റീമേക്കില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞില്ല:സല്‍മാന്‍
പൊതുവെ റീമേക്ക് ചിത്രങ്ങളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പരീക്ഷണം നടത്താറില്ല. എങ്കിലും ചില ഹിറ്റുകള്‍ പരീക്ഷിക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ല. പക്ഷെ അടുത്തിടെ ബോളുവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ റീമേക്ക് ചിത്രങ്ങളില്‍ അഭിനിയിക്കില്ലെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബോളിവുഡില്‍ അധികം റീമേക്കുകളൊന്നും ചെയ്യാത്ത നടനായതുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പെട്ടന്നങ്ങ് വിശ്വസിച്ചു.
എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ പറയുന്നത്. റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇപ്പോള്‍ താന്‍ അഭിനയിച്ച് റിലീസായിരിക്കുന്ന ജയ് ഹോ എന്ന ചിത്രം ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്. സല്‍മാന്‍ വ്യക്തമാക്കി. സ്റ്റാലിന്‍ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്തത് ചിരഞ്ജീവിയാണ്. എന്നാല്‍ ചിത്രം ബോക് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

റീമേക്ക് ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. നല്ല സിനിമകളുടെ റീമേക്കുകള്‍ വരികയാണെങ്കില്‍ യാതൊരു മടിയുമില്ലാതെ ചെയ്യും. സല്‍മാന്‍ നിലപാട് വ്യക്താമാക്കി. മലയാളത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത് ബോര്‍ഡി ഗാര്‍ഡിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിച്ചത് സല്‍മാനാണ്. ചിത്രം ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടു. കൂടാതെ വാണ്ടഡ് , റെഡ്ഡി എന്നീ റീമേക്ക് ചിത്രങ്ങളിലും സല്‍മാന്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications