For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭാസിന്‌റെ ശരീര വണ്ണത്തില്‍ സംവിധായകന് ആശങ്ക? ആദിപുരുഷ് ടീമിന്‌റെ പുതിയ തീരുമാനം ഇങ്ങനെ

  |

  തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്‌റെ എറ്റവും പുതിയ ചിത്രമായ ആദിപുരുഷിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബാഹുബലി സീരിസിന് പിന്നാലെ ബിഗ് ബഡ്ജറ്റ് സിനിമകളാണ് പ്രഭാസിന്‌റെതായി കൂടുതലായി വരുന്നത്. സാഹോ പരാജയപ്പെട്ട ശേഷം വളരെയധികം സെലക്ടീവായിട്ടാണ് പ്രഭാസ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. വലിയ ക്യാന്‍വാസിലുളള പ്രഭാസ് ചിത്രങ്ങള്‍ കൂടുതല്‍ സമയം എടുത്ത് ഒരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തന്‍ഹാജി എന്ന ബ്രഹ്മാണ്ഡ ചിത്രം എടുത്ത ഓം റാവത്താണ് പ്രഭാസിന്‌റെ ആദിപുരുഷ് സംവിധാനം ചെയ്യുന്നത്.

  prabhas

  പ്രഭാസിനൊപ്പം ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും, കൃതി സനോണും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദിപുരുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചതാണ്. അതേസമയം സിനിമയെ സംബന്ധിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറയുന്നത്. പ്രഭാസിന് തടി കൂടിയത് ആദിപുരുഷ് സംവിധായകനില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. രാജമൗലി ചിത്രത്തില്‍ കണ്ടത് പോലെയല്ല പ്രഭാസ് ഇപ്പോഴുളളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  ആരാധകര്‍ പോലും പ്രഭാസിന്‌റെ പുതിയ ലുക്ക് കണ്ട് ഷോക്കിലാണ്. പ്രഭാസിന്‌റെ അടുത്തിടെ ഇറങ്ങിയ ഒരു ഫോട്ടോ കണ്ട് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം തെറ്റായ ക്യാമറ ആംഗിളാണെന്ന് പലരും വിചാരിച്ചെങ്കിലും പ്രഭാസിന് ശരിക്കും ശരീരഭാരം കൂടിയിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും മനസിലായി. ബാഹുബലി താരത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പ്രായം കൂടിയത് പോലെയുണ്ടെന്നുമാണ് ഫോട്ടോയ്ക്ക് പിന്നാലെ നെറ്റിസണ്‍സ് കമന്റ് ചെയ്തത്.

  അതേസമയം തന്നെ നടനോട് ശരീരഭാരം കുറക്കാനും ബാഹുബലിയിലെ രൂപത്തിലേക്ക് മാറാനും ആവശ്യപ്പെട്ട് മറ്റുചിലരും എത്തി. ദി ഹാന്‍സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രഭാസിന്‌റെ പുതിയ ലുക്കില്‍ സംവിധായകന്‍ ഓം റാവത്തിന് ആശങ്കയുണ്ടെന്ന് ആണ് അറിയുന്നത്. സിനിമയുടെ ടീം പ്രഭാസിനെ ട്രീറ്റ്‌മെന്‌റിനായി വിദേശത്തേക്ക് അയക്കാനായി തീരുമാനിച്ചതായും അറിയുന്നു. പ്രഭാസ് ഉടന്‍ യുകെയിലേക്ക് പോകും. ശരീരഭാരം വര്‍ദ്ധിച്ചതിന്‌റെ കാരണം മനസിലാക്കാന്‍ അവിടെ പ്രത്യേക ചികില്‍സയ്ക്ക് വിധേയനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ദിലീപേട്ടന്‍ പറഞ്ഞത് അനുസരിച്ച് ഓടിപോയി മൊട്ടയടിച്ചുവന്നു, സിഐഡി മൂസയില്‍ എത്തിയതിനെ കുറിച്ച് സുധീര്‍

  യഥാര്‍ത്ഥ കാരണം അറിഞ്ഞ ശേഷം ആദിപുരുഷിന്‌റെ രൂപത്തിലേക്ക് കൊണ്ടുവരുന്നതിനായി പ്രഭാസിന് പ്രത്യേക ഡയറ്റ് ക്രമീകരിക്കും. ശ്രീരാമനായാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്. അതേസമയം പ്രഭാസിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. പ്രഭാസ് യുകെയില്‍ പോയി തിരിച്ചെുവന്നതിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ മറ്റ് തീരുമാനങ്ങള്‍ എടുക്കും. അടുത്തിടെ ആദിപുരുഷ് തിയ്യേറ്റററില്‍ നിന്നും തന്നെ കാണേണ്ട ചിത്രമാണെന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞിരുന്നു. ഒടിടിയില്‍ ആദ്യം റിലീസ് ചെയ്യില്ലെന്നും തിയ്യേറ്ററുകളില്‍ തന്നെ എത്തുമെന്നും ആണ് നടന്‍ പറഞ്ഞത്.

  ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വല്‍ എഫക്ട്‌സ് എല്ലാം ഉള്‍പ്പെടുത്തിയുളള ഒരു ബിഗ് ടിക്കറ്റ് ചിത്രമാണ് ആദിപുരുഷ്. ഈ ചിത്രം തിയ്യേറ്ററുകളിലല്ലാതെ മറ്റൊരിടത്തും റിലീസ് ചെയ്യാന്‍ കഴിയില്ല. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തിയ്യേറ്ററുകള്‍ പൂര്‍ണമായി തുറക്കുന്നത് വരെ കാത്തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രഭാസ് രാമനാകുമ്പോള്‍ ലങ്കേഷ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുക. കൃതി സനോണ്‍ സിനിമയില്‍ സീതയായി എത്തും. വലിയ താരനിരയും ഇന്ത്യയിലെ പ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകരും ആണ് ആദിപുരുഷില്‍ ഉളളത്. പ്രഭാസ് ചിത്രം ഒരു ദൃശ്യവിസ്മയം തന്നെ സമ്മാനിക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ആദിപുരുഷിന് പുറമെ കെജിഎഫ് സംവിധായകന്‌റെ സലാര്‍, മഹാനടി സംവിധായകന്‌റെ ബിഗ് ബഡ്ജറ്റ് ചിത്രം തുടങ്ങിയവയും പ്രഭാസിന്‌റെതായി വരുന്നുണ്ട്.

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  റൊമാന്റിക്ക് സോംഗിനൊപ്പം കത്രീനയെ പ്രൊപ്പോസ് ചെയ്ത സല്‍മാന്‍ ഖാന്‍, അന്ന് സംഭവിച്ചത്‌

  Read more about: prabhas saif ali khan kriti sanon
  English summary
  Sudden Weight Gain Of Prabhas Irked The Adipurush Director, Asked Him For Treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X