ഫ്രാന്‍സിസ് ആറ് വട്ടം പ്രൊപ്പോസ് ചെയ്തിട്ടും നോ പറഞ്ഞു; ജീവിതത്തില്‍ തേപ്പുക്കാരിയല്ലെന്ന് ശ്രുതി രാമചന്ദ്രൻ

ആസിഫ് അലിയ്ക്ക് മുട്ടന്‍ തേപ്പ് കൊടുത്തിട്ട് പോവുന്ന സിത്താര എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഈ സീന്‍ കേരളക്കരയില്‍ വലിയ തരംഗമായി മാറിയിരുന്നു. ജിസ് ജോയി സംവിധാനം ചെയ്ത സിനിമയില്‍ നടി ശ്രുതി രാമചന്ദ്രന്റെ ഏറ്റവും വൈറലായ രംഗവും ഇത് തന്നെയായിരുന്നു. പിന്നീട് തേപ്പുകാരി എന്ന വിളിപേരിലാണ് ശ്രുതി അറിയപ്പെട്ടത് തന്നെ. തുടക്കത്തില്‍ ആ വിളി കേട്ട് താന്‍ വിഷമിച്ചിരുന്നു എന്നാണ് ശ്രുതി തന്നെ പറയുന്നത്.

ഏറ്റവും ഒടുവില്‍ നടന്‍ ജോജു ജോര്‍ജിന്റെ നായികയായി മധുരം എന്ന ചിത്രത്തിലാണ് ശ്രുതി അഭിനയിച്ചത്. ഒരു ബിരിയാണിയിലൂടെ തുടങ്ങുന്ന പ്രണയകഥ പറഞ്ഞ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും ഭര്‍ത്താവ് ഫ്രാന്‍സിസുമായിട്ടുള്ള പ്രണയത്തെ കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രുതി രാമചന്ദ്രന്‍ പറയുകയാണ്. വിശദമായി വായിക്കാം...

സിനിമ ഹിറ്റായാല്‍ തേപ്പുകാരി' എന്ന പേര് വീഴുമെന്ന് പറഞ്ഞിരുന്നു

'സണ്‍ഡേ ഹേളിഡേ യുടെ കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ ജിസ് ചേട്ടന്‍ പറഞ്ഞിരുന്നു 'സിനിമ ഹിറ്റായാല്‍ തേപ്പുകാരി' എന്ന പേര് വീഴുമെന്ന്. അന്നത് താന്‍ കാര്യമാക്കിയിരുന്നില്ല. സിനിമ തിയറ്ററിലെത്തി കഴിഞ്ഞാണ് ആ പ്രയോഗത്തിന്റെ കാഠിന്യം മനസിലായത്. എവിടെ പോയാലും ദേ തേപ്പുകാരി എന്ന് കളിയാക്കും. ഞാന്‍ വിഷമിച്ച് വീട്ടിരിക്കുന്നത് കണ്ട് സുഹൃത്തുക്കളാണ് സിനിമയും നിന്റെ വേഷവും ഹിറ്റായത് കൊണ്ടല്ലേ ഈ പേര് വീണതെന്ന് പറഞ്ഞത്. അതല്ലേ നിന്റെ വിജയം എന്നും അവര്‍ ചോദിച്ചിരുന്നു. അതിലെ നൃത്തരംഗം കണ്ടിട്ടാണ് തെലുങ്കില്‍ വിജയ് ദേവരകൊണ്ട നായകനായ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്.

ആറ് വട്ടം ഫ്രാന്‍സിസ് പ്രൊപ്പോസ് ചെയ്തപ്പോഴും ജാഡയ്ക്ക് നോ എന്നാണ് പറഞ്ഞത്

ആര്‍കിടെക്ചര്‍ പരിശീലനത്തിന് വേണ്ടി ചെന്നൈയില്‍ പോയപ്പോള്‍ അവിടെ ഫ്രാന്‍സിസ് ഉണ്ടാിരുന്നു. ആദ്യം കണ്ടപ്പോഴെ എനിക്ക് ഇഷ്ടമായെങ്കിലും ആറ് വട്ടം ഫ്രാന്‍സിസ് പ്രൊപ്പോസ് ചെയ്തപ്പോഴും ജാഡയ്ക്ക് നോ എന്നാണ് പറഞ്ഞത്. മൈസൂര്‍ സ്‌കൂള്‍ ഓഫ് ഡിസൈനില്‍ ചേര്‍ന്ന പിറകേ യെസ് പറഞ്ഞു. അപ്പോഴെക്കും ഫ്രാന്‍സിസ് വിഷ്വല്‍ കമ്യൂണിക്കേഷന് ചേര്‍ന്നിരുന്നു. ഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം ചെന്നൈയിലും മുംബൈയിലും ജോലി ചെയ്തു

ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്

പിജി ചെയ്യാന്‍ പോകുന്നതിന് മുന്‍പാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അതിന് ശേഷം വൈറ്റില ആസാദി കോളേജില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് പ്രേതം എന്ന സിനിമ വന്നു. അത് റിലീസായതിന് പിന്നാലെ കല്യാണവും നടത്തി. സിനിമയില്‍ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ലെന്നാണ് ശ്രുതി പറയുന്നത്. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്. ഫ്രാന്‍സിസ് ചെന്നൈ സ്വദേശിയാണെന്നും നടി പറയുന്നു.

Recommended Video

ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam
കൈ നിറയെ സിനിമകളുമായി നടി ശ്രുതി രാമചന്ദ്രൻ

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രേതം, സണ്‍ഡേ ഹോളിഡേ, ചാണക്യതന്ത്രം, അന്വേഷണം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കാണാക്കാണേ, മധുരം എന്നീ സിനിമകളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ശ്രുതിയുടെ ചിത്രങ്ങള്‍. രണ്ടും ഒടിടി റിലീസായി എത്തിയ സിനിമകളായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X