പിള്ളേരുടെ പോക്ക് വിചാരിച്ചത് പോലെയല്ലെന്ന് കുടുംബം; ബന്ധം ഷൂട്ടിം​ഗ് കഴിയുന്നതോടെ അവസാനിക്കുമെന്ന് കരുതി

താര കു‌ടുംബത്തിൽ നിന്നുള്ള പുതുതലമുറയും ബോളിവുഡിലേക്ക് കടന്ന് വന്നിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ആർച്ചീസ് എന്ന സിനിമയിലൂ‌ടെ ഒരുപി‌ടി പുതുമുഖങ്ങളെയാണ് സിനിമാ ലോകത്തിന് ലഭിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ശ്രീദേവിയു‌ടെ മകൾ ഖുശി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദ തുടങ്ങിയവരാണ് ആർച്ചീസിലെ പ്രധാന കഥാപാത്രങ്ങൾ. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ പക്ഷെ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

താരങ്ങളുടെ മക്കളുടെ അഭിനയം മോശമാണെന്ന വിമർശനവും വന്നു. സിനിമയുടെ ഷൂട്ടിം​ഗ് നടക്കുമ്പോൾ തന്നെ മറ്റ് ചില സംഭവങ്ങളും ഉണ്ടായി. ഷാരൂഖ് ഖാന്റ മകൾ സുഹാന ഖാനും അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്യത നന്ദയും ആർച്ചീസിന്റെ ഷൂട്ടിം​ഗിനിടെ പ്രണയത്തിലായെന്നാണ് വിവരം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അ​​ഗസ്ത്യയും സുഹാനയും കടുത്ത പ്രണയത്തിലാണെന്നാണ് ചില അടുത്ത വൃത്തങ്ങൾ ബോളിവുഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Suhana Khan, Agastya Nanda

അ​ഗസ്ത്യയും സുഹാനയും തമ്മിൽ വളർന്ന വരുന്ന ബന്ധത്തെക്കുറിച്ച് സിനിമാ സെറ്റിന് മുഴുവൻ അറിയാമായിരുന്നു. മറ്റ് അഭിനേതാക്കൾ പരസ്പരം ഇടപഴകുമ്പോൾ അവർ രണ്ട് പേരും ഒരു മൂലയ്ക്കിരുന്ന് സംസാരിക്കും. പെട്ടെന്ന് തന്നെ അവർ ഡേറ്റിം​ഗ് തുടങ്ങുകയും ഒരുമിച്ച് ഡിന്നറുകൾക്ക് പോവുകയും ചെയ്തു. ഇരുവരുടെയും അടുപ്പത്തെക്കുറിച്ചുള്ള ബന്ധുക്കളുടെ പ്രതികരണത്തെക്കുറിച്ചും അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

ചെറുപ്പക്കാരായ ഇരുവർക്കും തോന്നിയ ഇഷ്ടം എന്നതിലുപരി കാര്യമായി ഷാരൂഖിന്റെ കുടുംബമോ ബച്ചൻ കുടുംബമോ ഈ അടുപ്പത്തെ എടുത്തിരുന്നില്ല. ആർച്ചീസിന്റെ ഷൂട്ടിം​ഗ് അവസാനിക്കുന്നത് വരെയേ ഈ അടുപ്പം നിലനിൽക്കൂ എന്നാണ് കുടുംബം കരുതിയത്. പക്ഷെ ഷൂട്ടിം​ഗ് കഴിഞ്ഞ് സിനിമ റിലീസ് ചെയ്തിട്ടും ബന്ധം തുടർന്നെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. രണ്ട് കുടുംബങ്ങൾക്കും ഈ അടുപ്പത്തിൽ എതിർപ്പില്ല.

Suhana Khan, Agastya Nanda

അതേസമയം ബോളിവുഡിലെ മിക്ക താരങ്ങളുടെയും കരിയറിലെ തുടക്ക കാലത്തെ ഡേറ്റിം​ഗ് ഏറെക്കാലം മുന്നോട്ട് പോയില്ല. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജാൻവി കപൂർ, സാറ അലി ഖാൻ, അനന്യ പാണ്ഡെ തുടങ്ങിയ നടിമാരെല്ലാം സിനിമയിലെ അരങ്ങേറ്റ സമയത്ത് പ്രണയ ​ഗോസിപ്പുകളാൽ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഈ ​ഗോസിപ്പുകളെല്ലാം കാലക്രമേണ കെട്ടടങ്ങി. ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടാനുള്ള പിആർ വർക്കായും ബി ടൗൺ താരങ്ങൾ ഡേറ്റിം​ഗ് ​ഗോസിപ്പുകൾ ഉപയോ​ഗിക്കാറുണ്ട്.

23 വയസാണ് സുഹാനയ്ക്കും അ​ഗസ്ത്യക്കും. കരിയറിൽ ഏറെ ദൂരം പിന്നിടാനുള്ളവർ. ഇരുവരുടെയും പ്രണയം നിലനിൽക്കുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ആദ്യ സിനിമ പരാജയപ്പെ‌ട്ടെങ്കിലും അ​ഗസ്ത്യയെയും സുഹാനയെയും തേടി തുടരെ അവസരങ്ങൾ വരുന്നുണ്ടെന്നാണ് സൂചന. ആർച്ചീസിലൂടെ സ്റ്റാർ കിഡുകളെ ലോഞ്ച് ചെയ്തതിൽ ഇതിനകം വിമർശനം വന്നിട്ടുണ്ട്.

നെപ്പോ‌ട്ടിസത്തിന്റെ ഉദാഹരണമാണിതെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ആർച്ചീസിൽ താര കുടുംബത്തിൽ നിന്നല്ലാത്തവരും ഉണ്ടെന്നും മാധ്യമങ്ങൾ അവർക്ക് ശ്രദ്ധ നൽകിയില്ലെന്നും ആർച്ചീസിന്റെ സംവിധായിക സോയ അക്തർ ചൂണ്ടിക്കാണിച്ചത്.

നൊപ്പോ‌ട്ടിസം ആരോപണങ്ങൾക്ക് പിന്നാലെ സുഹാനയുടെയും ഖുശി കപൂറിന്റെയും അഭിനയത്തെ പരിഹസിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വന്നു. ഖുശിയുടെ സഹോദരി ജാൻവി കപൂറിനും നേരത്തെ സമാന വിമർശനം കേൾക്കേണ്ടി വന്നിരുന്നു. അതേസമയം സുഹാനയ്ക്കും ഖുശി കപൂറിനും അടുത്ത സിനിമയിൽ കഴിഞ്ഞേക്കുമെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.

More from Filmibeat

Read more about: suhana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X