»   »  അമ്പലത്തില്‍ വെച്ചുള്ള വിവാഹവും ബോണി കപൂര്‍-മോന കൂടിക്കാഴ്ചയും ശ്രീദേവിയെ അസ്വസ്ഥയാക്കിയിരുന്നു!

അമ്പലത്തില്‍ വെച്ചുള്ള വിവാഹവും ബോണി കപൂര്‍-മോന കൂടിക്കാഴ്ചയും ശ്രീദേവിയെ അസ്വസ്ഥയാക്കിയിരുന്നു!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണിയായിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആരാധകരും സിനിമാലോകവും ഒരുപോലെ നടുങ്ങിയിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആ വിവാദം അവസാനിക്കുകയായിരുന്നു.

വസ്ത്രമഴിച്ച് ശരീരഭാഗം തുറന്നുകാണിക്കാന്‍ ആവശ്യപ്പെട്ടു, നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

ബോളിവുഡിലെ മാതൃകാദമ്പതികളായിരുന്നു ശ്രീദേവിയും ബോണി കപൂറും. ഇവരുടെ പ്രണയത്തെക്കുറിച്ച് ആരാധകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും അറിയാവുന്നതാണ്. ആദ്യ ഭാര്യയായ മോനയേയും മക്കളായ അര്‍ജുന്‍ കപൂറിനെയും അന്‍ഷുലയേയും ഉപേക്ഷിച്ചാണ് ബോണി കപൂര്‍ ശ്രീദേവിക്കൊപ്പമെത്തിയത്. എന്നാല്‍ ബോണി കപൂറിനോടൊപ്പമുള്ള ശ്രീദേവിയുടെ ജീവിതം അത്ര സുഖകരമായിരുന്നിലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഇവരുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത

ബോണി കപൂറും ശ്രീദേവിയും

ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീദേവിയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഒരുകാലത്ത് ബോളിവുഡ് സിനിമ ചലിച്ചിരുന്നത് ഈ താരത്തിനൊപ്പമായിരുന്നു. സിനിമയില്‍ കണ്ടിഷ്ടപ്പെട്ട ശ്രീദേവിയെ ജീവിതസഖിയാക്കാന്‍ നിര്‍മ്മാതാവായ ബോണി കപൂര്‍ തീരുമാനിക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി കഴിയുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ശ്രീദേവി സ്ഥാനം പിടിച്ചത്. താരത്തിനോട് തന്റെ ഇഷ്ടം അറിയിക്കുന്നതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളും പിന്നീട് പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം മാസങ്ങളോളം ശ്രീദേവി മിണ്ടാതിരുന്നതിനെക്കുറിച്ചുമൊക്കെ ആരാധകര്‍ക്ക് അറിയാവുന്നതാണ്. ബോണി കപൂര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

ശ്രീദേവിയുമായുള്ള വിവാഹം

ആദ്യഭാര്യയായ മോനയെ ഉപേക്ഷിച്ചതിന് ശേഷമാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിച്ചത്.1996 ലായിരുന്നു ഇവരുടെ വിവാഹം. അമ്പലത്തില്‍ വെച്ച് ലളിതമായ രീതിയില്‍ നടത്തിയ ചടങ്ങില്‍ ശ്രീദേവി അന്ന് അതൃപ്തി അറിയിച്ചിരുന്നുവെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 1997 ലെ സ്റ്റാര്‍ഡസ്റ്റ് മാഗസിനില്‍ ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിയമപരമായി വിവാഹമോചനം നേടാത്തതായിരുന്നു താരത്തെ അലട്ടിയിരുന്നത്. അമ്പലത്തിലെ വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചോര്‍ത്തും താരം അസ്വസ്ഥയായിരുന്നു.

മോനയുമായുള്ള ബന്ധം

മോനയുമായുള്ള ബോണി കപൂറിന്റെ ബന്ധത്തെക്കുറിച്ചോര്‍ത്ത് ശ്രീദേവി അസ്വസ്ഥയായിരുന്നു. അര്‍ജുനോടും അന്‍ഷുലയോടും അദ്ദേഹം കാണിക്കുന്ന അടുപ്പവും ലേഡി സൂപ്പര്‍സ്റ്റാറിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ മക്കളോട് അദ്ദേഹം പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നു. പക്ഷേ അമ്മയെ ഉപേക്ഷിച്ച് പോയ അച്ഛനോട് ക്ഷമിക്കാന്‍ മക്കള്‍ തയ്യാറായിരുന്നില്ല. ശ്രീദേവിയോട് സംസാരിക്കാനോ അവരെ കാണാനോ ഇരുവരും താല്‍പര്യപ്പെട്ടിരുന്നില്ല. മോന മരിച്ചതിന് ശേഷം മക്കളെ തന്നോടൊപ്പം കൂട്ടാന്‍ ബോണി കപൂര്‍ ശ്രമിച്ചിരുന്നുവെങ്കിലും അര്‍ജുനും അന്‍ഷുലയും അതിന് തയ്യാറായിരുന്നില്ല.

മോനയെ കണ്ടെന്നറിഞ്ഞപ്പോള്‍

വിവാഹത്തിന് ശേഷം ബോണി കപൂര്‍ മോനയെ കണ്ടെന്നറിഞ്ഞപ്പോള്‍ രൂക്ഷമായ ഭാഷയിലായിരുന്നുവത്രേ ശ്രീദേവി പ്രതികരിച്ചത്. അവരോടൊപ്പം കഴിയാനായിരുന്നു താല്‍പര്യമെങ്കില്‍ എന്തിന് തന്നെ വിവാഹം ചെയ്തുവെന്നും താരം ചോദിച്ചിരുന്നുവത്രേ. ഇവരുടെ കുടുംബത്തോട് അടുപ്പമുള്ളവര്‍ അന്ന് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവരെ അദ്ദേഹം കാണുന്നതില്‍ എന്താണ് തെറ്റ്, എത്രയൊക്കെ പറഞ്ഞാലും അര്‍ജുന്റെയും അന്‍ഷുലയുടെയും അച്ഛനല്ലേ ബോണിയെന്നായിരുന്നു ഇവരുടെ അയല്‍വാസിയുടെ പ്രതികരണം.

അര്‍ജുന്‍ പറഞ്ഞത്

സാധാരണ പോലെയുള്ള ബന്ധമേ ശ്രീദേവിയുമായി ഉള്ളൂവെന്നായിരുന്നു അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയത്. എല്ലാവരെയും ബഹുമാനിക്കണമെന്ന് അമ്മ പഠിപ്പിച്ചിരുന്നു, അത് പ്രകാരമാണ് അവരെ ബഹുമാനിക്കുന്നതെന്നും താരപുത്രന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. മുന്‍പത്തെ കഥ ഇതായിരുന്നുവെങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ബോണി കപൂറിനും ജാന്‍വിക്കും ഖുഷിക്കുമൊപ്പം ആശ്വാസം പകര്‍ന്ന് അര്‍ജുനും അന്‍ഷുലയും ഒപ്പമുണ്ടായിരുന്നു. ചിത്രീകരണം നിര്‍ത്തിവെച്ച് മുംബൈയിലേക്ക് പറന്നെത്തിയ അര്‍ജുന്‍ പിന്നീട് ദുബായിലേക്കും പോയിരുന്നു. ബോമി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിലേക്ക് പോയ ശ്രീദേവി അവിടെ വെച്ചായിരുന്നു മരിച്ചത്.

English summary
Sridevi WASN'T HAPPY With The Temple Wedding!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X