For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റൊമാൻസ് ചെയ്യാൻ സാധിക്കില്ലെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു, രാജ് എന്ന കഥപാത്രത്തെ നിരസിച്ചു...

  |

  തലമുറ വ്യത്യാസമില്ലാതെ ബോളിവുഡ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ . ഷാരൂഖ്,കാജോൾ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ഇന്നും രാജ് സിമ്രാൻ പ്രണയകഥ അതെ പുതുമയോടെയാണ് പ്രേക്ഷകർ കാണുന്നത്. 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗ പുറത്തിറങ്ങിയിട്ട് 25 വർഷം പിന്നിടുകയാണ്.

  ഷാരൂഖ് ഖാന്റെ തലവര മാറ്റി മറിച്ച ചിത്രമായിരുന്നു1995 ഒക്ടോബർ 20 ന് പുറത്തിറങ്ങിയ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ചിത്രത്തിന് ശേഷം ബോളിവുഡിലെ എവർഗ്രീൻ റൊമിയോ ആയി എസ് ആർകെ മാറുകയായിരുന്നു. അതേസമയം ആദ്യം ചിത്രത്തിലെ ഓഫർ എസ്ആർകെ നിരസിക്കുകയായിരുന്നത്രേ. ഇപ്പോൾ പുറത്തു വരുന്നത് 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ ചില അറിയാക്കഥകളാണ്.

  ബോളിവുഡിൽ അതുവരെ കണ്ടു വന്ന പ്രണയകഥയിൽ നിന്ന് വ്യത്യസ്തമായിരുന്നു ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. കുടുംബ ബന്ധങ്ങൾ, വിരഹം, ഗാനങ്ങൾ, ഫൈറ്റ് , പ്രണയം തുടങ്ങി ബോളിവുഡ് ചിത്രങ്ങൾക്ക് ആവശ്യമായ എല്ലാ മസാലയും ചേർത്താണ് ചിത്രം ആദിത്യ ചോപ്ര ഒരുക്കിയത്.വിദേശത്ത് കുടിയേറിയ സാധാരണ ഇന്ത്യൻ കുടുംബത്തിലെ യുവതിയും ധനികനായ യുവാവും തമ്മിലുള്ള പ്രണയംമായിരുന്നു ചിത്രത്തിന്റെ പ്രമേയം. വിദേശത്ത് വെച്ചായിരുന്നു ഈ ചിത്രം ചിത്രീകരിച്ചത്. ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ബോളിവുഡ് ചിത്രം എന്ന റെക്കോഡും ചിത്രം നേടിയുരുന്നു.

  ആദ്യകാലത്ത് ആമീർ ഖാൻ, സൽമാൻ ഖാൻ എന്നിവരായിരുന്നു ബോളിവുഡിലെ റൊമാന്റിക് ഹീറോസ്. എന്നാൽ ഈ ചിത്രത്തിൽ ഒരു പുതുമുഖത്ത സംവിധായകന് വേണമായിരുന്നു .സെയ്ഫ് അലിഖാനെ ആയിരുന്നു ആദ്യം ചിത്രത്തിലെ നായകനായി പരിഗണിച്ചത്. എന്നാൽ ഇത് നടക്കാതെ പോകുകയായിരുന്നു. തുടർന്ന് ചിത്രവുമായ സംവിധായകൻ ഷാരൂഖ് ഖാനെ സമീപിക്കുകയായിരുന്നു. എന്നാൽ ഷാരൂഖാൻ ചിത്രം നിരസിക്കുകയായിരുന്നു. വില്ലൻ വേഷത്തിൽ കരിയർ ആരംഭിച്ച ഷാരൂഖ് ഖാന് പ്രണയ ചിത്രങ്ങളോട് താൽപര്യമില്ലായിരുന്നു. അന്ന് ബോളിവുഡിലെ സ്ഥിരം ചേരുവകളായ മനോഹര സ്ഥലങ്ങളിലെ പ്രണയഗാനവും നായികയ്ക്കൊപ്പം ഒളിച്ചോട്ടവുമൊക്കെ ചെയ്യാൻ താത്പ്പര്യമില്ലെന്ന് പറഞ്ഞാണ് കിങ് ഖാൻ ചിത്രം നിരസിച്ചത്.

  ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ചിത്രം ചെയ്യാൻ എസ്ആർകെ സമ്മതിച്ചത്. ഷാരൂഖിന്‍റെ മനസ് മാറ്റാൻ ഏതാണ്ട് മൂന്നാഴ്ചയോളമാണ് ആദിത്യ ശ്രമിച്ചത്. ഒടുവിൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച് തുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായി താരം സമ്മതം അറിയിച്ചത്. കരണ്‍ അര്‍ജുന്‍ എന്ന ചിത്രം ചെയ്യുമ്പോഴാണ് ഡിഡിഎല്‍ജെയ്ക്കായി ആദിത്യയോട് ഷാരൂഖ് സമ്മതം അറിയിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയതോട ബോളിവുഡിന്റെ റൊമാന്റിക ഹീറോയായി ഷാരൂഖ് മാറുകയായിരുന്നു.

  മലയാളി പെണ്‍കുട്ടിയുടെ മുടി കെട്ടിക്കൊടുക്കുന്ന ഷാറൂഖ് ഖാന്‍ | FilmiBeat Malayalam

  ഷാരൂഖ് അവതരിപ്പിച്ച രാജ് എന്ന കഥാപാത്രത്തിന്‍റെ നായിക സിമ്രൻ ആയി എത്തിയത് കാജളായിരുന്നു. തന്‍റെ കഥാപാത്രം കുറച്ച് ബോറിംഗ് ആയാണ് ആദ്യം തോന്നിയതെന്നാണ് ഒരു അഭിമുഖത്തിൽ കാജൾ വെളിപ്പെടുത്തിയത്. അമരീഷ് പുരി, അനുപം ഖേർ, ഫരീദ ജലാൽ, പര്‍മീത് സേതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങിയിരുന്നു. എന്നാൽ ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗം വലിയ വിജയമായിരുന്നില്ല.ചിത്രം 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നായകന്‍ ഷാരൂഖിനും നായിക കാജോളിന്റേയും ലൈസസ്റ്ററില്‍ വെങ്കല പ്രതിമയുയരുകയാണ്. 2021-ലാവും ലൈസസ്റ്റെര്‍ സ്‌ക്വയറില്‍ വെങ്കല പ്രതിമ ഉയരുക

  Read more about: shahrukh khan
  English summary
  SRK's DDLJ Movie Turns 25: Interesting And Unknown Facts About The Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X