പിതാവ് കെട്ടിപ്പിടിക്കാന്‍ വരുന്നത് പോലും ഇഷ്ടമല്ല! ഷാരൂഖ് ഖാന്റെ മകളായതിന്റെ ഇഷ്ടക്കേടിനെ പറ്റി സുഹാന ഖാന്‍
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാനും അഭിനയത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്. സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് സുഹാനയുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിലേക്ക് എത്തുന്നതിന് ഏറെ മുന്‍പേ ലക്ഷക്കണക്കിന് ആരാധകരുടെ മനംകവരാന്‍ സുഹാനയ്ക്ക് സാധിച്ചിരുന്നു.
താരപുത്രി എന്ന ലേബലിലാണ് ഇതുവരെയും സുഹാനയെ എല്ലാവരും കണ്ടതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. നിലവില്‍ ആര്‍ച്ചീസിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് സുഹാനയടക്കമുള്ള താരങ്ങള്‍. ഇതിനിടയില്‍ പിതാവും നടനുമായ ഷാരൂഖ് ഖാനെ കുറിച്ചും ഒരു സൂപ്പര്‍സ്റ്റാറിന്റെ മകളായി വളര്‍ന്നത് എങ്ങനെയെന്ന് സുഹാന ഖാന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

അഭിനയത്തിലേക്ക് എത്തുന്നതിന് മുന്‍പ് സുഹാന പരസ്യചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. രണ്ട്് പ്രശസ്ത ബ്യൂട്ടി ബ്രാന്‍ഡുകളായ തിര, മെയ്‌ബെല്‍ലൈന്‍ എന്നിവയുടെ ബ്രാന്‍ഡ് അംബാസഡറാണ് സുഹാന ഖാന്‍. ഷാരൂഖിന്റെ മകള്‍ എന്ന ലേബല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലേ സുഹാന ശ്രദ്ധിക്കപ്പെടാനുള്ള കാരണമായി മാറിയിരുന്നു. അത് തനിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ സുഹാന പറഞ്ഞത്.
2018-ല്‍, വോഗുമായിട്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി. 'വളരെ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ തന്റെ അച്ഛന്‍ വളരെ പ്രശസ്തനാണെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.
വളര്‍ന്നു വരുന്ന കാലത്ത് അച്ഛന്‍ തന്നെ സ്‌കൂളില്‍ വിടാറുണ്ടായിരുന്നു. ആ സമയത്ത് ആളുകള്‍ എന്നെ ചൂണ്ടിക്കാണിക്കുകയും തുറിച്ചു നോക്കുകയും ചെയ്യും. ഷാരൂഖിന്റെ മകളായിട്ടാണ് തന്നെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ തന്റെ അച്ഛനെ സുഹാനയുടെ പപ്പയായി ചൂണ്ടി കാണിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നാണ് സുഹാന പറഞ്ഞത്.
'ഞങ്ങള്‍ വ്യത്യസ്തമാണെന്ന് എനിക്ക് വളരെ നേരത്തെ തന്നെ മനസ്സിലായി. പക്ഷേ എന്റെ അച്ഛന്‍ പ്രശസ്തനാണെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എനിക്ക് ഏകദേശം അഞ്ച് വയസ്സുള്ളപ്പോള്‍, പിതാവ് എന്നെ സ്‌കൂളില്‍ കൊണ്ട് പോയി വിട്ടിരുന്നു. അന്ന് ആളുകള്‍ ചൂണ്ടിക്കാണിക്കുകയും തുറിച്ചുനോക്കുകയും ചെയ്യും.
സുഹാനയുടെ അച്ഛനാണ് അതെന്ന് ഒരിക്കലും അഭിസംബോധന ചെയ്യപ്പെട്ടില്ല. അതായിരുന്നു എനിക്ക് വേണ്ടത്. ഇതെന്നെ ആശയക്കുഴപ്പത്തിലാക്കി. പപ്പ എന്നെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാറിലേക്ക് തള്ളിയിടും, മറ്റുള്ളവര്‍ നമ്മളെ ശ്രദ്ധിക്കുന്നത് എനിക്ക് ഇഷ്ടമില്ലായിരുന്നു. അതെന്നെ വളരെയധികം ബോധവത്കരിച്ചു എന്ന് പറയാം',.

'എന്നാല്‍ കാലക്രമേണ, ഞാന്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു. എനിക്ക് എന്റെ അച്ഛനെ കെട്ടിപ്പിടിക്കണമെങ്കില്‍, അവന്‍ എന്റെ അച്ഛനാണ്-ഞാന്‍ അവനെ കെട്ടിപ്പിടിക്കാന്‍ പോകുകയാണ്', എന്ന് മാത്രമേ പിന്നീട് ചിന്തിക്കാറുള്ളു', എന്നുമാണ് പിതാവിനെ കുറിച്ച് സുഹാന പറഞ്ഞത്.
വിദ്യാഭ്യസത്തിന് ശേഷം മക്കളും സിനിമയിലേക്ക് വന്നേക്കുമെന്ന് മുന്‍പ് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സുഹാനയും അഭിനയിക്കാനെത്തുന്നത്. 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെ സുഹാന ഖാന്‍ അടക്കം ബോളിവുഡിലെ ചില താരപുത്രിമാരും പുത്രന്മാരുമൊക്കെ ഒരുമിച്ച് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ പിതാവിനൊപ്പം സുഹാന അഭിനയിക്കുന്നതായി കഥകള്‍ പ്രചരിച്ചിരുന്നു.
സുജോയ് ഘോഷിന്റെ ചിത്രമായ കിംഗില്‍ അച്ഛന്‍ ഷാരൂഖ് ഖാനൊപ്പം സുഹാന ഖാന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് വിവരം. ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ സുഹാന ഒരു ചാരന്റെ വേഷത്തില്‍ എത്തുമെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. മുന്‍പ് ഷാരൂഖിനൊപ്പം സ്റ്റുഡിയോയില്‍ സുഹാന വന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു കഥ കൂടി പ്രചരിക്കാന്‍ തുടങ്ങിയത്.


Click it and Unblock the Notifications











