താരപുത്രിയുടെ പ്രണയം ചില്ലറക്കാരനുമായിട്ടല്ല! ഷാരുഖ് ഖാന്റെ മകള്‍ സുഹാനയുടെ ആഗ്രഹം ഇങ്ങനെയാണ്!!

ബോളിവുഡിലെ താരപുത്രിമാരില്‍ പ്രമുഖയാണ് സുഹാന ഖാന്‍. കിംഗ് ഖാന്‍ ഷാരുഖിന്റെയും ഗൗരി ഖാന്റെയും ഏകമകളായ സുഹാനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ മകള്‍ സിനിമയിലേക്ക് വരാന്‍ സാധ്യതയുള്ളതായി ഷാരുഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സുഹാനയുടെ സ്‌കൂള്‍ ജീവിതം കഴിഞ്ഞിട്ടുമില്ല സിനിമയിലേക്ക് എത്തിയതുമില്ല, അതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചാണ് താരപുത്രി വെളിപ്പെടുത്തിയിരിക്കുന്നത്. സുഹാന തന്നെ തന്റെ ആഗ്രഹം വെളിപ്പെടുത്തിയതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.

 താരപുത്രി സുഹാന ഖാന്‍

താരപുത്രി സുഹാന ഖാന്‍

സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, തുടങ്ങി ബോളിവുഡിലെ താരപുത്രിമാര്‍ ഓരോരുത്തരായി സിനിമയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ആദ്യ സിനിമ തന്നെ ഹിറ്റാക്കിയാണ് താരപുത്രിമാര്‍ മാസ് ആയി കൊണ്ടിരിക്കുന്നത്. ഇനി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് സുഹാന ഖാന്റെ അരങ്ങേറ്റത്തിനാണ്. പൊതുപരിപാടികളിലും മറ്റും അച്ഛനെ പോലെ തിളങ്ങി നില്‍ക്കുന്ന സുഹാന തനിക്കും സിനിമയില്‍ അഭിനയിക്കാനാണ് താല്‍പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയതിന് ശേഷമേ മക്കളെ സിനിമയിലേക്ക് എത്തിക്കുകയുള്ളുവെന്നായിരുന്നു ഷാരുഖിന്റെ തീരുമാനം.

 സുഹാന അഭിനയം തുടങ്ങി

സുഹാന അഭിനയം തുടങ്ങി

സിനിമയില്‍ എത്തിയില്ലെങ്കിലും സുഹാന ഇപ്പോഴെ അഭിനയിച്ച് തുടങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ നാടകങ്ങളില്‍ താരപുത്രി അഭിനയിച്ച് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലണ്ടനിലെ സ്‌കൂളില്‍ നിന്നും സുഹാന അഭിനയിച്ചൊരു നാടകം ശ്രദ്ധേയമായിരുന്നു. റോമിയോ ആന്‍ഡ് ജൂലിയറ്റ് നാടകത്തില്‍ ജൂലിയറ്റ് ആയിട്ടായിരുന്നു സുഹാന അഭിനയിച്ചത്. പതിവ് പോലെ സുഹാനയുടെ അഭിനയം കാണാന്‍ ഷാരുഖു എത്തിയിരുന്നു. നാടകം കണ്ട് വികാരധീനനായ ഷാരുഖ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. എന്റെ ജൂലിയറ്റിനൊപ്പം ലണ്ടനില്‍. നല്ലൊരു അനുഭവമായിരുന്നു. എല്ലാ അഭിനേതാക്കളും നല്ല പോലെ പെര്‍ഫോം ചെയ്തു. മുഴുവന്‍ ടീമിനും അഭിനന്ദങ്ങള്‍ എന്നുമടക്കം മകളുടെ അഭിനയത്തെ കുറിച്ച് ഷാരുഖ് തുറന്ന് പറഞ്ഞിരുന്നു.

 പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ

പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സുഹാന ഇന്‍സ്റ്റാഗ്രാമിലൂടെ ഒട്ടനവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മാത്രമല്ല ആരാധകരോട് സംവദിക്കാനും സുഹാനയ്ക്ക് മടിയില്ല. അത്തരത്തില്‍ ഒരു ചാറ്റിംഗിനിടെയാണ് ആരെങ്കിലുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടോന്ന് ഒരു ആരാധകന്‍ ചോദിച്ചത്. സാധാരണ എല്ലാവരും ഇത്തരം ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അക്കാര്യത്തില്‍ സുഹാന വ്യത്യസ്തയാണ്. തനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ പേരടക്കമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

 ആ ചോദ്യമിങ്ങനെ..

ആ ചോദ്യമിങ്ങനെ..

ഏത് നടനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. ബോയ് ബാന്‍ഡ് എക്‌സോയുടെ പ്രധാന ഗായകനായ സുഹോയുടെ ചിത്രം സഹിതമാണ് സുഹാന ആരാധകര്‍ക്ക് മറുപടി കൊടുത്തിരിക്കുന്നത്. ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചതാണോ ഇനി സുഹാന ശരിക്കും സുഹോയുമായി ഇഷ്ടത്തിലാണോ എന്നും ആരാധകര്‍ക്ക് സംശയമുള്ളതായി ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്.

 മകളെ കുറിച്ചുള്ള പേടിയുള്ള അച്ഛന്‍

മകളെ കുറിച്ചുള്ള പേടിയുള്ള അച്ഛന്‍

സാധാരണക്കാരായ അച്ഛന്മാരെ പോലെ മകളുടെ കാര്യത്തില്‍ ഷാരുഖിന് ഒരുപാട് ആകുലതകളുണ്ട്. സിനിമാ മേഖലയിലെ ദുരനുഭവങ്ങള്‍ നേരിട്ട് അറിയുന്നതിനാല്‍ പലപ്പോഴും മകള്‍ സിനിമയിലെത്തി കഴിഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്ന് പേടിയുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുഹാനയുടെ കാര്യത്തില്‍ മാത്രമല്ല മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കുമായി ഒരുപാട് ഉപദേശങ്ങള്‍ ഷാരുഖ് നല്‍കാറുണ്ടായിരുന്നു. നേരത്തെ രസകരമായൊരു ഉപദേശം താരം നല്‍കിയിരുന്നു. പാര്‍ട്ടിക്കിടെ അടുത്തേക്ക് വരാന്‍ പറഞ്ഞ് വിളിക്കുന്നവന്റെ മുട്ടുകാലിന് ഇടിക്കണമെന്ന്. പക്ഷെ എന്റെ സിനിമകളില്‍ അവയെല്ലാം മനോഹരമായും നിഷ്‌കളങ്കമായിട്ടും അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഷാരുഖ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X