»   » പ്രാങ്ക് വീഡിയോ!!! ആരാധരെ പൊട്ടന്മാരാക്കി ഷാരുഖ്... കണക്ക് പറഞ്ഞ് കാശും വാങ്ങി, കോടികള്‍???

പ്രാങ്ക് വീഡിയോ!!! ആരാധരെ പൊട്ടന്മാരാക്കി ഷാരുഖ്... കണക്ക് പറഞ്ഞ് കാശും വാങ്ങി, കോടികള്‍???

By: Karthi
Subscribe to Filmibeat Malayalam

ആളുകളെ ഭയപ്പെടുത്തുന്ന പ്രാങ്ക് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എന്നും പ്രേക്ഷകര്‍ ഏറെയാണ്. അടുത്തിടെ ഏറെ വൈറലായ വീഡയോ ഷാരഖാനെ പേടിപ്പിക്കുന്ന വീഡിയോ ആയിരുന്നു. ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോയ്ക്കിടെ തന്നെ ഭയപ്പെടുത്തിയ അവതാരകനോട് ഷാരുഖ് ഖാന്‍ ദേഷ്യപ്പെടുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ഏറെ വൈറലായിരുന്നു.

ഇതാ... ആസിഫ് അലിയുടെ മകള്‍... ദുല്‍ഖറിനേയും നിവിനേയും പോലെയല്ല ആസിഫ്???

കാമുകിയുടെ പട്ടിക്ക് പോലും ഇഷ്ടമല്ലാത്ത സല്ലു??? ആദ്യ പ്രണയം തകര്‍ന്നതിനേക്കുറിച്ച് സല്‍മാന്‍ഖാന്‍!!

ഇപ്പോഴിതാ വീഡിയോയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരികയാണ്. യാഥാര്‍ത്ഥ്യം എന്ന് തോന്നിപ്പിച്ച വീഡിയോ ഷാരുഖിന്റെ മറ്റൊരു മികച്ച പ്രകടനമായിരുന്നെന്നാണ് അറിയുന്നത്. ഇത് ആസൂത്രിതമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആസൂത്രിതം

തികച്ചും അപ്രതീക്ഷിതം എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളായിരുന്നു വീഡിയോയില്‍ അരങ്ങേറിയത്. മണല്‍പ്പരപ്പില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ച് ഷാരുഖ് ഖാന്‍ സംഘാടകര്‍ വ്യക്തമായ ധാരണ നല്‍കി. പിന്നീട് അവിടെ നടന്നതെല്ലാം കിംഗ് ഖാന്റെ തകര്‍പ്പന്‍ പ്രകടനം മാത്രമായിരുന്നത്രേ.

വീഡിയോയില്‍ സംഭവിച്ചത്

ഒരു ഈജിപ്ഷ്യന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയില്‍ വച്ച് ഷാരുഖ് ഖാന്‍ ഇറങ്ങിപ്പോകുന്നതും ദേഷ്യം നിയന്ത്രിക്കാനാകാതെ അവതാരകനെ തല്ലാനൊരുങ്ങുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

റമീസ് അണ്ടര്‍ഗ്രൗണ്ട്

റമീസ് അണ്ടര്‍ഗ്രൗണ്ട് എന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷാരുഖും മറ്റൊരു സ്ത്രീയും മണല്‍ കുഴിയില്‍പെടുന്നതും കൊമോഡോ ഡ്രാഗണ്‍ ആക്രമിക്കാന്‍ വരുന്നതുമായിരുന്നു രംഗം. കൊമോഡോ ഡ്രാഗണായി എത്തിയത് അവതാരകനായ റമീസ് തന്നെയായിരുന്നു.

പരസ്പര ധാരണയോടെ

അവതാരകനായ റമിസും ഷാരുഖ് ഖാനും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് ആ വീഡിയോയിലുള്ള രംഗങ്ങള്‍ അരങ്ങേറിയത്. ഷാരുഖ് ദേഷ്യപ്പെട്ട് അഭിനയിക്കുകയായിരുന്നുവെന്ന് ഷാരുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും സമ്മതിച്ചു.

പ്രതിഫലം വാങ്ങി

വെറുതേയല്ല പ്രതിഫലം വാങ്ങിയാണ് ഷാരുഖ് ഇതില്‍ അഭിനയിച്ചത്. അറബി പ്രസിദ്ധീകരണമായ അല്‍ ആലം പുറത്ത് വിട്ട വാര്‍ത്ത പ്രകാരം ഇതില്‍ അഭിനയിക്കാന്‍ 2.57 കോടി രൂപ ഷാരുഖിന് നല്‍കിയതായാണ് സൂചന. ഇതുവരം 59 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

English summary
A leading daily quoted Shah Rukh’s manager Pooja Dadlani saying, “Yes, it was staged and Shah Rukh Khan was aware and was acting as if he was angry.”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam