ഷാരൂഖ് ഖാന്‍ അഭിഷേക് ബച്ചന് നല്‍കിയ് സര്‍പ്രൈസ്?
ഷാരൂഖ് ഖാന് സന്തോഷം തോന്നിയാല്‍ അങ്ങനെയാണ്. ചുറ്റുമുള്ളവരെയൊക്കെ സന്തോഷിപ്പിയ്ക്കും. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനും ഷാരൂഖിന് ഒട്ടും മടിയില്ല കേട്ടോ. അങ്ങനെയാണല്ലോ പ്രണയദിനത്തില്‍ തന്റെ പ്രിയ പത്‌നിയ്ക്ക് കാറ് സമ്മാനമായി നല്‍കിയത്. ഷാരൂഖും ഹാപ്പി, ഗൗരിയും.
ഷാറൂഖിന്റെ സ്‌നേഹവും സന്തോഷവും അവസാനിയ്ക്കുന്നില്ല. ഇപ്പോഴിതാ. തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനെയാണ് ഷാരൂഖ് സന്തോഷിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണെന്നല്ലേ..

12.5 ലക്ഷം രൂപയുടെ ഒരു ബൈക്ക് ഷാരൂഖ് അഭിയ്ക്ക് സമ്മാനമായി നല്‍കി. അതും വിളിച്ചുവരുത്തി കയ്യില്‍ നല്‍കുകയായിരുന്നില്ല. നേരെ കൊണ്ടു പോയി ജുഹുവില്‍ അഭിഷേകിന്റെ വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ഏറെ സന്തോഷത്തോടെയും എന്നാല്‍ ഒരല്പം ഞെട്ടലോടെയും കൗതുകത്തോടെയും ഇതെന്തിനാണെന്ന് അഭി ചോദിച്ചപ്പോള്‍ പതിവ് സ്റ്റൈലില്‍ ഒരു ചിരിമാത്രമായിരുന്നത്രെ ഷാരൂഖിന്റെ മറുപടി.
അടുത്തിടെ ഷാരൂഖ് വലിയ സന്തോഷവാനായാണ് കാണുന്നതെന്നാണ് അടുത്ത സുഹൃത്തുക്കളെല്ലാം പറയുന്നത്. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്ത്രിന്റെ വമ്പന്‍ വിജയത്തിന് ശേഷം ആ ചിരി മാഞ്ഞിട്ടേയില്ലത്രേ. എക്കാലവും അങ്ങനെ തന്നെയാവട്ടെ. ഇനിയിപ്പോള്‍ ആരെയാണ് ഷാരൂഖ് അടുത്തതായി സന്തോഷിപ്പിക്കുന്നതെന്നുമാത്രം അറിഞ്ഞാല്‍ മതി.


Click it and Unblock the Notifications











