For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫിന്‌റെ മുഖത്തടിച്ചത് ഞാനാണ് എന്ന് പറഞ്ഞപ്പോള്‍ ഷര്‍മിള ടാഗോറിന്‌റെ മറുപടി, അനുഭവം പങ്കുവെച്ച് നടി

  |

  ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ആരാധകര്‍ ഏറെയുളള താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള താരം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. പ്രണയ നായകനില്‍ നിന്നാണ് സെയ്ഫ് പിന്നീട് മാസ് ഹീറോ റോളുകളിലും തിളങ്ങിയത്. പരമ്പര എന്ന ചിത്രത്തിലൂടെ തുടങ്ങിയ സെയ്ഫ് രണ്ടാമത്തെ ചിത്രമായ ആഷിക്ക് അവ്രയിലൂടെ നായകനടനായി മാറി. ഇരുപത്തഞ്ചിലധികം വര്‍ഷങ്ങള്‍ നീണ്ട സിനിമാ കരിയറാണ് സെയ്ഫിന്‌റെത്.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  സൂപ്പര്‍ താരത്തിന് പുറമെ ഭാര്യയും നടിയുമായ കരീന കപൂറും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം. ഇപ്പോള്‍ രണ്ട് മക്കളുമായി സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് സെയ്ഫും കരീനയും. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളില്‍ അഭിനയിച്ചും സെയ്ഫ് അലി ഖാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. സെയ്ഫിന്‌റെ അമ്മ ഷര്‍മ്മിള ടാഗോറും ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ്.

  സെയ്ഫിനും കരീനയ്ക്കും പുറമെ ഷര്‍മിള ടാഗോറും വാര്‍ത്തകളില്‍ നിറയാറുണ്ട്. അമ്പത് വര്‍ഷത്തോളം ബോളിവുഡ് സിനിമാലോകത്ത് സജീവമായിരുന്നു അവര്‍. അതേസമയം സെയ്ഫിനെയും ഷര്‍മിളയെ കുറിച്ചും നടി സുചിത്ര പിളള പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2001ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹെ ചിത്രത്തില്‍ സെയ്ഫിന്റെ ജോഡിയായി അഭിനയിച്ച താരമാണ് സുചിത്ര പിളള. ഈ സിനിമയുടെ സമയത്ത് ഉണ്ടായ ഒരനുഭവമാണ് നടി പങ്കുവെച്ചത്.

  സെയ്ഫിന്‌റെ ഗേള്‍ഫ്രണ്ടായ പ്രിയ എന്ന കഥാപാത്രമായാണ് സുചിത്ര എത്തിയത്. ആമിര്‍ ഖാന്‍, അക്ഷയ് ഖന്ന, അയൂബ് ഖാന്‍, പ്രീതി സിന്‌റ, സൊനാലി കുല്‍ക്കര്‍ണി, ഡിംപിള്‍ കംപാഡിയ, രജത് കപൂര്‍, സുഹാസിനി മുലായ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു വേഷങ്ങളില്‍ എത്തിയത്. ഫര്‍ഹാന്‍ അക്തറിന്‌റെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ ബോക്‌സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. ദില്‍ ചാഹ്താ ഹെയില്‍ സുചിത്ര സെയ്ഫിന്‌റെ മുഖത്തടിക്കുന്ന ഒരു രംഗമുണ്ട്.

  സിനിമയുടെ റിലീസിന് ശേഷം ഈ രംഗത്തെ കുറിച്ച് പറഞ്ഞാണ് താന്‍ ഷര്‍മിള ടാഗോറിനെ പരിചയപ്പെടുന്നത് എന്ന് സുചിത്ര പറയുന്നു. അന്ന് ഞാന്‍ മാമിനോട് പറഞ്ഞു; എന്നെ ഓര്‍ക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ സുചിത്ര. ദില്‍ ചാഹ്‌തേയില്‍ സെയ്ഫിന്‌റെ മുഖത്തടിച്ച ആളാണ്. തുടര്‍ന്ന്‌ ഷര്‍മിള ടാഗോര്‍ നല്‍കിയ മറുപടി രണ്ട് പേരെയും ചിരിപ്പിച്ചു എന്ന് സുചിത്ര ഓര്‍ത്തെടുത്തു. ആ അടി ബലം പിടിച്ചുളളത് അല്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് ഷര്‍മിള ടാഗോര്‍ പറഞ്ഞത്.

