»   » മകളേക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകുന്നില്ല!!! മകള്‍ക്ക് വേണ്ടി സണ്ണി ലിയോണ്‍ ചെയ്യുന്നത്???

മകളേക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകുന്നില്ല!!! മകള്‍ക്ക് വേണ്ടി സണ്ണി ലിയോണ്‍ ചെയ്യുന്നത്???

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരേയും സിനിമ ലോകത്തേയും ഞെട്ടിച്ചത് ഒരു കുഞ്ഞിനെ ദത്ത് എടുത്തതായുള്ള വാര്‍ത്തയിലൂടെയായിരുന്നു. എന്നാല്‍ ഇതിനേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് താരം. ഒപ്പം കുഞ്ഞിനേക്കുറിച്ചും താരം വാചാലയാകുന്നു. 

പെണ്‍കുട്ടിയെയാണ് താരം ദത്തെടുത്തത്. ഇതിന് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. സണ്ണിയേയും ഭര്‍ത്താവിനേയും ട്വിറ്ററിലൂടെയാണ് താരങ്ങള്‍ അഭിനന്ദിച്ചത്. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മറുപടി ട്വീറ്റും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മകളേക്കുറിച്ചുള്ള സണ്ണിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മഹാരാഷ്ട്രയില്‍ നിന്ന്

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ട് വയസുകാരിയായി നിഷയെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വീബറും ചേര്‍ന്ന് ദത്തെടുത്തിരിക്കുന്നത്. ഇക്കാര്യം ആദ്യം പുറത്ത് വിട്ടത് സണ്ണി ലിയോണ്‍ അല്ലെങ്കിലും താരം ഇക്കാര്യം സ്ഥീരികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

നിഷ തിരഞ്ഞെടുത്തു

ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെയാണ് അച്ഛനമ്മമാരായി തിരഞ്ഞെടുത്തതെന്ന് താരം ഒരു ദേശീയ മാധ്യമത്തിന നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനം രണ്ട് വര്‍ഷം മുമ്പെടുത്തതാണെന്നും താരം പറഞ്ഞു.

നിഷ ഇല്ലാതെ ലണ്ടനിലേക്ക്

സിനിമകളുടേയും ടെലിവഷന്‍ പരിപാടികളുടേയും തിരക്കിലാണ് സണ്ണി ലിയോണ്‍. എങ്കിലും നിഷയ്ക്ക് വേണ്ടി പരമാവധി സമയം കണ്ടെത്തുമെന്ന് താരം പറയുന്നു. അടുത്ത ആഴ്ച സിനിമ ചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോകുന്ന താരം നിഷയെ കൊണ്ടുപോകുന്നില്ല. യാത്ര രേഖകള്‍ ശരിയാകാത്തതാണ് കാരണം.

നിഷയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു

മഹാരാഷ്ട്രയില്‍ നിന്നും ദത്തെടുത്ത നിഷയ്ക്ക് ആകെ അറിയാവുന്ന ഭാഷ മറാത്തി മാത്രമാണ്. അവളെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് സണ്ണി ലിയോണും ഭര്‍ത്താവും. തങ്ങള്‍ ഇപ്പോള്‍ അവളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഇനി മുതല്‍ നിഷ കൗര്‍ വീബര്‍

രണ്ട് വയസ് മാത്രമാണ് നിഷയുടെ പ്രായം. തങ്ങളുടെ രീതിക്കനുസരിച്ച് കുഞ്ഞിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് താരം. ഈ പ്രായത്തില്‍ പുതിയ രീതികള്‍ പഠിക്കാന്‍ കുഞ്ഞിന് എളുപ്പമായിരിക്കുമെന്നും താം പറയുന്നു. നിഷ എന്ന അവളുടെ പേര് ഇനി മുതല്‍ നിഷ കൗര്‍ വീബര്‍ എന്നാകും എന്നും താരം പറഞ്ഞു.

English summary
Sunny Leone adopted 21-month-old Nisha from a Latur orphanage. Celebs have been congratulating Sunny for the new addition in the family.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam