»   » കിംഗ് ഖാന്റെ അതിഥി വേഷം; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബാഹുബലി ടീം!!!

കിംഗ് ഖാന്റെ അതിഥി വേഷം; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബാഹുബലി ടീം!!!

Posted By:
Subscribe to Filmibeat Malayalam
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് അതിഥിയായി എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രേക്ഷകരില്‍ ആവേശം സൃഷ്ടിച്ച ഒന്നാം ഭാഗത്തിനേക്കാള്‍ അത്ഭുതങ്ങള്‍ നിറച്ച് എത്തുന്ന ബാഹുബലി രണ്ടില്‍ ഷാരുഖ് എത്തുമെന്ന വാര്‍ത്തകള്‍ പ്രേക്ഷകരില്‍ ആകാംഷ നിറച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണവുമായി ബാഹുബലി ടീം തന്നെ മുന്നോട്ട് വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.

ഷാരുഖ് ഖാന്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്ന് ടീം വ്യക്തമാക്കി കഴിഞ്ഞു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ വില്ലനായി എത്തുന്ന റാണ ദഗ്ഗുബതി ഷാരുഖ് ചിത്രത്തിലുണ്ടാകുമെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരണവുമായി എത്തിയത്.

'ഷാരുഖ് ഖാന്‍ ഞങ്ങളുടെ സിനിമയുടെ ഭാഗമാകുന്നത് ഞങ്ങള്‍ക്കേറെ ഇഷ്ടമാണ്. ആരാണ് അങ്ങനെ ആഗ്രഹിക്കാത്തത്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ വെറു ഗോസിപ്പ് മാത്രമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തില്‍ ഷാരുഖ് പ്രഭാസിന്റെ സുഹൃത്തായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. വില്ലനും നായകനും ഇടയിലെ പ്രശ്‌നങ്ങള്‍ സംസാരിക്കാനെത്തുന്ന മധ്യവര്‍ത്തിയുടെ റോളിലാണ് കിംഗ് ഖാന്‍ എന്നായിരുന്നു വാര്‍ത്തകള്‍.

ഈ കഥാപാത്രത്തിനായി മുമ്പ് മോഹന്‍ലാലിനേയും സൂര്യയേയും പരിഗണിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. പിന്നീടാണ് ഷാരുഖിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നുമായിരുന്നു വാര്‍ത്തകള്‍. ബാഹുബലിയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ എസ്എസ് രാജമൗലി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയതോടെയായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും ഇത് നിഷേധിച്ചു.

താരബലത്തിലല്ല ബാഹുബലി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകുന്നത്. അതിന്റെ അംഗീകാരം സംവിധായകന്‍ രാജമൗലിക്ക് മാത്രം അവകാശപ്പെട്ടതാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനായുള്ള ഉത്തരം ലഭിക്കാന്‍ പ്രേക്ഷകര്‍ ഏപ്രില്‍ അവസാനം വരെ കാത്തിരിക്കണം.

ബാഹുബലിയിലെ ഷാരുഖിന്റെ സാന്നിദ്ധ്യത്തേക്കുറിച്ച് വ്യക്തമാക്കിയ ട്വീറ്റ് വായിക്കാം.

English summary
Bahubali team clarifies about the guest appearence of Shah Rukh Khan in Bahubali – The Conclusion. They tweet that all those news are rumours.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam