ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പ് സഫലമാവുന്നു! താരപുത്രി സുഹാന ഖാനും വെള്ളിത്തിരയിലേക്ക്?

ബോളിവുഡ് കാത്തിരിക്കുകയാണ് താരപുത്രി സുഹാന ഖാന്റെ അരങ്ങേറ്റത്തിന് വേണ്ടി. വിദ്യാഭ്യാസത്തിന് ശേഷം സിനിമിലേക്ക് എത്തുമെന്ന് പിതാവ് ഷാരുഖ് ഖാന്‍ അറിയിച്ചിരുന്നു. ഇതോടെ ഏറെ നാളുകളായി പാപ്പരാസികള്‍ സുഹാനയെ കുറിച്ചുള്ള വാര്‍ത്തകള്‍ പടച്ച് വിടുകയായിരുന്നു. ഇപ്പോഴിതാ സുഹാന അഭിനയത്തിലേക്ക് തന്നെ വരികയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

 suhana

സുഹാനയുടെ തന്നെ ക്ലാസ്‌മേറ്റുകള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലാണ് താരപുത്രി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ സുഹാനയുടെ ഫസ്റ്റ് ലുക്കും പുറത്ത് വന്നിരിക്കുകയാണ്. ജലഛായം പോലെ സൂചിപ്പിച്ച് കൊണ്ടുള്ള ലുക്ക് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.

താരപുത്രിയുടെ അഭിനയം കാണാന്‍ കാത്തിരിക്കുകയാണെന്നും, ചിത്രം എപ്പോഴാണ് എത്തുക എന്നും തുടങ്ങി സുഹാനയുടെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. തന്റെ അഭിനയ മോഹം എന്റെ മാതാപിതാക്കള്‍ നേരത്തെ മനസിലാക്കിയിട്ടുണ്ടെന്ന് സുഹാന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ സ്‌കൂളില്‍ നിന്നും ഷേക്ക്‌സ്പീയറിന്റെ ടെംപെസ്റ്റ് എന്ന ഡ്രാമയില്‍ സുഹാന അഭിനയിച്ചിരുന്നു. ഇത് കാണാന്‍ മാതാപിതാക്കള്‍ എത്തിയിരുന്നു. ശേഷം ജൂലിയസ് സീസറിലും താരപുത്രി അഭിനയിച്ചു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇതേ കുറിച്ച് വ്യക്തമാവുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X