ബോളിവുഡിലെ പ്രമുഖ മോഡലുകള്‍ക്കൊപ്പം വേദി കീഴടക്കി തെരുവ് നായ! വൈറലാവുന്ന വീഡിയോ കാണൂ!!
പ്രമുഖ മോഡലുകളെ അണിനിരത്തി റാംപ് ഷോ നടത്തിയ ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടി എത്തിയിരുന്നു. ഒരു നായ ആണ് ഷോ യ്ക്കിടെ വേദിയിലെത്തി കാണികളെ അമ്പരിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മോഡലുകളെ കടത്തിവെട്ടുന്ന പ്രകടനം നടത്തിയതോടെ നായ വാര്‍ത്തകളിലും നിറഞ്ഞു.

ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ടൂറില്‍ രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ പ്രമോഷന് വേണ്ടിയാണ് മോഡലുകളും സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, നടി ഡയാന പെന്റിയുമെത്തിയത്. സിദ്ധാര്‍ത്ഥ റാംപിലെത്തുന്നതിന് തൊട്ട് മുന്‍പാണ് ഒരു തെരുവ് നായ വേദി കീഴടക്കുന്നത്. മോഡലുകള്‍ ചുവട് വെ്ച്ച അതേ പാതയിലൂടെ നായയും ചുവടുവെച്ചു.
മോഡലുകള്‍ക്കിടയിലൂടെ ചുറ്റി കറങ്ങിയും അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും നായ എല്ലാവരെയും അതിശയിപ്പിച്ചു. സ്റ്റേജ് മുഴുവന്‍ ചുറ്റി കറങ്ങി നടന്ന നായയെ അണിയറ പ്രവര്‍ത്തകര്‍ വന്ന് ഓടിച്ച് വിട്ടതിന് ശേഷമാണ് പുറത്തേക്ക് പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











