പ്രായമാകുന്നത് പേടി സ്വപ്നം; ശ്രീദേവി ശരിക്കും സന്തോഷവതിയായിരുന്നില്ല; മനസിൽ ദുഖങ്ങൾ; രാം ​ഗോപാൽ വർമ

സിനിമാ ലോകത്തെ താര റാണിയായിരുന്ന ശ്രീദേവിയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സൂപ്പർഹിറ്റ് സിനിമകളുമായി ഉയരങ്ങളിലേക്ക് കുതിച്ച ശ്രീദേവി ഇന്ത്യയൊട്ടുക്കും വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. നടിയുടെ വശ്യമായ സൗന്ദര്യത്തെക്കുറിച്ച് ഏവരും എടുത്ത് പറയാറുണ്ട്. പ്രായം 50 പിന്നിട്ടപ്പോഴും മുപ്പതുകാരിയുടെ യുവത്വം ശ്രീദേവിക്ക് തോന്നി. സൗന്ദര്യം നിലനിർത്താൻ ശ്രീദേവി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്. കടുത്ത ഡയറ്റിം​ഗാണ് ഇതിന് നടി കണ്ടുപിടിച്ച ഒരു മാർ​ഗം. ഇതിനൊപ്പം ഒന്നിലേറെ തവണ ശ്രീദേവി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുമുണ്ട്.

ഇതേക്കുറിച്ച് സംവിധായകൻ രാം ​ഗോപാൽ വർ‌മ പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2018 ൽ ശ്രീദേവി മരിച്ച സമയത്ത് ഇദ്ദേഹം പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് പരാമർശിച്ചത്. പലരെ സംബന്ധിച്ചും ശ്രീദേവിയുടെ ജീവിതം പെർഫെക്ട് ആയിരുന്നു. ഭം​ഗിയുള്ള മുഖം, കഴിവ്, സുന്ദരികളായ രണ്ട് പെൺമക്കൾക്കൊപ്പം സ്ഥിരതയുണ്ടെന്ന് തോന്നുന്ന ജീവിതം. പുറത്ത് നിന്ന് നോക്കുമ്പോൾ എല്ലാം അസൂയ തോന്നിക്കുന്നത്.

Sridevi

പക്ഷെ ശ്രീദേവി സന്തോഷവതിയായിരുന്നോ?, അവർ സന്തോഷകരമായ ജീവിതമാണോ നയിച്ചത്. പലർക്കും ശ്രീദേവി ഏറ്റവും ഭം​ഗിയുള്ള സ്ത്രീയായിരുന്നു. പക്ഷെ താൻ സുന്ദരിയാണെന്ന് അവർ കരുതിയിരുന്നോ?. കരുതിയിരുന്നു. പക്ഷെ എല്ലാ നടിമാരുടെയും പേടി സ്വപ്നമാണ് പ്രായമാകുന്നത്. ശ്രീദേവിയും അങ്ങനെയായിരുന്നു. വർഷങ്ങളായി ഇടയ്ക്കിടെ അവർ കോസ്മെറ്റിക് സർജറികൾ ചെയ്തു.

ആ പ്രയത്നം ശ്രീദേവിയുടെ മുഖത്ത് കാണാനുണ്ടായിരുന്നെന്നും രാം ​ഗോപാൽ വർമ അന്ന് തുറന്നെഴുതി. പല കാര്യങ്ങളിലും ശ്രീദേവി ഇൻസെക്യൂർ ആയിരുന്നെന്നും രാം ​ഗോപാൽ വർമ അന്ന് കുറിച്ചു. വളരെ ചെറിയ പ്രായത്തിൽ സിനിമാ രം​ഗത്തേക്ക് വന്നതിനാൽ സാധാരണ പോലെ വളരാനുള്ള അവസര ശ്രീദേവിക്കുണ്ടായിട്ടില്ല. ശ്രീദേവിയുടെ മനസിൽ ഒരുപാട് ദുഖങ്ങൾ ഉണ്ടായിരുന്നെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

Sridevi  Ram Gopal Varma

തന്റെ വ്യക്തിപരമായ അനുഭവത്തിൽ ക്യാമറയ്ക്ക് മുന്നിൽ ആക്ഷനും കട്ടിനും ഇടയിൽ മാത്രമാണ് അവരെ സമാധാനത്തോടെ കണ്ടത്. കാരണം അപ്പോൾ കഠിനമായ യാഥാർത്ഥ്യം ഒഴിവാക്കി തന്റെ ഫാന്റസിയിലേക്ക് പോകാമായിരുന്നു. ഒരു താരത്തിന്റെ ജീവിതം പുറത്ത് നിന്ന് കാണുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്നതിന്റെ ക്ലാസിക് ഉദാഹരണമായിരുന്നു ശ്രീദേവിയുടെ ജീവിതമെന്ന് രാം ​ഗോപാൽ വർമ ചൂണ്ടിക്കാട്ടി.

യുവത്വം നിലനിർത്താൻ ശ്രീദേവി കഠിനമായ ഡയറ്റിം​ഗ് എടുത്തിരുന്നെന്ന് ഭർത്താവ് ബോണി കപൂർ കഴിഞ്ഞ വർഷം പറഞ്ഞിട്ടുണ്ട്. ക്രാഷ് ഡയറ്റിം​ഗായിരുന്നു ശ്രീദേവിക്ക്. വണ്ണം കൂടാതിരിക്കാൻ ഉപ്പ് ഒഴിവാക്കി. ഇത് കാരണം ശ്രീദേവി തല കറങ്ങി വീണിട്ടുണ്ടെന്നും ബോണി കപൂർ പറഞ്ഞു.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് ദുരൂഹത വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. ശ്രീദേവിയു‌ടെ പാത പിന്തുടർന്ന് ന‌ടിയുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X