താരപുത്രി കണ്ട് പേടിച്ചത് എന്താണ്? ഷാരുഖിന്റെ മുഖത്ത് ഞെട്ടലില്ല, സുഹാന ഖാന്റെ പുതിയ ചിത്രം വൈറല്‍
സാറ അലിഖാന്‍, ജാന്‍വി കപൂര്‍ എന്നിവര്‍ക്ക് ശേഷം മറ്റ് താരപുത്രിമാരുടെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കൂട്ടത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ളത് കിംഗ് ഖാന്‍ ഷാരുഖിന്റെ മകള്‍ സുഹാനയ്ക്കാണ്. താരപുത്രിയെ കുറിച്ചുള്ള ഓരോ വാര്‍ത്തയും അതിവേഗം തരംഗമാവുന്നതും പതിവാണ്. പുറത്തിറങ്ങിയാലോ സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്തെങ്കിലും പോസ്റ്റ് ചെയ്താലോ മതി സുഹാനയുടെ പിന്നാലെയാണ് ആരാധകര്‍. ഇപ്പോഴിതാ സുഹാനയുടെ ഏറ്റവും പുതിയ ചിത്രം വൈറലാവുകയാണ്. അതിന് പിന്നിലൊരു കാര്യമുണ്ട്.

സിനിമയില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്ത കിംഗ് ഖാന്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. മാലി ദ്വീപില്‍ നിന്നുമുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിച്ചത് മകള്‍ സുഹാന ഖാന്റെ ചിത്രങ്ങളായിരുന്നു. അതിലൊന്ന് വൈറലാവുകയും ചെയ്തു. ഷാരുഖിനൊപ്പം നില്‍ക്കുന്ന സുഹാന ആരുടെയോ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അവിടെ എന്തോ അരുതാത്തത് സംഭവിച്ചത് പോലെ പേടിച്ച് വിറച്ചാണ് സുഹാന ഫോണ്‍ പിടിച്ചിരിക്കുന്നത്.

ഇതിന് പിന്നില്‍ എന്താണെന്ന് അറിയാനുള്ള ആകാംഷ കൊണ്ടായിരുന്നു ആരാധകര്‍ സുഹാനയുടെ ചിത്രം വൈറലാക്കിയത്. സുഹാനയുടെ പേരിലുള്ള പല ഫാന്‍സ് പേജുകളിലും അല്ലാതെയുമായി ഈ ചിത്രം തരംഗമായി കൊണ്ടിരിക്കുകയാണ്. അതേ സമയം താരകുടുംബം ഇക്കാര്യം അത്ര ഗൗരവ്വമായി എടുത്തിട്ടില്ല. ഇതല്ലാതെ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങള്‍ ഷാരുഖും ഭാര്യ ഗൗരി ഖാനും പങ്കുവെച്ചിരുന്നു.

ഭാര്യയ്‌ക്കൊപ്പം സ്‌കൂബാ ഡൈവിംഗ് നടത്തുന്ന കിംഗ് ഖാന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളുടെ ചിത്രമായിരുന്നു ഗൗരി ഖാന്‍ പുറത്ത് വിട്ടത്. ഇത്രയധികം സന്തോഷത്തോടെ കഴിയുന്ന കുടുംബത്തിന് എല്ലാവിധ ആശംസകളുമായി ഇതെല്ലാം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

രസകരമായ കാര്യം ചിത്രങ്ങള്‍ക്ക് താഴെ എല്ലാവര്‍ക്കും ചോദിക്കാനുള്ളത് സുഹാനയെ കുറിച്ചാണ്. വിദ്യാഭ്യാസത്തിന് ശേഷമേ മക്കളെ സിനിമയില്‍ എത്തിക്കുകയുള്ളുവെന്ന് ഷാരുഖ് നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ വിദേശത്ത് നിന്നും സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച സുഹാന ഉടന്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ എത്തുമെന്ന കിംവദന്തി പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ താരകുടുംബം കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.

എന്നാല്‍ ഷാരുഖിന്റെ മൂത്ത മകന്‍ ആര്യന്‍ ഖാന്റെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കരണ്‍ ജോഹറിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിലൂടെയാണ് ആര്യന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ഇത് മാത്രമല്ല വാള്‍ട് ഡിസ്‌നി ഒരുക്കിയ ലയണ്‍ കിംഗിന്റെ ഹിന്ദി പതിപ്പില്‍ സിംബയ്ക്ക് ശബ്ദം നല്‍കിയുതം ആര്യനായിരുന്നു. ഷാരുഖിനുമായി സമാനമുള്ള ശബ്ദമായതിനാല്‍ ആരാധകരും ആര്യന് വമ്പന്‍ പിന്തുണയായിരുന്നു കൊടുത്തിരുന്നത്.

അഭിനയിക്കാന്‍ മാത്രമല്ല സംവിധാനത്തിലും ആര്യന്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. കരണ്‍ ജോഹറിന്റെ തക്ത എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ആര്യന്‍ എത്തുന്നു എന്നായിരുന്നു സൂചന. ആര്യന്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണെന്നും ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയില്‍ ചേരാന്‍ അവന് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് ഒരു അസിസ്റ്റന്റ് സംവിധായകനായി സിനിമാലോകം പഠിക്കാനാണ് താല്‍പര്യമെന്നും ഷാരുഖ് തുറന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications