»   » മകനു നായികയായി സാറ മതിയെന്നു നടന്‍ നിര്‍ബന്ധം പിടിക്കാന്‍ കാരണം ?

മകനു നായികയായി സാറ മതിയെന്നു നടന്‍ നിര്‍ബന്ധം പിടിക്കാന്‍ കാരണം ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ആകെ സമ്മര്‍ദ്ദത്തിലാണ്. മകന്‍ കരണ്‍ സിനിമയിലേക്കു രംഗ പ്രവേശം ചെയ്തതുമായി ബന്ധപ്പെട്ടാണ് നടന്റെ ടെന്‍ഷന്‍. കരണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായികയായി സാറാ അലി ഖാന്‍ മതിയെന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്.

അതിനു കാരണമുണ്ട്. മുന്‍ ബോളിവുഡ് നടി അമൃത സിങിന്റെ മകളാണ് സാറ. അച്ഛന്‍ സെയ്ഫ് അലി ഖാനും ...

മകന്റെ ബോളിവുഡ് പ്രവേശനം

സണ്ണിഡിയോളിന്റെ മകന്‍ കരണ്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ മുഖം കാണിച്ചിട്ടില്ല .കരണ്‍ അഭിനയിക്കുകയാണെങ്കില്‍ നായിക സാറയായിരിക്കണമെന്നാണ് സണ്ണി ഡിയോളിന്റെ ആഗ്രഹം.

സാറ പിന്മാറി

സണ്ണിയുടെ ആഗ്രഹം പറഞ്ഞെങ്കിലും അപ്പോഴേയക്കും സാറ മറ്റൊരു ചിത്രത്തിനായി കരാറൊപ്പിട്ടു കഴിഞ്ഞിരുന്നു. കരണ്‍ ജോഹറിന്റെ സറ്റുഡന്റ് ഓഫ് ദ ഇയര്‍ ടു വിലാണ് നടി അഭിനയിക്കാന്‍ പോകുന്നത്. സാറയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സാറയുടെയും കരണിന്റെയും അരങ്ങേറ്റ ചിത്രം ഒന്നായിരിക്കണമെന്നായിരുന്നു സണ്ണിയുടെ ആഗ്രഹം.

ബേതാബ്

സണ്ണി ഡിയോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു 1983 ല്‍ രാഹുല്‍ റാവെല്‍ സംവിധാനം ചെയ്ത ബേതാബ്. ഈ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അമൃത സിങ്. അതിനാലാണ് മക്കളുടെ അരങ്ങേറ്റ ചിത്രവും ഒന്നായിരിക്കണമെന്ന് സണ്ണി ഡിയോള്‍ ആഗ്രഹിച്ചത്.

അടുത്ത ചിത്രത്തില്‍ അഭിനയിക്കാം

സാറാ അലിഖാന്‍ മറ്റൊരു ചിത്രവുമായി കരാറൊപ്പിട്ടതിനാല്‍ അടുത്ത ചിത്രത്തില്‍ കരണിനും സാറയ്ക്കും ഒന്നിച്ചഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സണ്ണി ഡിയോള്‍.

English summary
Sunny Deol is preparing for his son Karan's debut movie, and the actor wanted none other than Saif Ali Khan and Amrita Singh's beautiful daughter Sara Ali Khan,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam