»   » സണ്ണി ലിയോണിനെ പോലെ നല്ലൊരു അമ്മ വേറെ ഉണ്ടാവില്ല! നടി മകളെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?

സണ്ണി ലിയോണിനെ പോലെ നല്ലൊരു അമ്മ വേറെ ഉണ്ടാവില്ല! നടി മകളെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയതിന്റെ തരംഗം അവസാനിച്ചിട്ടില്ല. അത്രയധികം ആരാധകരനായിരുന്നു സണ്ണിയെ ഒരു നോക്ക്് കാണുന്നതിനായി കൊച്ചിയിലെത്തിയിരുന്നത്. തൊട്ട് മുമ്പ് സണ്ണി രഒരു പെണ്‍കുട്ടിയെ ദത്തെത്തുടത്തതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ താനും ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടി മകള്‍ നിഷയെ നോക്കുന്നത് എങ്ങനെയാണെന്നുള്ള കാര്യം സണ്ണി തുറന്ന് പറഞ്ഞിരിക്കുകയാണ്.

'ജയസൂര്യയെ ഒഴിവാക്കി പോയ' നടി സ്വാതി നാരായണന്റെ വിവാഹം കഴിഞ്ഞു! ചിത്രങ്ങള്‍ കാണാം!!!

സണ്ണി ലിയോണ്‍ അമ്മയായി എന്ന വാര്‍ത്ത കേട്ടവര്‍ ഒന്ന് അമ്പരന്നെങ്കിലും സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും കൂടി മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നുമാണ് കുഞ്ഞിനെ സ്വന്തമാക്കിയിരുന്നത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സ്വന്തം മക്കളെ എങ്ങനെ നോക്കുന്നുവോ അത് പോലെ തന്നെ മകളെ സ്‌നേഹിക്കുന്നതിനെ കുറിച്ച് സണ്ണി പറയുകയാണ്.

സണ്ണി ലിയോണിന്റെ മകള്‍


മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നുമായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടി ഒരു പെണ്‍ കുഞ്ഞിനെ ദത്തെടുത്തിരുന്നത്.

നിഷ കൗര്‍ വെബര്‍


സണ്ണിയും വെബറും കൂടി കുഞ്ഞിന്റെ പേരിട്ടിരിക്കുന്നത് നിഷ കൗര്‍ വെബര്‍ എന്നായിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മകളെ നോക്കുന്നത്

തനിക്ക് ഇതൊക്കേ അത്ഭുതമായിട്ടാണ് തോന്നുന്നത്. ഇപ്പോള്‍ മകളെ കുളിപ്പിക്കുന്നതും അവളുടെ നാപ്കീനുകള്‍ മാറ്റി കൊടുക്കുന്നതും താനാണെന്നാണ് സണ്ണി പറയുന്നത്. മകള്‍ക്ക് ഭഷണം കൊടുക്കുകയും അവള്‍ ഉണരുന്ന സമയത്ത് തന്നെ തങ്ങളും ഉണരാറുണ്ടെന്നും സണ്ണി പറയുന്നു.

എപ്പോഴും കൂടെയുണ്ട്

മകള്‍ ഉണര്‍ന്നാല്‍ അവളോട് ഗുഡ്‌മോര്‍ണിക് പറയും. തിരിച്ചും പറയിപ്പിക്കാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കാറുണ്ടെന്നും സണ്ണി പറയുന്നു. മകളുടെ കാര്യത്തില്‍ തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നാണ് സണ്ണി പറയുന്നത്.

രണ്ട് വര്‍ഷം മുമ്പുള്ള തീരുമാനം

ഇപ്പോള്‍ 36 വയസാണ് സണ്ണി ലിയോണിന്. രണ്ട് വര്‍ഷം മുമ്പ് മുതല്‍ സണ്ണി ലിയോണ്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് വേണ്ടി പല അനാഥാലയങ്ങളും ഇരുവരും കേറി ഇറങ്ങിയിരുന്നു.

സണ്ണിയുടെ കേരള സന്ദര്‍ശനം

ഒരു മൊബൈല്‍ ഷോറും ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ആഗസ്റ്റ് 17 ന് സണ്ണിയെ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളായിരുന്നു കൊച്ചിയില്‍ എത്തിയിരുന്നത്.

English summary
Meta Description:സണ്ണി ലിയോണിനെ പോലെ നല്ലൊരു അമ്മ വേറെ ഉണ്ടാവില്ല! നടി മകളെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?Sunny Leone: Both Daniel And I Are Hands-On Parents; We Bathe Her, Change Her Nappies And Feed Her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam