22 വയസിൽ 52 കാരനെ വിവാഹം ചെയ്തു, ബന്ധം തകർത്തത് പ്രീതി സിന്റ, അമ്മ കാലിൽ വീണിരുന്നു; സുചിത്രയുടെ ആരോപണം

ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ് ശേഖർ കപൂർ. നിരൂപക പ്രശംസയും പുരസ്കാരങ്ങളും ബോക്സ് ഓഫീസ് വിജയവും നേടിയ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ ശേഖർ കപൂറിന് സാധിച്ചു. മിസ്റ്റർ ഇന്ത്യ, മസൂം തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. അഭിനയ രം​ഗത്ത് ശോഭിക്കപ്പെടാനാകാതെ പോയതോടെയാണ് ശേഖർ കപൂർ സംവിധാനത്തിലേക്ക് ക‌ടക്കുന്നത്. 1983 ൽ മസൂം എന്ന സിനിമയിലൂ‌ടെയായിരുന്നു തുടക്കം. സിനിമ ഹിറ്റായി സംവിധായകന് സിനിമാ രം​ഗത്ത് സ്ഥാനവും ലഭിച്ചു.

ബണ്ടിറ്റ് ക്യൂൻ എന്ന സിനിമയിലൂടെ അന്താരാഷ്ട്രതലത്തിൽ ശേഖർ കപൂർ ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ വിജയിച്ചെങ്കിലും ശേഖർ കപൂറിന്റെ വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. നടി ഷബാന അസ്മിയുമായി പ്രണയത്തിലായിരുന്നു ശേഖർ കപൂർ. കുറച്ച് കാലത്തിന് ശേഷം ഇവർ അകന്നു. മേധ ​ഗുജ്റാളിനെ ശേഖർ കപൂർ വിവാഹം ചെയ്തു. 1984 ലായിരുന്നു വിവാഹം. എന്നാൽ 10 വർഷത്തിന് ശേഷം ഇവർ പിരിഞ്ഞു.

Shekhar Kapur

പിന്നീടാണ് നടി സുചിത്ര കൃഷ്ണമൂർത്തി ശേഖർ കപൂറിനെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇവരുടെ ബന്ധം ചർച്ചയായതിന് കാരണം പ്രായവ്യത്യാസമാണ്. 22 കാരിയാണ് ശേഖറിനെ വിവാഹം ചെയ്യുമ്പോൾ സുചിത്ര കൃഷ്ണ മൂർത്തി. ശേഖർ കപൂറിന്റെ പ്രായം 52 ഉം. 30 വയസിന്റെ പ്രായ വ്യത്യാസം പലർക്കും ഉൾക്കൊള്ളാനായില്ല.

1997 ലായിരുന്നു വിവാഹം. കാവേരി കപൂർ എന്ന മകളും ഇവർക്ക് പിറന്നു. ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് തന്റെ അമ്മ കേണപേക്ഷിച്ചിരുന്നു എന്നാണ് ഒരിക്കൽ സുചിത്ര കൃഷ്ണമൂർത്തി പറഞ്ഞത്. ശേഖറിന് എന്റെ അമ്മയുടെ പ്രായമായിരുന്നു, ആ സമയത്ത് അദ്ദേഹം വിവാഹമോചിതനും. എന്റെ എന്റെ കാൽക്കൽ വീണ് വിവാഹം ചെയ്യരുതെന്ന് യാചിച്ചു.

Suchitra Krishnamoorthi  Shekhar Kapur

ഒരു ബന്ധം വെച്ചോളൂ. കുറച്ച് കഴിഞ്ഞ് മനസിൽ നിന്ന് കളഞ്ഞാൽ മതിയെന്ന് അവർ പറഞ്ഞു. എന്നാൽ സുചിത്ര വിവാഹമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ശേഖർ കപൂറിന്റെ വിവാഹേതര ബന്ധമാണ് തന്റെ കുടുംബ ജീവിതത്തെ ബാധിച്ചതെന്ന് സുചിത്ര കൃഷ്ണമൂർത്തി വെളിപ്പെടുത്തി.

നടി പ്രീതി സിന്റയുമായി ശേഖർ കപൂറിന് അടുപ്പമുണ്ടായിരുന്നെന്നും ഇത് തന്റെ വിവാ​ഗഹ ജീവിതത്തെ ബാധിച്ചെന്നും സുചിത്ര തുറന്ന് പറഞ്ഞു. ശേഖർ കപൂർ പ്രീതി സിന്റയെ ഓഡിഷൻ ചെയ്തിരുന്നു. മണിരത്നത്തിന്റെ ദിൽ സെയിലേക്ക് പ്രീതിയെ നിർദ്ദേശിക്കുന്നത് ശേഖർ കപൂറാണ്. തന്റെ ഭർത്താവുമായി പ്രീതിക്ക് സൗഹൃദത്തിനപ്പുറമുള്ള അടുപ്പമുണ്ടായിരുന്നെന്ന് സുചിത്ര വെളിപ്പെടുത്തി.

എന്നാൽ ആരോപണം പ്രീതി സിന്റ നിഷേധിച്ചു. സുചിത്രയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് അന്ന് പ്രീതി വാദിച്ചത്. സുചിത്രയുടെ ആരോപണത്തിന് പിന്നാലെ ശേഖർ കപൂറും പ്രതികരിച്ചു. എനിക്ക് ഒരുപാട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. റൊമാൻസില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. എന്നാൽ ബഹുമാനമില്ലാത്ത ബന്ധം തനിക്കുണ്ടായിട്ടില്ലെന്നും ശേഖർ കപൂർ പറഞ്ഞു.

More from Filmibeat

Read more about: preity zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X