ഭര്‍ത്താവിനൊപ്പം സണ്ണി ലിയോണിന്റെ കിടിലന്‍ ഡാന്‍സ്! മക്കളെ സന്തോഷിപ്പിക്കാനുള്ള അടവുകളാണ്

എല്ലാ കാലത്തും ഇന്ത്യന്‍ സിനിമാലോകത്ത് മാതൃകയാവുകയാണ് താരദമ്പതികളായ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. മക്കള്‍ക്ക് വേണ്ടിയുള്ള സണ്ണിയുടെയും വെബ്ബറിന്റെയും ആഗ്രഹം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടക്കം മൂന്ന് മക്കളുടെ മാതാപിതാക്കളാണ് ഇരുവരും.

രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്കള്‍ക്കൊപ്പമാണ് താരദമ്പതികള്‍. വെറുതേ വീട്ടിലിരിക്കുക മാത്രമല്ല മക്കള്‍ക്കൊപ്പം വിനോദ പരിപാടികളില്‍ ഏര്‍പ്പെട്ടും കളിച്ചും ഉല്ലസിച്ചും കഴിയുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ സണ്ണി ലിയോണ്‍ പങ്കുവെച്ച വീഡിയോ തരംഗമാവുകയാണ്. ഇതിലൂടെയാണ് താരകുടുംബത്തിന്റെ ലോക് ഡൗണ്‍ ദിനങ്ങള്‍ എങ്ങനെയാണെന്ന് പുറംലോകം അറിയുന്നതും.

sunny-leone-and-daniel-

മക്കള്‍ മൂന്ന് പേര്‍ക്കുമായി പാട്ട് വെച്ച് ഡാന്‍സ് ചെയ്യുകയാണ് സണ്ണിയും ഡാനിയേലും. പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പറിന്റെ ഗാനരംഗത്തിനായിരുന്നു ഇരുവരും ചുവടുകള്‍ വെച്ചത്. ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലോക്ക് ആവാം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സണ്ണി വീഡിയോ പങ്കുവെച്ചത്.

ഇപ്പോള്‍ കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നു. എല്ലാ ദിവസവും അവരെ സന്തോഷിപ്പിക്കാന്‍ ഞാനും ഡാനിയേലും ഞങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. ഇന്ന് നൃത്തം ചെയ്യാന്‍ തോന്നി. ഡാനിയേലിന്റെ നൃത്തം അടിപൊളിയാണ്' എന്നും ക്യാപ്ഷ്‌നായി സണ്ണി കൊടുത്തിട്ടുണ്ട്. അച്ഛനും അമ്മയും ഡാന്‍സ് കളിക്കുമ്പോള്‍ മക്കള്‍ കൈ അടിച്ചും മറ്റുമായി സപ്പോര്‍ട്ട് ചെയ്യുന്നതും കാണാം.

sunny-leone-and-daniel-

2017 ലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നും 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുക്കുന്നത്. നിഷ വെബര്‍ കൗര്‍ വെബര്‍ എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. നിഷയെ ദത്തെടുത്തതിന് പിന്നാലെ സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി മാറി.

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നാണ് മക്കള്‍ക്ക് പേര് നല്‍കിയത്. മക്കളുടെ പിറന്നാളും മറ്റുള്ള ചടങ്ങുകളെല്ലാം വലിയ ആഘോഷമായി ഇരുവരും നടത്താറുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X