താനനുഭവിച്ചത് മക്കൾക്ക് വരരുത്; ജാൻവിയെ ബോളിവുഡിൽ നിന്നും പരമാവധി മാറ്റി നിർത്താൻ നോക്കിയ ശ്രീദേവി

ഇന്ത്യൻ സിനിമയിൽ എക്കാലത്തും അതുല്യ സ്ഥാനമുള്ള നടിയാണ് വിട പറഞ്ഞ ശ്രീദേവി. നടി മരണപ്പെട്ടിട്ട് നാല് വർഷമായെങ്കിലും ഇപ്പോഴും ശ്രീദേവി ബി​ഗ് സ്ക്രീനിലെ വിസ്മയമായി ആരാധകരുടെ മനസ്സിലുണ്ട്. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതി സ്വന്തമാക്കിയ ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് യുവനിരയിലെ മുൻനിര നായിക നടിയാണ്.

ഇളയ മകൾ ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. സോയ അക്തറിന്റെ ആർക്കി എന്ന ചിത്രത്തിലൂടെയാണ് ഖുശി അഭിനയ രം​ഗത്തക്ക് ചുവടു വെക്കുന്നത്. ശ്രീദേവിയുടെ രണ്ട് മക്കളും അമ്മയുടെ പാത പിന്തുടർന്ന് സിനിമാ ലോകത്തെത്തിയിരിക്കുകയാണ്.

ശ്രീദേവിക്കൊപ്പം മാത്രമാണ് മക്കളെ പൊതുവേദികളിൽ കണ്ടിട്ടുമുള്ളത്

എന്നാൽ ജീവിച്ചിരുന്ന കാലത്ത് ശ്രീദേവിക്ക് ഇതിൽ എതിരഭിപ്രായമുണ്ടായിരുന്നു. സിനിമാ മേഖലയിലേക്ക് തന്റെ മക്കൾ വരേണ്ടെന്നായിരുന്നു നടി ആ​ഗ്രഹിച്ചത്. മത്സരങ്ങളും ചതിയും അപവാദ പ്രചരണങ്ങളും എല്ലാമുള്ള സിനിമാ ലോകത്ത് ജാൻവിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ലെന്നായിരുന്നു ശ്രീദേവിയുടെ ആശങ്ക.

മകളെ ഇത് പറഞ്ഞ് മനസ്സിലാക്കാനും ശ്രീദേവി ശ്രമിച്ചിരുന്നു. ആദ്യ കാലത്ത് ജാൻവിയിലേക്കും ഖുശിയിലേക്കും ബി ടൗൺ മാധ്യമങ്ങളുടെ ശ്രദ്ധ വരാതിരിക്കാൻ ശ്രീദേവി ശ്രമിച്ചിരുന്നു. മിക്കപ്പോഴും ശ്രീദേവിക്കൊപ്പം മാത്രമാണ് മക്കളെ പൊതുവേദികളിൽ കണ്ടിട്ടുമുള്ളത്. മുമ്പൊരിക്കൽ ഒരു ഫാഷൻ ഷോയിൽ പാപ്പരാസികൾക്ക് മുന്നിൽ പോസ് ചെയ്യണമെന്ന് ജാൻവി ശ്രീദേവിയോട് പറഞ്ഞു. പക്ഷെ അന്ന് ശ്രീദേവി ഇതിന് സമ്മതിച്ചില്ല.

'ഞാൻ നിഷ്കളങ്കയാണെന്ന് അമ്മ കരുതി'

സിനിമയിൽ അഭിനയിക്കുന്നതിന് അമ്മ എതിർപ്പറിയിച്ചതിന് കാരണവും 2018 ൽ നൽകിയ അഭിമുഖത്തിൽ ജാൻവി പറഞ്ഞിരുന്നു. 'ഞാൻ അഭിനയിക്കുന്നതിന് അമ്മയ്ക്ക് സമ്മതമല്ലായിരുന്നു. ഖുശിയുടെ കാര്യത്തിൽ അമ്മയ്ക്ക് അത്ര കടുംപിടുത്തം ഉണ്ടായിരുന്നില്ല. ഞാൻ നിഷ്കളങ്കയാണെന്ന് അമ്മ കരുതി. എനിക്കത്ര തൊലിക്കട്ടിയില്ലായിരുന്നു. ഞങ്ങൾ ശാന്തമായ ജീവിതം നയിക്കണമെന്ന് അമ്മ ആ​ഗ്രഹിച്ചു,' വോ​ഗിന് നൽകിയ അഭിമുഖത്തിൽ ജാൻവി പറഞ്ഞതിങ്ങനെ.

മനസ്സിലാക്കിയതോടെ ശ്രീദേവിയുടെ മനസ്സ് മാറി

എന്നാൽ ജാൻവിക്ക് സിനിമ പാഷനാണെന്ന് മനസ്സിലാക്കിയതോടെ ശ്രീദേവിയുടെ മനസ്സ് മാറി. മകളുടെ ആ​ഗ്രഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. ജാൻവിയുടെ ആദ്യ സിനിമയായ ധടക്കിന്റെ കുറച്ച് ഭാ​ഗങ്ങൾ ശ്രീദേവി കാണുകയും ചെയ്തു. എന്നാൽ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ 2018 ഫെബ്രുവരി 14 ന് ശ്രീദേവി മരണപ്പെട്ടു.

2012 ൽ ടൈസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലും മക്കളുടെ സിനിമാ അരങ്ങേറ്റത്തെ പറ്റി ശ്രീദേവി സംസാരിച്ചിരുന്നു. തനിക്ക് ജാൻവി സിനിമയിൽ അഭിനയിപ്പിക്കാൻ താൽപര്യമില്ലെന്നും മകളെ വിവാഹം കഴിപ്പിച്ച് അയക്കാനാണ് ആ​ഗ്രഹമെന്നും ശ്രീദേവി പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഭക്ഷണക്രമത്തിലും ഡയറ്റിലും ഞാൻ അതീവ ശ്രദ്ധാലുവാണ്

'സിനിമകളിൽ അഭിനയിപ്പിക്കാനും ശരീര ഭാരം കുറയ്ക്കാനും മക്കളെ നിർബന്ധിക്കുന്ന അമ്മയാണ് ഞാനെന്ന് ആളുകൾ കരുതുന്നതിൽ എനിക്ക് സങ്കടമുണ്ട്. ജാൻവി എന്നെ പോലെ ആരോ​ഗ്യത്തെ പറ്റി ചിന്തിക്കുന്നവളാണ്. ഭക്ഷണക്രമത്തിലും ഡയറ്റിലും ഞാൻ അതീവ ശ്രദ്ധാലുവാണ്'

'അവളും അത് ചെയ്യുന്നു. ഞാൻ എന്റെ രണ്ട് പെൺമക്കളോടൊപ്പം ആഴ്ചയിൽ രണ്ട് തവണ ടെന്നിസ് കളിക്കാറുണ്ട്. അടുത്തിടെ ഹെൽത്ത് ക്ലബ്ബിലെ ഒരു സ്ത്രീ അവളോട് പറഞ്ഞു. നിങ്ങൾ ഇവിടെ കഠിനാധ്വാനം ചെയ്യുന്നത് കാണുന്നത് സങ്കടകരമാണ്. നിങ്ങളുടെ അമ്മ ഇതൊക്കെ ചെയ്യിപ്പിക്കുന്നതായിരിക്കും അല്ലേ എന്ന്. ജാൻവിക്ക് ദേഷ്യം വന്നു,' ശ്രീദേവി പറഞ്ഞു.

വളരെ ചെറിയ പ്രായത്തിൽ സിനിമാ അഭിനയം തുടങ്ങിയ ശ്രീദേവിയുടെ ജീവിതം എന്നും ലൈം ലൈറ്റിലായിരുന്നു. നടിയെക്കുറിച്ച് നിരന്തരം ​ഗോസിപ്പുകളും മറ്റും വന്നിരുന്നു. ബോണി കപൂറുമായുള്ള വിവാഹവും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഒരു സിനിമാ താരം കടന്നു പോവേണ്ട മാനസിക സമ്മർദ്ദങ്ങൾ മനസ്സിലാക്കിയാണ് ശ്രീദേവി മക്കളുടെ സിനിമാ മോ​ഹത്തോട് താൽപര്യം കാണിക്കാതിരുന്നതത്രെ.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X