ഭ്രാന്തമായി സ്നേഹിച്ചവരാണ്, ശ്രീദേവി അസ്വസ്ഥയായിരുന്നു; പിരിഞ്ഞ നാളുകളിൽ സെറ്റിലെ പെരുമാറ്റം: സുജാത മെഹ്ത
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താര റാണിയായിരുന്ന അന്തരിച്ച ശ്രീദേവി. അഭിനയ മികവും താരമൂല്യവും സൗന്ദര്യവും ഒരു പോലെ ലഭിച്ച ശ്രീദേവി ആരാധകരുടെ ഹരമായിരുന്നു. വിദ്യ ബാലൻ, നയൻതാര തുടങ്ങി ഇന്നല്ലെ പല മുൻനിര നടിമാരുടെയും ഐക്കൺ ശ്രീദേവിയായിരുന്നു. അസാമാന്യ അഭിനയ പ്രതിഭയുടെ മരണം ആരാധകരെ ഒന്നടങ്കം വിഷമിപ്പിച്ചു. തെന്നിന്ത്യൻ സിനിമാ രംഗത്തെ ഹിറ്റുകൾക്ക് ശേഷമാണ് ശ്രീദേവി ബോളിവുഡിലേക്ക് കടക്കുന്നത്.
ഭാഷ പോലും വശമില്ലാതെ മുംബെെ സിനിമാ ലോകത്തെത്തിയ ശ്രീദേവി പിന്നീട് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാകുന്ന് സിനിമാ ലോകം കണ്ടു. വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ ശ്രീദേവിക്കുണ്ടായിട്ടുണ്ട്. പ്രണയ പരാജയമായിരുന്നു ഇതിലൊന്ന്. നടൻ മിഥുൻ ചക്രബർത്തിയുമായി കടുത്ത പ്രണയത്തിലായിരുന്നു ശ്രീദേവി.

ഈ ബന്ധം തകർന്നത് ശ്രീദേവിയെ ഏറെ ബാധിച്ചു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് നടി സുജാത മെഹ്ത. മിഥുൻ ചക്രബർത്തിയുമായി ശ്രീദേവി പിരിഞ്ഞ കാലത്ത് നടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് സുജാത മെഹ്ത പങ്കുവെച്ചത്. ബന്ധം തകർന്നത് ശ്രീദേവിയെ ഏറെ ബാധിച്ചിരുന്നെന്ന് സുജാത മെഹ്ത പറയുന്നു.
ശ്രീദേവി അസ്വസ്ഥയായിരുന്നു. പക്ഷെ അവർ വളരെ പ്രൊഫഷണലാണ്. ക്യാമറ ഓൺ ചെയ്യുന്ന നിമിഷം അവർ ക്യാമറയുടേതാണ്. എന്നാൽ ഷോട്ടിന് ശേഷം മിണ്ടാതെ ഒരു മൂലയിൽ ഇരിക്കും. ശ്രീദേവിയും മിഥുൻ ചക്രബർത്തിയും ഭ്രാന്തമായി പ്രണയിച്ചവരായിരുന്നെന്നും സുജാത മെഹ്ത ഓർത്തു. എൺപതുകളിലാണ് ശ്രീദേവി മിഥുൻ ചക്രബർത്തിയുമായി അടുത്തത്.

ജാഗ് ഇത ഇൻസാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കാണുന്നത്. പ്രണയത്തിലായ ഇരുവരും 1985 ൽ രജിസ്റ്റർ മാര്യേജ് ചെയ്തെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ 1988 വരെയേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് മിഥുൻ ചക്രബർത്തി ശ്രീദേവിയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധം ഉപേക്ഷിക്കാൻ മിഥുൻ തയ്യാറായില്ല. ഇതോടെയാണ് ശ്രീദേവി ബന്ധം വേണ്ടെന്ന് വെച്ചതെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. യോഗിത ബാബു എന്നാണ് മിഥുൻ ചക്രബർത്തിയുടെ ഭാര്യയുടെ പേര്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
ബന്ധം പിരിഞ്ഞ ശേഷമാണ് ശ്രീദേവി നിർമാതാവ് ബോണി കപൂറുമായി അടുക്കുന്നത്. ബോണിയും അന്ന് വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണ്. എന്നാൽ ശ്രീദേവിക്ക് വേണ്ടി ഈ വിവാഹ ബന്ധം പിരിയാൻ ബോണി കപൂർ തയ്യാറായി. 1996 ൽ ഇരുവരും വിവാഹിതരായി. ശ്രീദേവിയുടെ കുടുംബത്തിന് ഈ ബന്ധത്തിൽ താൽപര്യമുണ്ടായിരുന്നില്ല.
എന്നാൽ നടി തീരുമാനത്തിൽ ഉറച്ച് നിന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ കപൂറുമായി ശ്രീദേവിക്ക് അക്കാലഘട്ടത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ ശ്രീദേവി തന്റെ ഭർത്താവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ മോണ കപൂർ ഈ സൗഹൃദം ഇല്ലാതായി.


Click it and Unblock the Notifications











