വീണ്ടും താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍! ഷാരുഖ് ഖാന്റെ മകള്‍ സുന്ദരിയാണ്!
സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും നടന്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ആരാധകരുടെ പ്രിയപ്പെട്ടവളാണ്. അച്ഛനെ പോലെ തന്നെ മകള്‍ക്കും താരപദവി ലഭിച്ചിട്ടുണ്ട്. പൊതുപരിപാടികളിലും പാര്‍ട്ടികളിലുമെത്തുന്ന താരപുത്രിയുടെ പിന്നാലെയാണ് ക്യാമറ കണ്ണുകള്‍. ബോളിവുഡിലെ മറ്റ് താരസുന്ദരിമാര്‍ക്ക് പോലും ലഭിക്കാത്ത പിന്തുണ സുഹാനയ്ക്ക് ലഭിക്കുന്നുണ്ടെന്നുള്ളതാണ് രസകരമായ കാര്യം.

സുഹാനയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം എപ്പോഴാണെന്ന് ചോദിച്ച് കൊണ്ടിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും താരപുത്രി സിനിമയിലഭിനയിക്കുക. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സുഹാനയുടെ ഫോട്ടോസ് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വഴിയാണ് താരപുത്രിയ്ക്ക് ഏറ്റവുമധികം ആരാധകരെ ലഭിച്ചതും.
അത്തരത്തില്‍ സുഹാനയുടെ പുതിയൊരു ചിത്രം തരംഗമായിരിക്കുകയാണ്. താരപുത്രി ഒരു സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച ആഘോഷിക്കുന്നതിന്റെ ചിത്രമായിരുന്നിത്. നിലവില്‍ യുകെ യില്‍ നിന്നും പഠിച്ച് കൊണ്ടിരിക്കുകയാണ് സുഹാന. വിവിധ സ്ഥലങ്ങളില്‍ പഠിക്കുന്നതിലൂടെ പുതിയ കള്‍ച്ചര്‍ പഠിക്കാന്‍ സാഹയിക്കും. ഒപ്പം ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ സാധിക്കുന്നുണ്ടെന്നും അതെല്ലാം എനിക്ക് ആത്മവിശ്വസം തരാറുണ്ടെന്നും സുഹാന പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











