For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കണ്‍മണിക്കായി വീട് പണിത്; ആലിയ ഭ്ട്ട്-രണ്‍ബീര്‍ കപൂര്‍ താര ദമ്പതികള്‍

  |

  ബോളിവുഡ് ആരാധകര്‍ കാത്തിരിപ്പിലാണ്. താര ദമ്പതികളായ ആലിയ ഭട്ടിന്റെയും- രണ്‍ബീര്‍
  കപൂറിന്റെയും കുഞ്ഞിന് വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. സിനിമ ലോകത്ത് തന്നെ വലിയ വാര്‍ത്തയായിരുന്ന ഇക്കാര്യം ആലിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

  ജൂണില്‍ ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

  ഇപ്പോഴിതാ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 'ബ്രഹ്‌മാസ്ത്ര' എന്ന പുതിയ സിനിമയുടെ റിലീസിന് മുന്‍പും, അതിന് ശേഷവും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ആലിയപ്പോള്‍. ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് തൊട്ടു തന്നെ ആലിയയുടെ മേറ്റേണിറ്റി സ്‌റ്റൈലാണ് ഹൈലൈറ്റ ആയിരുന്നത്. എന്നാല്‍, ചിത്രത്തിന്റെ പ്രമോഷനിടെ താരം പിങ്ക് നിറത്തിലുള്ള വസ്ത്രം ആലിയ ധരിച്ച് എത്തിയിരുന്നു. വസ്ത്രത്തിന്റെ പിന്‍വശത്തായി 'ബേബി ഓണ്‍ ബോര്‍ഡ്' എന്ന് എംബ്രോയ്ഡറിയും ചെയ്തിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി.

  എന്നാല്‍ മറ്റൊരു ഭാഗത്ത് താരത്തിന്റെ ഫാഷന്‍ സ്‌റ്റൈലിനെ സപ്പോര്‍ട്ട് ചെയ്തും, പരിഹസിച്ചും ചിലര്‍ എത്തി. വിമര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്കും ചെവി കൊടുക്കാത്ത ഇരുവരും തങ്ങളുടെ കുഞ്ഞിനായുളള തയ്യാറെടുപ്പിലാണ്.

  ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി പുതിയ വീടിന്റ പണിപ്പുരയിലാണ് താരദമ്പതികള്‍. തിരക്കകുകള്‍ക്കിടയിലും ഇരുവരും ബാന്ദ്രയിലെ പുതിയ വീട് നിര്‍മ്മാണ സ്ഥലത്ത് സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

  Ranbir-Alia

  നായകന്‍- നായിക എന്ന വേഷത്തില്‍ നിന്ന് ഉത്തരവാദിത്തമുളള മാതാപിതാക്കള്‍ ആകാനുളള ശ്രമത്തിലാണ് ഇരുവരും. ജീവിതത്തെ കുറച്ച് കൂടെ സീരിയസ് ആയി കാണാനുളള തയ്യാറെടുപ്പിലേക്കാണ് ഇരുവരും എത്തിയെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

  ആലിയയും രണ്‍ബീറും തങ്ങളുടെ പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകളുടെ തിരക്കിലാണെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നു. ആലിയ വിപുലമായി യാത്ര ചെയ്യുകയും അവരുടെ സിനിമയുടെ പ്രചരണം നടത്തുകയും ചെയ്യുന്നു, കൂടാതെ ജോലി ചെയ്യുന്ന അമ്മയാകാന്‍ ആഗ്രഹിക്കുന്നു വെന്നാണ് നടി ഇതിലൂടെ വ്യക്തമാക്കുന്നത്.

  രണ്‍ബീറും പല അവസരങ്ങളിലും ആലിയയെ സഹായിക്കാന്‍ ശ്രമിച്ചില്ല, കാരണം അവള്‍ സ്വതന്ത്രയാണെന്നും സ്വയം പരിപാലിക്കാന്‍ കഴിയുമെന്നും അവനറിയാം. എങ്കിലും അവന്‍ അവളെ നിരീക്ഷിക്കുന്നു. ഇരുവരും ഒരു മികച്ച ദമ്പതികളായി മാറാന്‍ ഒരുങ്ങുകയാണെന്ന് ആരാധകര്‍ പറയുന്നു.

  ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ആലിയ. ഇത് കൂടാതെ, കരണ്‍ ജോഹറിന്റെ അടുത്ത ചിത്രമായ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയിലും ആലിയ അഭിനയിക്കുന്നുണ്ട്. ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി, രണ്‍വീര്‍ സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്താനാണ് പദ്ധതി. ഇത് കൂടാതെ, സംവിധായകനും, ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ജീ ലെ സരായിലും നടി അഭിനയിക്കും. പ്രിയങ്ക ചോപ്രയ്ക്കും കത്രീന കൈഫിനുമൊപ്പമാണ് ആലിയ ചിത്രത്തിലത്തുന്നത്.

  എന്നാല്‍, അണിയറയില്‍ ഒരുങ്ങുന്ന സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായ ആനിമലിലാണ് അനില്‍ കപൂറിനും ബോബി ഡിയോളിനുമൊപ്പം രണ്‍ബീര്‍ കപൂര്‍ അഭിനയിക്കാനിരിക്കുന്നത്.

  കൂടാതെ, ശ്രദ്ധ കപൂറിനൊപ്പം സംവിധായകന്‍ ലവ് രഞ്ജന്റെ ഒരു റൊമാന്റിക് കോമഡി ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 8 ന് തിയേറ്ററുകളില്‍ എത്തും.

  Read more about: alia bhatt
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X