ഗ്ലാമറസ് ലുക്കിൽ കിടപ്പ് മുറിയിൽ സുഹൃത്തുക്കളോടൊപ്പം താരപുത്രി, സുഹാനയുടെ ചിത്രം വൈറൽ

ബോളിവുഡ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. ഷാരൂഖിനേക്കാളും സുഹാനയുടെ വിശേഷങ്ങളാണ് ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയുടെ സിനിമ പ്രവേശനത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പഠന ശേഷം മാത്രമേ സുഹാനയുടെ ബോളിവുഡ് എൻട്രിയുണ്ടാവുകയുള്ളുവെന്ന് ഷാരൂഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സുഹാന ഖാൻ.. കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളും സുഹൃത്തുക്കളോടൊപ്പമുള്ള രസകരമായ നിമിഷങ്ങളും സുഹാന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ചർച്ചയാകാറുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് സുഹാന ഖാൻ പങ്കുവെച്ച ചിത്രമാണ്.

മിസ്  ചെയ്യുന്നു

സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രമാണ് സുഹാന ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് . മിസ് ചെയ്യുന്നുവെന്നുള്ള അടിക്കുറിപ്പോടൊണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുകെയിലെ കോളേജ് കാലത്തെ ഒരു പഴയ ചിത്രമാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. താരപുത്രിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സുഹാനയ്ക്ക് മറുപടിയുമായി സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങൾ അതിശക്തരായ മൂന്ന് സ്ത്രീകൾ എന്നായിരുന്നു സുഹൃത്തിന്റെ കമന്റ്,. ആരാധകർ മാത്രമല്ല താരപുത്രിയുടെ ചിത്രത്തിന് ലൈക്കുമായി നടി ആലിയ ഭട്ടും രംഗത്തെത്തിയിട്ടുമണ്ട്. ചിത്രത്തിന് ഒരു ലക്ഷം കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

  ബോൾഡൻ ലുക്ക്

വിശ്രമമുറിയിൽ സുഹൃത്തുക്കളോടൊപ്പം വിശ്രമിക്കുന് ചിത്രമായിരുന്നു സുഹാന പങ്കുവെച്ചത്. സ്റ്റൈലീഷ് ലുക്കിലാണ് സുഹാന ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത് . കിടപ്പുമുറിയിലെ താരപുത്രിയുടേയും സുഹൃത്തുക്കളുടേയും ചിത്രം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. സുഹാന കറുത്ത നിറത്തുലുള്ള സ്ലീവ്ലെസ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതേസമയം സുഹൃത്തുക്കൾ രണ്ട് പേരും വെള്ളനിറത്തലുള്ള ഗൗൺ ആണ് അണിഞ്ഞിരിക്കുന്നത്.

   ബീച്ച് ചിത്രം ‌‌

ദിവസങ്ങൾക്ക് മുൻപ് ബീച്ചിൽ സമയം ചിലവഴിക്കുന്ന ചിത്രം സുഹാന പങ്കുവെച്ചിരുന്നു. പാറക്കൂട്ടത്തിനിടെ ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തുലുള് ഗൗൺ ധരിച്ച് കൊണ്ടാണ് ചിത്രത്തിന് താരം പോസ് ചെയ്തത്. കൂടാതെ തെങ്ങുകൾക്കിടയിൽ നിൽക്കുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു. ദ്വീപ് പെൺകുട്ടിയെന്നായിരുന്നു സുഹാന ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലായിരുന്നു സുഹാനയുടെ പഠനം. കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് തന്നെ താരപുത്രി ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. ഇപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം മുംബൈയിലാണ് താരപുത്രിയുള്ളത്.

Recommended Video

ഷാരുഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെന്ന് ഷക്കീല | filmibeat Malayalam
 ഗൗരി ഖാന്റെ  ചിത്രം

മാസങ്ങൾക്ക് മുൻപ് സുഹാനയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു. മേക്കപ്പ് ഇവ്വാത്ത സുഹാനയുടെ ചിത്രങ്ങളായിരുന്നു അത്. അമ്മ ഗൗരിഖാനായിരുന്നു ആ ചിത്രം പകർത്തിയത്.പ്രിന്റഡ് ടോപ്പും നീല നിറത്തിലുള്ള ജീൻസുമായിരുന്നു സുഹാനയുടെ വേഷം. മേക്കപ്പില്ലാതെയായിരുന്നു ഗൗരിയുടെ ക്യാമറയ്ക്ക് മുന്നിൽ സുഹാന പോസ് ചെയ്തത്.നോ ഹെയർ, നോ മേക്കപ്പ്, എന്റെ ഫേട്ടോഗ്രാഫി മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരപത്നി പങ്കുവെച്ചത്. സുഹാനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

സുഹാനയുടെ ചിത്രം

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X