അപായച്ചങ്ങല വലിച്ചു, രണ്ട് പതിറ്റാണ്ടിനു ശേഷം സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ കേസ്
തീവണ്ടിയുടെ അപായ ചങ്ങല പിടിച്ച് വലിച്ചതിന് ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്. 20 വർഷങ്ങൾക്ക് മുൻപ് നടന്ന സിനിമ ചിത്രീകരണത്തിനിടെ അപായച്ചങ്ങല വലിച്ചതിന്റെ പേരിലാണ് കരിഷ്മ കപൂറിനെതിരേയും ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിനെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തിരിക്കുന്നത്.

1997-ല്‍ 'ബജ്റംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വെച്ച് 2413-എ അപ്ലിങ്ക് എക്സ്പ്രസിന്റെ അപായച്ചങ്ങലയാണ് പിടിച്ചു വലിച്ചത്. 25 മിനിറ്റോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഇതാണ് താരങ്ങള്‍ക്കെതിരായ കേസ്.
പ്രസ്തുത 2009 ൽ താരങ്ങൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് 2010 ൽ സെഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെന്നും എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 24നാണ് കേസില്‍ റെയില്‍വേ കോടതി വീണ്ടും പരിഗണിക്കുക.1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. യില്‍വേ ആക്ടിലെ 141, 145, 146, 147 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നു.


Click it and Unblock the Notifications