  സ്‌പോട്‌ബോയിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര പിളള അനുഭവം പങ്കുവെച്ചത്. മുഖത്തടിക്കുന്ന രംഗം എടുക്കുമ്പോള്‍ സെയ്ഫ് തനിക്ക് ആത്മവിശ്വാസം നല്‍കിയതിനെ കുറിച്ചും സുചിത്ര പറഞ്ഞു. 'നീ ഒരു നടിയാണ്, എന്നെ തല്ലി മുന്നോട്ട് പോവുക' എന്ന് സെയ്ഫ് എന്നോട് പറഞ്ഞു. സുചിത്ര പിളള ഓര്‍ത്തെടുത്തു. ദില്‍ ചാഹ്‌തേയില്‍ സെയ്ഫ് ആണ് തന്‌റെ നായകന്‍ എന്ന് അറിഞ്ഞ് ഞെട്ടിയ അനുഭവവും സുചിത്ര പിളള പങ്കുവെച്ചു. സംവിധായകന്‍ ഫര്‍ഹാന്‍ അക്തറിന്‌റെ ഓഫീസില്‍ കഥ കേള്‍ക്കാനായി അന്ന് പോയിരുന്നു എന്ന് നടി പറയുന്നു.

  ജനപ്രിയ ഷോയുടെ അടുത്ത സീസണില്‍ ഉണ്ടാവില്ലെന്ന് ബെന്നി ദയാല്‍, കാരണം ഇതാണ്‌

  അന്ന് സെയ്ഫിനെ കാണിച്ച് ഇദ്ദേഹമാണ് നിന്‌റെ സഹതാരമെന്ന് ഫര്‍ഹാന്‍ പറഞ്ഞു. അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. കാരണം എനിക്കത് ഒരു സര്‍പ്രൈസായിരുന്നു. ആ സമയത്ത് തുടര്‍ച്ചയായ ഹിറ്റ് സിനിമകളുമായി മുന്നേറുന്ന താരമാണ് സെയ്ഫ്. അങ്ങനെ ഒരു താരത്തിന്‌റെ ജോഡിയായി അഭിനയിക്കുന്നു. എനിക്ക് അന്ന് ഓഡീഷന്‍ ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ വെച്ച് ഒരു സീന്‍ എന്നെയും സെയ്ഫിനെയും വെച്ച് ഫര്‍ഹാന്‍ ചെയ്യിപ്പിച്ചു.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  എന്നോടും സെയ്ഫിനോടും അദ്ദേഹത്തിന്‌റെ ഓഫീസില്‍ വെച്ച് ജോഗിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതാണ് സിനിമയിലെ രംഗം. ഫര്‍ഹാന്‍ എപ്പോഴും അങ്ങനെയാണ്. തമാശക്കാരനാണ്. അതുകൊണ്ടാണ് അദ്ദേഹം നല്‍കിയ ആ വേഷത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായത്. ഫര്‍ഹാന്‍ എഴുതുന്നത് എന്തും അതിശയകരമാകുമെന്ന് എനിക്കറിയാമായിരുന്നു, അതിനാലാണ് ആ ഒരു ചെറിയ വേഷം പോലും ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത്, സുചിത്ര പറഞ്ഞു.

  അതേസമയം അടുത്തിടെയാണ് ദില്‍ ചാഹ്താ ഹെ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയത്. ഈ അവസരത്തിലാണ് ഫര്‍ഹാന്‍ അക്തര്‍ തന്‌റെ പുതിയ ചിത്രമായ ജീ ലെ സരാ പ്രഖ്യാപിച്ചത്. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റോഡ് മൂവിയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

  അയ്യപ്പനും കോശിയും തെലുങ്കില്‍ ഭീംല നായക്, മാസ് ലുക്കില്‍ പവന്‍ കല്യാണ്‍, വൈറല്‍ വീഡിയോ

  Saif Ali Khan apologises for Adipurush comments after Ram Kadam's statement

  അതേസമയം ഭൂട്ട് പോലീസ്, ബണ്ടി ഓര്‍ ബബ്ലി 2, ആദിപുരുഷ് ഉള്‍പ്പെടെ കൈനിറയെ ചിത്രങ്ങളാണ് സെയ്ഫ് അലി ഖാന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സാക്രട്ട് ഗെയിംഗ്, താണ്ഡവ് തുടങ്ങിയ വെബ് സീരിസുകളിലാണ് സെയ്ഫ് അലി ഖാന്‍ അഭിനയിച്ചത്. തന്‍ഹാജി, ജവാനി ജാനേമന്‍, ദില്‍ ബെച്ചാര തുടങ്ങിയവയാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ജഹാംഗീര്‍ എന്നാണ് രണ്ടാമത്തെ മകന് താരദമ്പതികള്‍ പേരിട്ടത്. തൈമൂറിന് കൂട്ടായി രണ്ടാമത്തെ കുഞ്ഞ് എത്തിയ സന്തോഷത്തിലാണ് താരകുടുംബം.

  Read more about: saif ali khan sharmila tagore
  English summary
  suchitra Pillai reveals the reaction of Sharmila Tagore about Saif Ali Khan got slap in Dil Chahta Hai.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X