»   » സ്ത്രീകള്‍ക്ക് ആര്‍ത്തവം ദൈവം സൃഷ്ടിച്ചതാണ്, അതേകുറിച്ച് സംസാരിക്കണം എന്ന് കരീന കപൂര്‍

സ്ത്രീകള്‍ക്ക് ആര്‍ത്തവം ദൈവം സൃഷ്ടിച്ചതാണ്, അതേകുറിച്ച് സംസാരിക്കണം എന്ന് കരീന കപൂര്‍

Written By:
Subscribe to Filmibeat Malayalam

ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കേണ്ടത് അടച്ചിട്ട മുറിയിലിരുന്നല്ല എന്ന് ബോളിവുഡ് താരം കരീന കപൂര്‍. ആര്‍ത്തവ ശുചിത്വത്തിനും ബോധവത്കരണത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

ആര്‍ത്തവത്തെ കുറിച്ചുള്ള ചര്‍ച്ചകളും സംസാരങ്ങളും പരസ്യമാക്കാന്‍ ആഗ്രഹിയ്ക്കാത്ത രാജ്യമാണ് ഇന്ത്യ. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആര്‍ത്തവത്തെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും കരീന പറഞ്ഞു.

 kareena-kapoor

എല്ലാവരും ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്ന കാലമാണ് വരേണ്ടത്. ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണെന്ന വിശ്വാസമാണ് ഇന്ത്യയിലുള്ളത്. സ്ത്രീകളില്‍ ആര്‍ത്തവം സൃഷ്ടിച്ചത് ദൈവമാണ്. സാധാരണ പ്രക്രിയയായി മാത്രം ആര്‍ത്തവത്തെ കാണണമെന്നും കരീന പറഞ്ഞു.

ഹൃദയത്തില്‍ നിന്നാണ് താന്‍ ഇക്കാര്യം സംസാരിക്കുന്നത്. തന്റെ സംസാരം ശ്രവിക്കുന്ന പെണ്‍കുട്ടികളുടെ പുഞ്ചിരി സന്തോഷം നല്‍കുന്നുവെന്നും കരീന പറഞ്ഞു. ആര്‍ത്തവ കാലത്ത് സ്ത്രീ എങ്ങനെ അശുദ്ധയാകുക. ആര്‍ത്തവ ദിനങ്ങള്‍ ഉള്‍പ്പെടെ മുപ്പത് ദിവസവും ജോലി ചെയ്യുന്ന ആളാണ് താനെന്നും കരീന പറഞ്ഞു.

-
-
-
-
-
-
-
-
-
English summary
Stop Talking About Periods Behind Close Doors, Urges Kareena Kapoor Khan!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam