ബോള്‍ഡ്, സെക്‌സി ആന്‍ഡ് സ്മാര്‍ട്ട്! ഗ്ലാമറസായി താരപുത്രി, ചിത്രങ്ങള്‍ കാണൂ!
മാതാപിതാക്കള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ അരങ്ങേറുന്ന സംഭവം നേരത്തെ തന്നെയുള്ളതാണ്. താരങ്ങളോടുള്ള അതേ ഇഷ്ടവും പിന്തുണയും ഇവര്‍ക്കും ലഭിക്കാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്നൊരു സിനിമാപ്രവേശമുണ്ട്. കിങ് ഖാന്റെ മകള്‍ സുഹാനയുടെ അരങ്ങേറ്റം. ജനിക്കുമ്പോള്‍ തന്നെ സെലിബ്രിറ്റി പദവി ലഭിക്കുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്.
പിതാവിന് പിന്നാലെ മകളും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നായിരിക്കും ആ പ്രവേശമെന്നേ ആരാധകര്‍ക്ക് അറിയേണ്ടതുള്ളൂ. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറാറുണ്ട്. വോഗ് മാസികയുടെ കവര്‍ പേജില്‍ സുഹാന പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ക്ക് സന്തോഷമായിരിക്കുകയാണ്. അക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സുഹാനയുടെ പുതിയ ചിത്രങ്ങള്‍
ബോളിവുഡിലെ എവര്‍ഗ്രീന്‍ താരമായ ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. അടുത്തിടെ ബീച്ചിലെ ഗ്ലാമറസ് ചിത്രങ്ങളായിരുന്നു ഇത്തരത്തില്‍ തരംഗമായത്. വിമര്‍ശനവും വിവാദവുമൊക്കെയായിരുന്നു താരപുത്രിക്ക് ലഭിച്ചത്. അധികനാള്‍ പിന്നിടുന്നതിനിടയിലാണ് പുതിയ ചിത്രങ്ങളുമായി താരപുത്രി എത്തിയത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
സോഷ്യല്‍ മീഡിയയില്‍ ഏരെ സജീവമായ കുടുംബമാണ് സുഹാനയുടേത്. അച്ഛനും അമ്മയുമൊക്കെ ഏത് ചടങ്ങില്‍ പങ്കെടുത്താലും ചിത്രങ്ങള്‍ പങ്കുവെക്കാന്‍ മടിക്കാറില്ല. മകള്‍ വോഗിന്റെ കവര്‍ പേജിലെത്തിയതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ഈ താരപുത്രിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലായി മാറിയത്.

സുഹാന എത്തുമെന്നുറപ്പ്
അച്ഛന് പിന്നാലെ തന്നെ മകളും സിനിമയിലേക്കെത്തുമെന്ന് ആരാധകര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. സുഹാനയാവട്ടെ തനിക്ക് അഭിനയത്തോട് താല്‍പര്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സിനിമാപ്രവേശത്തിന്റെ ആദ്യ ചുവടായാണ് താരപുത്രി മാസികയുടെ കവര്‍ഗേളായതെന്നുള്ള തരത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

ട്വിറ്ററില്‍ പങ്കുവെച്ചു
ട്വിറ്ററിലൂടെ ഷാരൂഖ് ഖാനും ഗൗരിയും സുഹാനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കില്‍ അതീവ സുന്ദരിയായാണ് താരപുത്രി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏത് സിനിമയിലൂടെയാണ് താരപുത്രി അരങ്ങേറുന്നതെന്ന തരത്തിലുള്ള ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. തനിക്ക് പിന്നാലെ മകളും എത്തുമെന്ന് കിങ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ കഴിവും പാഷനും മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം ഇത്തരത്തിലൊരു ഉറപ്പ് തന്നത്.

ലണ്ടനിലെ പഠനത്തിന് പിന്നാലെ
18 കാരിയായ സുഹാന ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ സിനിമയിലേക്കെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതിന് ശേഷമാണ് തനിക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും ചെയ്താല്‍ നന്നായിരിക്കുമെന്നും മാതാപിതാക്കള്‍ മനസ്സിലാക്കിയതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
ട്വീറ്റ് കാണൂ
ഷാരൂഖ് ഖാന്റെ ട്വീറ്റ് കാണാം.
ഗൗരിയും പങ്കുവെച്ചു
ഗൗരി ഖാന്റെ ട്വീറ്റ് കാണൂ


Click it and Unblock the Notifications