twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗൂഗിളിന് ഐശ്വര്യയേക്കാള്‍ പ്രിയം സണ്ണി ലിയോണിനോട്‌

    By Leena Thomas
    |

    നല്ലതോ ചീത്തയോ എന്തുമായി കൊള്ളട്ടെ ഒരാള്‍ക്ക് പ്രശസ്തി കൈവരാന്‍ അധികകാലമൊന്നും വേണ്ട. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വെറും രണ്ടു മാസം കൊണ്ടാണ് ബോളിവുഡിന്റെ 'ഹോട്ടി ഗേളാ'യി മാറാന്‍ സണ്ണി ലിയോണിന് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് പോണ്‍ സ്റ്റാറായ സണ്ണി ലിയോണിനെ.

    സിന്ദൂരക്കുറിയായ ഐശ്വര്യ റായിയെയും, തീപ്പൊരികളായ കത്രീന കൈഫിനെയും കരീനാ കപൂറിനെയുമൊക്കെ പിന്‍തള്ളിക്കൊണ്ടാണ് സണ്ണി ഈ ബഹുമതി കരസ്ഥമാക്കിയത്. ഗൂഗിള്‍ ട്രെന്റ്‌സ് പറഞ്ഞ കണക്കുകള്‍ പ്രകാരം ഐശ്വര്യാ റായിയേക്കാള്‍ രണ്ടിരട്ടി തവണ സണ്ണിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി ആരാധകര്‍ നെറ്റില്‍ തിരഞ്ഞു. കത്രീനയേക്കാള്‍ അഞ്ചിരട്ടിയും കരീനയേക്കാള്‍ ഒമ്പതിരട്ടി തവണയുമാണ് സണ്ണിയെ കാണാന്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്തത്.

    Sunny Leone

    പൊതുവേദിയില്‍ സണ്ണി ലിയോണെന്ന കരണ്‍ മല്‍ഹോത്രയെ കാണാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി പ്രശസ്തിയിലേക്ക് പടവുകള്‍ ചവിട്ടുന്നത്. കാനഡയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരിയാണ് സണ്ണി. മോഡല്‍, അഭിനേത്രി, ബിസിനസ്സുകാരി തുടങ്ങിയ വിശേഷണങ്ങള്‍ വേറെയുമുണ്ട് സണ്ണിക്ക്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റായ ജിസം എന്ന സിനിമയുടെ രണ്ടാം പതിപ്പിലെ നായികയാക്കാന്‍ സംവിധായകന്‍ മഹേഷ് ഭട്ട് സമീപിച്ചതോടെയാണ് ഗൂഗിളിലും ബോളിവുഡിലും ചൂടന്‍ ചര്‍ച്ചയായി സണ്ണി ലിയോണ്‍ മാറിയത്.

    ഇന്ത്യയില്‍ നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട സെലിബ്രിറ്റി എന്ന ഖ്യാതിയും പോണ്‍ സ്റ്റാറായ സണ്ണി ലിയോണ്‍ അങ്ങനെ സ്വന്തമാക്കി. 2012 ഡിസംബറില്‍ മാത്രം 3.5 കോടി തവണയാണ് സണ്ണി ലിയോണിനെ കാണാന്‍ വേണ്ടി ജനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത്. യൂട്യൂബും അതു പോലെയുള്ള സൈറ്റുകളിലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള താരമായി മാറാന്‍ സണ്ണിക്ക് കഴിഞ്ഞു. അതുപോലെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ മെയില്‍ സ്റ്റാര്‍ സല്മാന്‍ ഖാനാണ്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ പുരുഷ താരങ്ങളില്‍ സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്താണ്. ഇത് താരങ്ങള്‍ക്ക കരിയറില്‍ മെച്ചമുണ്ടാക്കുമെന്നത് തീര്‍ച്ച.

    English summary
    The adult star-turned-Bollywood actress was searched online 3.5 crore times in December 2012.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X