മണ്ടത്തരം കാണിച്ച നടി! രേഖയെക്കാളും ഉയരത്തിലെത്തേണ്ട നായികയായിട്ടും അനിയത്തിയ്ക്ക് സംഭവിച്ചതിങ്ങനെ

ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ നിരവധി താരസുന്ദരിമാരുണ്ട്. അവരില്‍ പ്രധാനിയാണ് രേഖ. പതിറ്റാണ്ടുകളോളം സിനിമയില്‍ സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്ന നടി ഇന്നും യുവാക്കളുടെ ആരാധനാപാത്രമാണ്. രേഖയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച യുവാക്കളില്‍ പലരും പിന്നീട് അവരുടെ നായകന്മാരായിട്ടും അഭിനയിച്ചിട്ടുണ്ട്. ഇന്നും രേഖയുടെ താരമൂല്യത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സൂപ്പര്‍ നായികയാണെങ്കിലും വിവാദ നായിക എന്ന പേരും രേഖയ്ക്കുണ്ട്.

ഇപ്പോഴിതാ രേഖയുടെ സഹോദരിയെ കുറിച്ച് കൂടിയുള്ള കഥകള്‍ പ്രചരിക്കുകയാണ്. ഒരു പക്ഷേ രേഖയ്‌ക്കൊപ്പമോ അതിനെക്കാളും ഉയരത്തിലോ എത്തേണ്ടിയിരുന്ന രേഖയുടെ അനിയത്തിയുടെ ജീവിതം ഇല്ലാതായി പോയത് ഒരു നോ എന്ന ഉത്തരം കാരണമായിരുന്നു. ഇതിനെ കുറിച്ചുള്ള കഥകളാണ് വീണ്ടും ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്.

rekhazzradha

അന്തരിച്ച പ്രമുഖ നടന്‍ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളാണ് രേഖ. തന്റെ കുടുംബത്തെ കുറിച്ച് ഇതുവരെ തുറന്ന് സംസാരിക്കാന്‍ തീരെ താല്‍പര്യം കാണിക്കാത്ത ആളാണ് രേഖ. എന്നിരുന്നാലും ജെമിനി ഗണേശന്റെ കഥയിലൂടെ ഇവരുടെ കുടുംബകഥ പലപ്പോഴും വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറയാറുണ്ട്. ജീവിച്ചിരുന്ന കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖനായിരുന്നു ജെമിനി ഗണേശന്‍. ഇദ്ദേഹം മൂന്ന് തവണ വിവാഹിതനായി.

ആദ്യ ഭാര്യയില്‍ നാല് പെണ്‍മക്കളും, രണ്ടാം ഭാര്യ പുഷ്പവല്ലിയില്‍ രേഖ ഉള്‍പ്പെടെ രണ്ട് പെണ്‍മക്കളും, മൂന്നാം ഭാര്യ സാവിത്രിയില്‍ ഒരു മകനുമടക്കം ആറ് മക്കളാണ് ജെമിനി ഗണേശനുള്ളത്. അതായത് അച്ഛന്റെ മറ്റ് ബന്ധങ്ങളില്‍ നിന്നെല്ലാമായി ആറ് സഹോദരിമാരും ഒരു സഹോദരനും രേഖയ്ക്കുണ്ട്. പക്ഷേ രേഖയുടെ അച്ഛനും അമ്മയ്ക്കും ജനിച്ച ഏക സഹോദരി രാധ ്മാത്രമാണ്. രേഖയെ പോലെ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള കഴിവ് രാധയ്ക്കും ഉണ്ടായിരുന്നു.

സിനിമയില്‍ നായികയായി അഭിനയിക്കുന്നതിന് മുന്‍പ് തന്നെ രാധ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടു. രേഖയുമായി സാമ്യമുള്ള മുഖവും നിറവുമൊക്കെ മോഡലിങ് രംഗത്ത് ശോഭിക്കാന്‍ രാധയ്ക്ക് സാധിച്ചു. തമിഴ് സിനിമയിലായിരുന്നു രാധ അഭിനയിച്ചത്. അതിന് പുറമേ അക്കാലത്തെ പ്രമുഖ മാഗസിനുകളുടെ കവര്‍ ഫോട്ടോയിലും പ്രത്യക്ഷപ്പെട്ടു. മോഡലാവാന്‍ കുഴപ്പമില്ലെങ്കിലും രാധ സിനിമയില്‍ നായികയാവുന്നതിനോട് അതൃപ്തി കാണിച്ചു. ആ താല്‍പര്യ കുറവ് കാരണം രാധയ്ക്ക് നഷ്ടപ്പെട്ടത് വലിയൊരു അവസരമായിരുന്നു.

rekhazzradha

ഋഷി കപൂറിന്റെ കരിയറിലെ ഏറ്റവും വിജയ സിനിമയായിരുന്നു 'ബോബി'. ഈ ചിത്രത്തില്‍ ബോബിയുടെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരം രാധയ്ക്ക് ലഭിച്ചിരുന്നു. രാജ് കപൂര്‍ ചിത്രത്തിലെ നായിക വേഷം രാധയ്ക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. ശേഷം രാജ് കപൂര്‍ ഡിംപിള്‍ കപാഡിയയെ സമീപിക്കുകയും അവരെ നായികയായി അഭിനയിപ്പിക്കുകയും ചെയ്തു. രാധയുടെ നിര്‍ഭാഗ്യത്തിന് 'ബോബി' വന്‍ വിജയമായി മാറി.

അതിലെ നായികയായി അഭിനയിച്ച ഡിംപിള്‍ ഒറ്റരാത്രി കൊണ്ട് വലിയ താരമായി വളര്‍ന്നു. മാത്രമല്ല ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. രാധയാണ് അന്ന് നായികയായി അഭിനയിച്ചിരുന്നെങ്കില്‍ അത് അവരുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറിയേനെ. പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കുകയും ചേച്ചിയ്‌ക്കൊപ്പമോ ചിലപ്പോള്‍ അതിന് മുകളിലോ വളരാന്‍ രാധയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തരം സൗഭാഗ്യങ്ങൡ നിന്നും മാറി മറ്റൊരു ജീവിതത്തില്‍ ചുരുങ്ങാനായിരുന്നു രാധയുടെ വിധി.

More from Filmibeat

Read more about: radha rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X