോട്ടോ ഇപ്പോഴത്തെ ജാൻവിയുമായി താരതമ്യം ചെയ്താൽ വലിയ മാറ്റങ്ങളുണ്ട്.

Sridevi  Janhvi Kapoor

ശ്രീദേവിയും ഒന്നിലേറെ തവണ കോസ്മെറ്റിക് സർജറികൾക്ക് വിധേയായിട്ടുണ്ട്. താര റാണിപ്പട്ടം നില നിർത്താൻ വേണ്ടി വലിയ സമ്മർദ്ദങ്ങൾ ശ്രീദേവിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നടിയുടെ സഹപ്രവർത്തകർ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. താൻ എന്നും ഒന്നാമതായിരിക്കണമെന്ന് ശ്രീദേവി ചിന്തിച്ചിരുന്നെന്ന് പഴയ കാല സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ജയപ്രദയും ശ്രീദേവിയെ പോലെ താരമായിരുന്നു. ഒരുമിച്ച് സിനിമകൾ ചെയ്തെങ്കിലും ജയപ്രദയോട് സംസാരിക്കാൻ ശ്രീദേവി തയ്യാറായില്ലെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.

ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ച് സംവിധായകൻ രാം ​ഗോപാൽ വർമ പങ്കുവെച്ച വിവരങ്ങൾ നേരത്തെ ചർച്ചയായിട്ടുണ്ട്. നടി മരിച്ച ശേഷമാണ് ഇവരുടെ ജീവിതത്തെക്കുറിച്ച് രാം ​ഗോപാൽ വർമ തുറന്നെഴുതിയത്. മക്കളെ സിനിമാ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്ക ശ്രീദേവിക്കുണ്ടായിരുന്നെന്ന് രാം ​ഗോപാൽ വർമ അന്ന് വെളിപ്പെടുത്തി. പലർക്കും ശ്രീദേവി ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു. എന്നാൽ ശ്രീദേവി അങ്ങനെ കരുതിയില്ല.

അപകർഷകത ബോധം നടിക്കുണ്ടായിരുന്നു. പുറമേക്ക് കാണുന്നത് പോലെ മനോഹരമായ ജീവിതമായിരുന്നില്ല അവർക്ക്. ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നെന്നും രാം ​ഗോപാൽ വർമ വെളിപ്പെടുത്തി. 2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. കൊലപാതകമാണെന്ന ആരോപണങ്ങൾ വന്നെങ്കിലും പിന്നീട് ഈ വാദങ്ങൾ കെട്ടടങ്ങി. ശ്രീദേവിയുടെ ഇളയ മകൾ ഖുശി കപൂറും ചേച്ചി ജാൻവിയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X