വിനായക ചതുർഥി ആഘോഷത്തിന് പ്രത്യേകതയുണ്ട്!! ഡാനിയലിന്റെ കൈകളിൽ കിടന്ന് സര്‍പ്രൈസ് പരസ്യമാക്കി സണ്ണി
ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ കൈകളിൽ കിടന്നു കൊണ്ടായിരുന്നു താരം പുതിയ വീടിനെ കുറിച്ചുളള വിശേഷങ്ങളും വിനയക ചതുർത്തിയുടെ ആഘോഷങ്ങളെ കുറിച്ചും സംസാരിച്ചത്
രാജ്യമെമ്പാടും ഗണേശ ചതുർത്തി ആഘോഷത്തിന്റെ ലഹരിയിലാണ്. എല്ലാവരും ഒരോ മനസ്സോടെ വിനായക ചതുർഥി ആഘോഷിക്കുകയാണ്. ഇപ്പോഴിത ആദ്യമായി വനായക ചതുർഥി ആഘോഷക്കുകയാണ് സണ്ണി ലിയോണും ഭർത്താനവ് ഡാനിയൽ വെബ്ബറും. വ്യത്യസ്ത രീതിയിലാണ് താര ദമ്പതിമാർ വിനായക ചതുർത്തി ആഘോഷിക്കുന്നത്.

ഇക്കൂറി വിനായക ചതുർത്തി ആഘോഷം മുംബൈയിലെ ഇവരുടെ പുതിയ വസതിയിലാണ്. ഉത്സവം ആഘോഷിക്കുന്നതിന്റെ രീതികളും നിയമങ്ങളും തനിയ്ക്ക് അറിയില്ലെന്നും പുതിയ വീട്ടിലാണ് ഇത്തവണത്തെ ആഘോഷമെന്നും താരം പറയുന്നു. ഭർത്താവുമൊത്തുള്ള വീഡിയോയും സണ്ണി പങ്കുവെച്ചിട്ടുണ്ട.
ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ കൈകളിൽ കിടന്നു കൊണ്ടായിരുന്നു താരം പുതിയ വീടിനെ കുറിച്ചുളള വിശേഷങ്ങളും വിനയക ചതുർത്തിയുടെ ആഘോഷങ്ങളെ കുറിച്ചും സംസാരിച്ചത്. വിനായക ചതുർത്തി ദിവസം അല്ലെങ്കില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഞാനും ഡാനിയും ചതുർത്തി ആഘോഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും നല്ലൊരു ഗണേശ ചതുര്‍ഥി ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications