താരപുത്രിയുടെ സിനിമ തുടങ്ങിയോ? ആരുമറിയാതെ അത് സംഭവിച്ചോ ? സുഹാനയുടെ ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമാ അരങ്ങേറ്റമാണ് സുഹാനയുടേത്. ഷാരൂഖ് ഖാന് പിന്നാലെ മകളും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെയുണ്ടായിരുന്നു. താരപുത്രിയുടെ നിറത്തെക്കുറിച്ചുള്ള വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. അധികമാരും അറിയാതെ താരപുത്രിയുടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയോ എന്ന സംശയത്തിലാണ് ആരാധകര്‍. കാറിലിരിക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് വിദേശത്തെവിടെയോ വെച്ചാണ് ചിത്രീകരണം നടക്കുന്നതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍.

സിനിമാ ചിത്രീകരണം തന്നെയാണ് നടക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. താനഭിനയിച്ച രംഗം നോക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ രംഗം കണ്ടതിന് ശേഷം സുഹാനയുടെ മുഖത്ത് പുഞ്ചിരിയാണ് വിടര്‍ന്നത്. അണിയറപ്രവര്‍ത്തകരും ആശ്വാസത്തിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. യുവതാരങ്ങളാണ് താരപുത്രിക്കൊപ്പമുണ്ടായിരുന്നത്. കോളേജിലെ പരിപാടിക്ക് വേണ്ടിയായിരിക്കുമോയെന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Suhana Khan

മകള്‍ക്ക് അഭിനയത്തോടും സിനിമയോടും താല്‍പര്യമുണ്ടെന്ന് നേരത്തെ കിങ് ഖാന്‍ പറഞ്ഞിരുന്നു. മകളാണ് തന്റെ ഭാഗ്യമെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെന്നും പഠനത്തിനാണ് ഇപ്പോഴത്തെ താല്‍പര്യമെന്നും അധികം വൈകാതെ തന്നെ മകളുടെ അരങ്ങേറ്റ സിനിമയെക്കുറിച്ചുള്ള വിവരങ്ങളുമായെത്തുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. താരപുത്രിയെക്കുറിച്ചുള്ള കാര്യങ്ങളറിയാനായി ആരാധകര്‍ക്ക് പ്രത്യേക ആകാംക്ഷയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X