താരപുത്രിയ്ക്ക് പിറന്നാൾ ആശംസയുമായി സിനിമ ലോകം, സ്പെഷ്യൽ ചിത്രം വൈറലാകുന്നു

ഏറ്റവും കൂടുതൽ ആരാധകരുളള താരപുത്രിയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. താരപുത്രിയ്ക്ക് ഇന്ന് 20ാം പിറന്നാൾ. സുഹാനയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ പ്രമാണിച്ച് താരപുത്രിയുടെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

suhana khan

അച്ഛനും അമ്മയ്ക്കും മൂത്ത സഹോദരൻ ആര്യനോടും ഒപ്പമുളള ചില മനോഹരമായ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടി സുഹാന അച്ഛനോടൊപ്പം സമയം ചിലവിടുന്നതിന്റേയും സിനിമ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങളുമാണ് വൈറലാകുന്നതിൽ അധികവും. സുഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നടി അനന്യ പാണ്ഡെയും നടൻ സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂറും. ബാല്യകാല സുഹൃത്തുക്കളായ ഇവരുടെ ചില രസകരമായ ‍ചിത്രങ്ങളും പിറന്നാൾ ദിനത്തിൽ വൈറലായിട്ടുണ്ട്. ബോളിവുഡ് കോളങ്ങളിൽ പ്രത്യക്ഷപ്പെടാത്ത ചിത്രങ്ങളാണിതൊക്കെ.

ഇത്തവണത്തെ സുഹാനയുടെ പിറന്നാൾ ആഘോഷം വീട്ടിലാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താരപുത്രി യുകെയിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പം മുബൈയിലെ വസതിയിലാണ് താരപുത്രി. വിദേശത്ത് അഭിനയം പഠിക്കുകയാണ് സുഹാന. ഫോട്ടോഗ്രാഫിയിൽ ഇഷ്ടമുള്ള സുഹാന പിറന്നാൾ ദിനത്തിൽ ഒരു മനോഹരമായ ചിത്രം പങ്കുവെച്ചിരുന്നു. സൂര്യന്റെ അതിമനോഹരമായ ചിത്രമായിരുന്നു പങ്കുവെച്ചത്. ഇത് വൈറലായിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് സുഹാനയുടെ സ്റ്റൈലീഷ് ഫോട്ടോ ഷൂട്ട് പുറത്ത് വന്നിരുന്നു. അമ്മ ഗൗരി ഖാനായിരുന്നു ചിത്രങ്ങൾ പകർത്തിയത്. ആദ്യം മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും ഗൗരി തന്നെയാണ്. നോ ഹെയർ, നോ മേക്കപ്പ്, എന്റെ ഫേട്ടോഗ്രാഫി മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. അമ്മയുടെ ഫാഷൻ ഫോട്ടോഗ്രാഫിൽ മകൾ തിളങ്ങിയിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താരപുത്രിയുടെ ബോളിവുഡ് എൻട്രിയ്ക്ക് വേണ്ടിയാണ്. പഠനത്തിന് ശേഷം മാത്രമേ സിനിമ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് ഷാരൂഖ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം സുഹാന അഭിനയിച്ച ഷോർട്ട് ഫിലിം പുറത്ത് എത്തിയിരുന്നു. പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹ്രസ്വചിത്രത്തിന്റെ പേര് ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്നാണ്.അച്ഛനെ പോലെ പ്രണയ വേഷത്തിലൂടെ തന്നെയാണ് മകളുടെ അരങ്ങേറ്റവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X