വെള്ള വസ്ത്രമിടാന്‍ സമ്മതിക്കില്ലായിരുന്നു; ഭര്‍ത്താവ് ഷാരുഖിന്റെ ഓവര്‍ കെയറിങ്ങനെ കുറിച്ച് ഗൗരി ഖാന്‍ പറഞ്ഞത്
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖിന്റെ കുടുംബം വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന നാളുകളാണ്. ഈ മാസം തുടക്കത്തിലാണ് ഷാരുഖിന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലാവുന്നത്. ഒരു മാസത്തോളമായിട്ടും താരപുത്രന് ജാമ്യം ലഭിക്കാത്തത് കുടുംബത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കി. മകനെ കാണാനായി ജയിലിലേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു.
പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും
ഇന്നിതാ ഷാരുഖിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ദിവസവും വേദനയിലൂടെ കടന്ന് പോവുകയാണ്. ഷാരുഖ് ഖാന്‍-ഗൗരി ദമ്പതിമാരുടെ മുപ്പതാം വിവാഹ വാര്‍ഷികമാണിന്ന്. ഇത്രയും കാലം സന്തുഷ്ടരായി കഴിഞ്ഞ താരങ്ങള്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത് വലിയ രീതിയില്‍ ആഘോഷിക്കേണ്ടതാണ്. അപ്രതീക്ഷിതമായി സംഭവിച്ച പ്രശ്‌നങ്ങള്‍ ഈ സന്തോഷമെല്ലാം തല്ലിക്കെടുത്തി. അതേ സമയം വാര്‍ഷിക ദിനത്തില്‍ താരദമ്പതിമാരെ കുറിച്ചുള്ള രസകരമായ ചില കഥകളാണ് പ്രചരിക്കുന്നത്. ഷാരുഖ് തൻ്റെ കാര്യത്തിൽ എത്രത്തോളം കരുതലുള്ള ആളാണെന്ന് മുൻപ് ഗൌരി പറഞ്ഞിരുന്നു. വിശദമായി വായിക്കാം...

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 1991 ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ഷാരുഖ് ഖാനും ഗൗരി ഖാനും വിവാഹിതരാവുന്നത്. ഡല്‍ഹിയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഷാരുഖ് ജനിച്ചതെങ്കില്‍ ഗൗരി പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. രണ്ടാളുടെയും ഇഷ്ടം വീട്ടുകാര്‍ കൂടി അംഗീകരിച്ചതോടെയാണ് താരവിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് മൂത്തമകന്‍ ആര്യന്‍ ജനിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ മകള്‍ സുഹാനയും ജനിച്ചു. 2013 ലാണ് മൂന്നാമത്തെ കുഞ്ഞായി അബ്രാം പിറന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി മുപ്പത് വര്‍ഷത്തോളം ഷാരുഖ് കഴിഞ്ഞു. ഇപ്പോഴുമത് തുടരുന്നു.

ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ ഏറെ ആശങ്കകളുള്ള കുടുംബനാഥാനാണ് ഷാരുഖ്. മക്കളുടെ വിദ്യാഭ്യാസം മുതല്‍ ഭാര്യയോടുള്ള കടമകളിലും അദ്ദേഹം വീഴ്ച വരുത്തിയിരുന്നില്ല. പ്രണയിച്ച് നടന്ന കാലത്ത് ഷാരുഖിന്റെ കരുതലും സംരക്ഷണം എത്രത്തോളമുണ്ട് എന്ന ചോദ്യത്തിനാണ് ഒരു അഭിമുഖത്തില്‍ താരപത്‌നി മനസ് തുറന്നത്. 'വെറുപ്പിക്കുന്ന തരത്തിലുള്ള പൊസസ്സീവ്‌നെസ് ഷാരുഖിന് ഉണ്ടായിരുന്നു. താന്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് വരെ അഭിപ്രായം പറയുമായിരുന്നു. അതൊരു അസുഖമാണ്. പിന്നീടത് സംരക്ഷണത്തിലേക്ക് മാറുകയാണ് ചെയ്തത്.

