തന്നെയും വെറുതെ വിട്ടില്ല! 18ാം വയസ്സിലെ പീഡന ശ്രമത്തെക്കുറിച്ച് സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍!

പോണ്‍ മേഖലയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ആളാണ് സണ്ണി ലിയോണ്‍. സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന മോശം സംഭവങ്ങളെക്കുറിച്ച് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഹോളിവുഡ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണത്തിന് പിന്നാലെയായാണ് പലരും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ചില താരങ്ങളെത്തിയത്. സ്‌ക്രീനില്‍ കാണുന്നതിനും അപ്പുറത്ത് വളരെ മോശമായ കാര്യങ്ങളാണ് അരങ്ങേറുന്നതെന്ന് ഓരോ താരവും ശരിവെക്കുകയായിരുന്നു ഇത്തരം തുറന്നുപറച്ചിലുകളിലൂടെ.

സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളായിരുന്നു മി ടൂ ക്യാംപയിനിലൂടെ പുറത്തുവന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇന്നും സിനിമയില്‍ അരങ്ങേറുന്നുണ്ടെന്നും പലരും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വളരെ മോശമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍. ഒരു മ്യൂസിക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴായിരുന്നു ആ അനുഭവമെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ സണ്ണിയുടെ തുറന്നുപറച്ചിലുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്.

Sunny Leone

18മാത്തെ വയസ്സിനിടയില്‍ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അന്ന് ധൈര്യത്തോടെ അദ്ദേഹത്തെ നേരിട്ടുവെന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന കാര്യത്തെക്കുറിച്ച് സണ്ണി പ്രതികരിച്ചിട്ടില്ല. അയാളുമായി ഇനിയൊരു കൂടിക്കാഴ്ചയോടെ നിയമയുദ്ധത്തിനോ പോലും താല്‍പര്യമില്ല. അതാണ് പേര് വെളിപ്പെടുത്താത്തത്. അയാളെ മാറ്റണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നുവെന്നും തന്റെ വെബ് സീരീസായ കരണ്‍ജിത്ത് കൗര്‍ ദി സ്റ്റോറി ഓഫ് സണ്ണി ലിയോണില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X