ഷാരൂഖിന്റെ മകള്‍ സിനിമയിലേക്ക്
സിനിമാ താരങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ച് മറ്റൊരു തരത്തില്‍ ചിന്തിക്കേണ്ടതില്ല. മിക്കവരും സിനിമയില്‍ തന്നെയാണ് എത്തപ്പെടുന്നത്. സംവിധായകരായും നടന്മാരായും നടിമാരായും ഒക്കെ താരപുത്രന്മാരും പുത്രികളും നിറഞ്ഞു നില്‍ക്കുന്നു. എങ്കില്‍പിന്നെ ബോളിവുഡ് കിങ് ഖാന്റെ മക്കള്‍ മാത്രം എന്തിന് മാറി നില്‍ക്കണം.
മൂന്ന് കുട്ടികളാണ് ഷാരൂഖിനുള്ളത്. അതില്‍ മൂത്തയാള്‍, ആര്യന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇളയ പുത്രന്‍ അബ്‌റാമിന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നു. സ്വന്തം കാര്യം തീരുമാനിക്കാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. ഇനിയുള്ളത് ഒരു മകളാണ്. അതെ ബോളിവുഡലെ നാളത്തെ ഹീറോയിന്‍.

തന്റെ 49 ആം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് മകളുടെ സിനിമാ മോഹത്തെ കുറിച്ച ഷാരൂഖ് പറഞ്ഞത്. സിനിമ തന്നെയാണത്രെ മകള്‍ സുഹാനയുടെ ലക്ഷ്യം.
ഒരു അച്ഛന്‍ എന്ന നിലയില്‍ നാളെ തന്റെ മകളെ ഹിന്ദി സിനിമയില്‍ ഒരു നടിയായി കാണാന്‍ കഴിയുമെങ്കില്‍ അത് വലിയ സന്തോഷമാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. മകളും അത് ആഗ്രഹിക്കുന്നതായും കിങ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. പിറന്നാളിന് മക്കള്‍ എന്ത് നല്‍കി എന്ന് ചോദിച്ചപ്പോള്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ മക്കളെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.


Click it and Unblock the Notifications