ഷാരൂഖ് ഖാനും കാജോളും വീണ്ടും ഒന്നിയ്‌ക്കുന്നു
ഏഴ് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും ഭാഗ്യ ജോഡി കാജോളും വീണ്ടും ഒരുമിയ്‌ക്കുന്നു.
2009ല്‍ പുറത്തിറങ്ങത്തക്കരീതിയില്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിയ്‌ക്കുന്നത്. കരണ്‍ ജോഹറാണ് ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താരജോഡികളെ വീണ്ടും ഒരുമിപ്പിയ്‌ക്കുന്നത്.
മൈ നെയിം ഈസ് ഖാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം എന്താണെന്ന് കരണ്‍ വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ 2001 സെപ്‌റ്റംബര്‍ 11ന് യുഎസിലുണ്ടായ ആക്രമണത്തിന് ശേഷം മുസ്ലിം വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ വിഷയമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ ഒരു മുസ്ലിം യുവാവിന്റെ വേഷമാണത്രേ ഷാരൂഖ് കൈകാര്യം ചെയ്യുന്നത്.
ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ, കുഛ് കുഛ് ഹോത്താഹേ, കഭി ഖുശി കഭി ഖം തുടങ്ങി ഷാരൂഖും കാജോളും നായികാ നായകന്മാരായ മിക്കചിത്രങ്ങളും ഇന്ത്യയിന്‍ വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു.


Click it and Unblock the Notifications