For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹായഹസ്തവുമായി സിനിമ ലോകം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകി താരങ്ങൾ

  |

  കൊവിഡ് 19 ബാധയെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് രാജ്യം. ജനങ്ങൾക്ക് എല്ലാപിന്തുണുണയുമായസകേന്ദ്ര സംസ്ഥാന സർക്കാരുകളും കൂടെയുണ്ട്. തുടക്കം മുതൽ തന്നെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ താരങ്ങളും അണി ചേർന്നിരുന്നു. ഇപ്പോഴിത പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാമ്പത്തിക സഹായവുമായി താരങ്ങൾ.

  കഴിഞ്ഞ ദിവസം നടൻ അക്ഷയ് കുമാർ പിഎമ്മിന്റെ കൊവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് 25ന കോടി രൂപ സംഭവാന ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഈ സമയത്ത് ജനങ്ങളുടെ ജീവിതമാണ് പ്രധാനമെന്നും, അതിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ സമ്പാദ്യത്തിൽ നിന്ന് 25 കോടി രൂപ ദുരിതാശ്വാസനിധിലേയ്ക്ക് സംഭവാന ചെയ്യുമെന്ന് പറഞ്ഞത്. ഇപ്പോഴിത ജനങ്ങൾക്ക് സഹായഹസ്തവുമായി താരങ്ങൾ രംഗത്തെത്തുകയാണ്,

  പ്രധാനമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേയ്ക്ക് 30 ലക്ഷം രൂപ നൽക നടൻ വരുൺ ധവൻ. കൂടാതെ 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും താരം സംഭവാന ചെയ്തിട്ടുണ്ട്.. എല്ലാ സംഭാവനകളും സ്വീകരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വരുണ്‍ സഹായധനം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തത്. ഇതോടെ വരുണ്‍ ധവാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തുകയും ചെയ്തു.നല്ല പ്രവര്‍ത്തി എന്ന് പ്രശംസിച്ച് പ്രധാനമന്ത്രി വരുണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

  വരുൺ ധവാന് പിന്നാലെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കി അവതാരകനും മിനിസ്‌ക്രീന്‍ നടനുമായ അര്‍ജുന്‍ ബിജ്‌ലാനി. മുദ്രത്തിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും അർജുൻ ട്വീറ്റ് ചെയ്ത.ഈ പ്രതിസന്ധി സമയത്ത് തങ്ങള്‍ക്കാവുന്ന വിധത്തില്‍ സഹായിക്കണം എന്നും അര്‍ജുന്‍ ട്വീറ്റ് ചെയ്തു. ഇതോടെ നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്തെത്തി. മറ്റൊരു ട്വീറ്റില്‍ തങ്ങളെല്ലാവരും കൂടെയുണ്ടെന്നും അര്‍ജുന്‍ കുറിച്ചു

  കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിഹൻനമുംബൈ മുൻസിപ്പൽ കോർപറേഷനിലെ ജീവനക്കാർക്ക് മറ്റും കെയർടേക്കേഴ്സിനും എൻ95 ന്റെ മാസ്ക്കും എഫ്എഫ് പി3 മാസുക്കുകളും താരം സംഭവാന ചെയ്തു. നടനും അവതാരകനുമായ കപിൽ ശർമ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭവന ചെയ്തിട്ടുണ്ട്.

  25000 കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് നടൻ സൽമാൻഖാൻ. സിനിമയിൽ ദിവസ വേദനത്തിൽ ജോലി ചെയ്യുന്നവരുടെ കുടുംബത്തെയാണ് സൽമാൻ ഏറ്റെടുത്തിരിക്കുന്നത്. സൽമാന്റ സംഘടനയായ ബീയങ് ഹ്യൂമൺ ഫൗണ്ടേഷൻ വഴിയണ് ദിവസ വേതക്കാരെ സഹായിക്കുന്നത്. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ സിനി എംബ്ലോയിയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടത്. ദിവസങ്ങൾക്ക് മുൻപ് സൽമാൻ തങ്ങളെ വിളിക്കുകയും സഹായം വാഗ്ധാനം ചെയ്യുകയുമായിരുന്നു ൺന്ന് എഫ്ഡബ്ല്യൂഐസിഇ അധികൃതർ വ്യക്തമാക്കി. സൽമാൻ കാനെ കൂടാതെ കരൺ ജോഹർ, താപ്സി പന്നു. ആയുഷ്മാൻ ഖറാന, കിയാര അധ്വാനി. രകുൽ പ്രീത്, സിദ്ധാർഥ് മൽഹോത്ര, നിതീഷ് തീവാരി എന്നിവരും സഹായം നൽകിയിട്ടുണ്ട്.

  പ്രധാനനന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടൻ പ്രഭാസും മൂന്ന് കോടി രൂപ സംഭവാന ചെയ്തിട്ടുണ്ട്. കൂടാതെ 50 ലക്ഷം രൂപ വീതം തെലങ്കാന- ആന്ധ്ര പ്രദേശ് സർക്കാരുകളുടെ ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേയ്ക്കും നടൻ നൽകിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മളാല്‍ കഴിയുന്ന വിധം സഹായങ്ങള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് നിരവധി നടി-നടന്മാര്‍ ഇതിനോടകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു, എന്നിവര്‍ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിരുന്നു.

  English summary
  Stars Donate Money to PM Cares Fund
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X