സണ്ണി ലിയോണിനൊപ്പം ഇനി എളുപ്പത്തില്‍ സെല്‍ഫിയെടുക്കാം! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ

By Prashant V R

സണ്ണി ലിയോണ്‍ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കാറുളളത്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെത്തിയ നടി ബോളിവുഡില്‍ സൂപ്പര്‍താരമായത് വളരെ പെട്ടെന്നായിരുന്നു. നടിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ജിസം 2വിലൂടെ തുടങ്ങിയ നടി ബോളിവുഡില്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളായി മാറിയിരിുന്നു.

സണ്ണിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരിസിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. സണ്ണിയുടെ വിശേഷങ്ങളറിയാനും ഒരുനോക്ക് കാണാനുമായി വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുമ്പൊവെല്ലാം നടിയെ വലിയ ആരവങ്ങളോടെയാണ് എല്ലാവരും സ്വീകരിക്കാറുളളത്. ആരാധകരെ സന്തോഷത്തിലാഴ്ത്തി സണ്ണിയുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.

ആരാധകരുടെ ഇഷ്ടതാരം

ആരാധകരുടെ ഇഷ്ടതാരം

സംഭവബഹുലമായ ജീവിതത്തിലൂടെ കടന്നുവന്ന നടിക്ക് ബോളിവുഡില്‍ എത്തിയ ശേഷമായിരുന്നു മാറ്റമുണ്ടായിരുന്നത്. സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം മികച്ച വരവല്‍പ്പായിരുന്നു സണ്ണിക്ക് ബോളിവുഡില്‍ നല്‍കിയിരുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസില്‍ പങ്കെടുത്തതായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ബിഗ് ബോസില്‍ ലഭിച്ച മികച്ച സ്വീകാര്യത ആദ്യ ചിത്രമായ ജിസം 2വിലേക്ക് നടിയെ എത്തിക്കുകയായിരുന്നു. ജിസം 2വിനു ശേഷം ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി സണ്ണി മാറിയിരുന്നു. സണ്ണിയുടെ ഗ്ലാമര്‍ വേഷങ്ങള്‍ക്കും ഐറ്റം ഡാന്‍സുകള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു.

സണ്ണിയുടെ പ്രതിമ

സണ്ണിയുടെ പ്രതിമ

സിനിമാത്തിരക്കുകള്‍ക്കിടെ സണ്ണി ലിയോണുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. സണ്ണിയുടെ മെഴുകുപ്രതിമ ഡല്‍ഹിയിലെ ഒരു മ്യൂസിയത്തില്‍ സ്ഥാപിച്ചുവെന്ന എന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നിരുന്നത്. ഡല്‍ഹിയിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തിലാണ് ആരാധകരുടെ ഇഷ്ടതാരത്തിന്റെ പ്രതിമ സ്ഥാപിച്ചിക്കുന്നത്. മെഴുകു പ്രതിമ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ച ചടങ്ങില്‍ സണ്ണിയും പങ്കെടുക്കാനെത്തിയിരുന്നു. സണ്ണി തന്നെയായിരുന്നു ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നത്.

സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ

സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കു പിന്നാലെയാണ് സണ്ണിയുടെ പ്രതിമയും ഈ മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരുഖ് ഖാന്‍,സല്‍മാന്‍ ഖാന്‍,ഹൃത്വിക്ക് റോഷന്‍,അമിതാഭ് ബച്ചന്‍,അനില്‍ കപൂര്‍ തുടങ്ങിയവരുടെ പ്രതിമകളും ഇതിനു മുന്‍പ് ഇവിടെ സ്ഥാപിച്ചിരുന്നു. ഇവര്‍ക്കൊപ്പം നടിമാരായ ഐശ്വര്യ റായി ബച്ചന്‍,മാധുരി ദീക്ഷിത്.കരീന കപൂര്‍ തുടങ്ങിയവരുടെ മെഴുകുപ്രതിമകളും ഈ മ്യസിയത്തിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ പ്രതിമയും അടുത്തിടെയായിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത്.

സണ്ണി പറഞ്ഞത്

സണ്ണി പറഞ്ഞത്

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി സണ്ണി എത്തിയിരുന്നത്. അവിസ്മരണീയമായൊരു അനുഭവമാണിതെന്നും വലിയ സന്തോഷമുണ്ടെന്നും പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് സണ്ണി പറഞ്ഞിരുന്നു. നിരവധി പേര്‍ ദിവസങ്ങളോളം കഠിനാദ്ധ്വാനം ചെയ്താണ് അതി മനോഹരമായ ഈ പ്രതിമ ഒരുക്കിയതെന്ന് അറിയാം.അവരുടെ അധ്വാനത്തെ ഞാന്‍ അനുമോദിക്കുന്നു. തന്റെ മെഴുകു പ്രതിമ സ്ഥാപിച്ചത് ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും ചടങ്ങില്‍ സണ്ണി പറഞ്ഞു,.

സണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

സണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X