വെള്ള ഷര്‍ട്ട് വളരെ നേര്‍ത്തതാണെന്നും നിഴലടിക്കുമെന്നും പറഞ്ഞ് എന്നെ ധരിക്കാന്‍ സമ്മതിക്കില്ലായിരുന്നു. അതെന്റെ മനസില്‍ വലിയൊരു വേദനയായി കിടന്ന കാലമുണ്ടെന്നും ഗൗരി പറയുന്നു. ഇതൊക്കെ തനിക്കും അറിയാവുന്ന കാര്യമാണെന്ന ഷാരുഖും വെളിപ്പെടുത്തി. എനിക്ക് ഗൗരിയെന്താണെന്ന് നല്ലോണം അറിയാം. പക്ഷേ ഞാന്‍ ഗൗരിയെ എത്രത്തോളം മനസിലാക്കിയെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലാത്തത് കൊണ്ട് ഒരു ഉടമസ്ഥന്റെ വികാരം ഞാന്‍ പുറത്തെടുത്തു. പരസ്പരം നിയന്ത്രിക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമുണ്ട്. പക്ഷേ ഞാന്‍ മാത്രം നിയന്ത്രിച്ച് നടന്നത് വളരെ മോശമായി പോയെന്ന് പിന്നെ മനസിലായെന്നും താരം വ്യക്തമാക്കി.

അതേ സമയം വിവാഹ ദിവസം നടന്നൊരു രസകരമായ സംഭവത്തെ കുറിച്ചും താരങ്ങള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇന്റര്‍കാസ്റ്റ് വിവാഹം ആയതിനാല്‍ ഗൗരിയുടെ വീട്ടുകാര്‍ക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. വിവാഹം കഴിക്കാന്‍ വേണ്ടി ഗൗരിയുടെ പേരും മതവും മാറ്റുമോ എന്ന പേടിയാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഗൗരിയുടെ കുടുംബത്തിലെ എല്ലാവരും പഴയ രീതികളില്‍ ചിന്തിക്കുന്നവരാണ്. അവരെ ഞാനും ബഹുമാനിക്കുയും അവരുടെ വിശ്വാസങ്ങളെ മാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹവേദിയിലേക്ക് വരുന്നതിനിടെ മതം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവര്‍ പിറുപിറക്കാന്‍ തുടങ്ങി.

ഗൗരിയെ വിവാഹം കഴിക്കുന്നവന്‍ ഒരു മുസ്ലീം പയ്യനാണ്. ഇനി അവളയെും മുസ്ലീമാക്കി മാറ്റുമോ എന്നതാണ് അവരുട സംഭാഷണം. പഞ്ചാബി ഭാഷയിലാണ് അവര്‍ പറഞ്ഞതെങ്കിലും എനിക്ക് കാര്യം മനസിലായി. പെട്ടെന്ന് തന്നെ നിന്റെ ബുര്‍ഖ എടുത്ത് ധരിക്കൂ. അതിന് ശേഷം നമസ് വായിക്കണമെന്ന് ഞാന്‍ ഗൗരിയോട് പറഞ്ഞു. ഇത് കേട്ടതോടെ അവളുടെ കുടുംബം ഒന്നടങ്കം ഞെട്ടി. ഗൗരിയെ ഞാന്‍ നേരത്തെ തന്നെ മതം മാറ്റിയെന്നാണ് അവര്‍ കരുതിയത്. ഇനി മുതല്‍ ഗൗരി സ്ഥിരമായി ബുര്‍ഖ ധരിക്കുമെന്നും അവള്‍ വീട് വിട്ട് ഒരിക്കലും പുറത്ത് പോവില്ലെന്നും പേര് ആയിഷ എന്ന് മാറ്റിയതായും പറഞ്ഞതോടെ അവര്‍ സ്തംഭിച്ച് നിന്ന അവസ്ഥയായി. പിന്നാലെ താനൊരു തമാശ ഒപ്പിച്ചതാണെന്നും അങ്ങനൊന്ന് നടന്നില്ലെന്നും വ്യക്തമാക്കി. അതൊടെയാണ് ഗൗരിയുടെ കുടുംബത്തിന് ആശ്വാസമായെന്നാണ് മുന്‍പ് താരം പറഞ്ഞത്.
Recommended Video

മുപ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ ഷാരുഖും ഗൗരിയും വലിയൊരു സന്ദേശമാണ് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്‍കുന്നത്. അന്നും ഇന്നും തങ്ങളുടെ ബന്ധത്തിനും പ്രണയത്തിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് താരങ്ങള്‍ പറയാറുള്ളത്. എത്രയോ നായികമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരി അല്ലാതെ മറ്റൊരാളോട് അത്തരം അടുപ്പം തോന്നിയിട്ടില്ല. താന്‍ ഗൗരിയെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ട്. അത് കൊണ്ട് ഒരിക്കല്‍ സിനിമ പോലും ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചിരുന്നു. സിനിമാഭിനയം നിര്‍ത്തിയാല്‍ ഭ്രാന്ത് പിടിക്കുന്ന പോലൊരു അവസ്ഥയാണ് തനിക്ക്. എങ്കിലും സിനിമയാണോ അതോ ഭാര്യയാണോ വലുതെന്ന ചോയിസ് വന്നാല്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സിനിമ ഒഴിവാക്കുമെന്നും ഷാരുഖ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











