താരപുത്രിയുടെ വസ്ത്രം കാണുന്നത് പോലെ അത്ര സിമ്പിളല്ല! ഈ കുട്ടിയുടുപ്പിന്റെ വില ലക്ഷങ്ങൾ
ബോളിവുഡിൽ ചുവട് ഉറപ്പിച്ചില്ലെങ്കിലും കൈനിറയെ ആരാധകരാണ് നടൻ ഷാരുഖ് ഖാന്റെ മകൾ സുഹാനയ്ക്ക്. താരത്തിന്റ ലേറ്റസ്റ്റ് ചിത്രങ്ങളും സുഹൃത്തുക്കളൊടൊപ്പമുളള വീഡിയോ കളുമെല്ലാം ബോളിവുഡ് കോളങ്ങളിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നത് താര പുത്രിയുടെ വസ്ത്രങ്ങളെ കുറിച്ചാണ്. താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈൽ എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതുവത്സരദിനത്തിൽ സുഹാന ധരിച്ച ഒരു വസ്ത്രമാണ്.

കറുപ്പിൽ ഡ്രാഗൺ പാച്ച് വർക്കുള്ള സിംഗിൾ ഷോൾഡർ സ്ലീവലെസ് ഡ്രാസായിരുന്നു സുഹാന ധരിച്ചിരുന്നത്. വളരെ സിമ്പിൾ ഡിസൈനുകളുള്ള ഫ്രോക്കായിരുന്നു അത്. സുഹാനയുടെ വസ്ത്രവും ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കാഴ്ചയിൽ സിമ്പിളാണെങ്കിലു വില അത്ര സിമ്പിളല്ല. എകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് വസ്ത്രത്തിന്റെ വില. ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ബാൽമെയ്ന് കളക്ഷനിൽ നിന്നുളളതാണ് വസ്ത്രമത്രേ.
താരപുത്രിയുടെ വസ്ത്രത്തിന്റെ വില കണ്ട് വണ്ടറിടിച്ചു നിൽക്കുകയാണ് പ്രേക്ഷകർ. അതേസമയം ഷാരൂഖ്ഖാൻ ഇതൊന്നും അത്ര വലിയ രൂപയേ അല്ല എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. എന്തായാലും സുഹാനയുടെ ഫ്രോക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications