»   » മികച്ച താരപിതാവ് ഷാരൂഖ് ഖാന്‍

മികച്ച താരപിതാവ് ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ദില്ലി: ഫാദേഴ്‌സ് ഡേ യോട് അനുബന്ധിച്ച് ഒരു പ്രമുഖ വെബ്‌സൈറ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച താര പിതാവിനെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ ഷാരൂഖ് ഖാന്‍ വിജയിച്ചു. അമിതാഭ് ബച്ചനെ പിന്തള്ളിയാണ് ഷാരൂഖ് ഈ നേട്ടം കൈവരിച്ചത്.

Sharukh, Khan

11,000ത്തോളം ഇന്ത്യന്‍ വനിതകളാണ് വോട്ടിംഗില്‍ പങ്കെടുത്തത്. 34.83 ശതമാനം വോട്ടുകളാണ് ഷാരൂഖ് ഖാന് ലഭിച്ചത്. അമിതാഭ് ബച്ചന് 31.58 ശതമാനം വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള സെലിബ്രിറ്റി പിതാവ് ആരെന്ന് ചോദിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. അദ്ദേഹത്തിന് 18.61 ശതമാനം വോട്ടാണ് ലഭിച്ചത്.

ഏറ്റവും മികച്ച അച്ഛനും മകളും ആരാണെന്നറിയാന്‍ നടത്തിയ വോട്ടിംഗില്‍ ബിഗ് ബി യെയും മകള്‍ ശ്വേതയെയുമാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ അച്ഛന്‍ നടന്‍ ജിതേന്ദ്രയും മകള്‍ ഏക്താ കപൂറാണ്. മൂന്നാം സ്ഥാനത്ത് അനില്‍ കപൂറും മകള്‍ സോനം കപൂറുമാണ്.

44.85 ശതമാനത്തോളം സ്ത്രീകളും തെരഞ്ഞെടുത്ത മികച്ച അച്ഛും മകനും ഷാരൂഖ് ഖാനും മകന്‍ ആര്യനുമാണ്.

English summary
Bollywood superstar Shah Rukh Khan, a doting dad of Aryan and Suhana, has been voted India's most popular father in a Father's Day poll conducted by a web site. He got more votes than megastar Amitabh Bachchan, who has a daughter and a son.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam