»   » മറ്റ് താരപുത്രികളുമായി മകളെ താരതമ്യം ചെയ്യുന്നതില്‍ അസ്വസ്ഥതയുണ്ടെന്ന് ശ്രീദേവി കപൂര്‍

മറ്റ് താരപുത്രികളുമായി മകളെ താരതമ്യം ചെയ്യുന്നതില്‍ അസ്വസ്ഥതയുണ്ടെന്ന് ശ്രീദേവി കപൂര്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ താരരാണിയായ ശ്രീദേവി കപൂര്‍ മക്കളുടെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ്. ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയാണ് ഈ താരപുത്രി വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം മക്കളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് പുറത്തുവിടാറുണ്ട്.

ഭാവന നായികയായെത്തിയ ആ ചിത്രം വിജയിപ്പിച്ചതിന് പിന്നില്‍ ദിലീപിന്റെ ബുദ്ധിയായിരുന്നു!

ദുല്‍ഖര്‍ സല്‍മാനെ അറിയുന്നതിനായി വിക്കിപീഡിയയെ ആശ്രയിച്ച നായിക.. നേരില്‍ അറിഞ്ഞപ്പോഴോ?

മറ്റ് താരപുത്രികളുമായി സ്വന്തം മക്കളെ താരതമ്യം ചെയ്യുന്നതില്‍ അസ്വസ്ഥയാണ് താനെന്ന് ശ്രീദേവി പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനുമായാണ് ജാന്‍വിയെ താരതമ്യം ചെയ്യുന്നത്. അഭിഷേക് കപൂറിന്റെ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സാറ അലി ഖാന്‍ സിനിമയില്‍ തുടക്കം കുറിക്കുകയാണ്.

മകളുടെ കാര്യത്തില്‍ ആശങ്ക

മക്കളെ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് വിടാനാണ് തനിക്ക് താല്‍പര്യമെന്ന് ശ്രീദേവി കപൂര്‍ പറയുന്നു. അനാവശ്യമായ നിര്‍ദേശങ്ങളുമായി അവര്‍ക്ക് മുന്നിലെത്താന്‍ തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ പറയുന്നു. ഏത് പ്രൊഫഷന്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും താരം പറയുന്നു.

അമ്മയുടെ സ്‌നേഹം

അമ്മയെന്ന നിലയില്‍ തെറ്റും ശരിയെക്കുറിച്ചും പഠിപ്പിക്കാം. എല്ലാ കാര്യങ്ങളെക്കുറിച്ച് ടിപ്‌സും നല്‍കാം. എങ്ങനെ ഭക്ഷണം കഴിക്കാണെന്നും വസ്ത്രധാരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

ഇരുവരെയും താരതമ്യം ചെയ്യുന്നു

താരങ്ങളെ താരതമ്യം ചെയ്യുന്നത് പോലെ തന്നെ താരപുത്രിമാരെയും താരതമ്യം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ജാന്‍വിയും സാറയും നല്ല സുഹൃത്തുക്കളാണ്. സിനിമാ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

മത്സരങ്ങള്‍ സ്വഭാവികമാണ്

സിനിമയില്‍ താരങ്ങള്‍ തമ്മില്‍ താരതമ്യം നടത്തുന്നതും മത്സരബുദ്ദിയുമൊക്കെയുണ്ടാവുന്നത് സ്വാഭാവികമാണ്. അത് താരങ്ങളെ കൂടുതല്‍ ശക്തരാക്കുമെന്നും ശ്രീദേവി പറയുന്നു.

English summary
Sridevi admitted that 'the excitement overrules the nervousness' and also spoke about her daughter Jhanvi Kapoor facing constant comparisons with Sara Ali Khan who is debuting with Abhishek Kapoor's Kedarnath.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam